സൂര്യയുടെ മകൾ ദിയയുടെ പത്താംക്ലാസ് മാർക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ !

മലയാളി പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും വളരെയധികം സ്വീകാര്യതയുള്ള ഒരു നടനാണ് നടിപ്പിൻ നായകൻ സൂര്യ. നിരവധി ആരാധകരാണ് മലയാളികൾക്കിടയിലും സൂര്യയ്ക്ക് ഉള്ളത്.സൂര്യയുടെ പലാ വാർത്തകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. സൂര്യയും ഭാര്യ ജ്യോതികയും മാതൃക ദമ്പതിമാർ ആണെന്നാണ് സോഷ്യൽ മീഡിയ പൊതുവേ പറയാറുള്ളത്. സൂര്യ കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന വ്യക്തിയാണ്. അതിൽ എടുത്തു പറയേണ്ടത് വിദ്യാഭ്യാസത്തിന്റെ കാര്യം തന്നെയാണ്. വിദ്യാഭ്യാസം പൂർത്തീകരിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് വേണ്ടി അഗാരം ഫൗണ്ടേഷൻ എന്ന പേരിൽ സൂര്യയുടെ കുടുംബം ഒരു സ്ഥാപനം നടത്തുന്നുണ്ട്.

ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയവർ നിരവധിയാണ്. ഇതിൽ ഉന്നത വിദ്യാഭ്യാസം നേടിയവരുടെ എണ്ണവും വളരെ അധികമാണ്.എൻജിനീയർമാരും ഡോക്ടർമാരും എല്ലാം തന്നെ അഗാരം ഫൗണ്ടേഷനിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. അഗാരത്തിന് വേണ്ടിയാണ് സൂര്യ താമസിക്കുന്ന വീട് അടക്കമുള്ള വസ്തുവകകൾ എഴുതിവച്ചിരിക്കുന്നത് എന്ന് വാർത്തകളുണ്ടായിരുന്നു. കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന വ്യക്തിയായ സൂര്യയുടെ കുടുംബവിശേഷങ്ങൾ പ്രേക്ഷകർക്ക് പരിചിതമാണ്. ഇപ്പോൾ സൂര്യയുടെ മകളായ ദിയയുടെ ഒരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മകൾ ദിയ പരീക്ഷയിൽ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. അച്ഛന് അഭിമാനം ആണ് മകൾ. ഉയർന്ന രീതിയിലുള്ള വിജയവുമായി ആണ് ഇപ്പോൾ നിൽക്കുന്നത്.

ആ സന്തോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂര്യയുടെ ആരാധകർ കൊണ്ടാടുന്നത്. 2006 ലായിരുന്നു സൂര്യയും ജ്യോതികയും തമ്മിൽ വിവാഹിതരായത്. ഇപ്പോൾ ജ്യോതിക അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും നിർമ്മാണ രംഗത്ത് സജീവമാണ്. മകൾ ദിയയുടെ പത്താം ക്ലാസ്സ്‌ മാർക്കാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സൂര്യ നടത്തുന്ന അഗാരം ഫൗണ്ടേഷനിൽ നിന്നും ഡോക്ടർ ആയവർ 54 കുട്ടികളും, എഞ്ചിനിയർ 1169 കുട്ടികളുമാണ്. ആദ്യ തലമുറയിലെ കുട്ടികളിൽ 90% പേരും ബിരുദധാരികൾ ആയിരുന്നു. ഇപ്പോൾ സൂര്യയുടെ മകൾ ദിയ മാതൃഭാഷ ആയ തമിഴിൽ 95.

ഗണിതശാസ്ത്രത്തിന് 100, സാമൂഹികശാസ്ത്രത്തിന് 95, അതുപോലെതന്നെ ഇംഗ്ലീഷിന് 99 ഇങ്ങനെയാണ് മാർക്ക് വാങ്ങിയത്. മകളുടെ വിജയത്തിൽ ആഹ്ലാദിക്കുന്നതിനോടൊപ്പം തന്നെ ഫൗണ്ടേഷനിലെ കുട്ടികളുടെ പത്താംക്ലാസ് വിജയത്തിലും സന്തോഷവാനാണ് സൂര്യ എന്നാണ് അറിയാൻ സാധിക്കുന്നത്. വലിയ സന്തോഷത്തോടെയുള്ള ചില വീഡിയോകൾ ഒക്കെ ജ്യോതികയും പങ്കുവെച്ചിട്ടുണ്ട്.

ഇവർ ചില യാത്ര യാത്രകൾ പോയതിന്റെ വീഡിയോ ആയിരുന്നു ഇത്. ദിയ തന്നെയാണ് ഈ വീഡിയോ ഒക്കെ എഡിറ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത ജ്യോതിക അടുത്ത കാലത്തായിരുന്നു സോഷ്യൽ മീഡിയയിലേക്ക് എത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply