വൈദ്യപരിശോധനയ്ക്ക് കൊണ്ടു വന്ന പോലീസുകാരിയോട് കൈ മെല്ലെ പിടിക്കാൻ ആവശ്യപ്പെട്ട് ഗ്രീഷ്മ ! വീഡിയോ വൈറൽ

പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ ഏഴു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഗ്രീഷ്മയെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിച്ചാണ് നെയ്യാറ്റിൻകര കോടതിയുടെ ഉത്തരവ്. കേസിലെ മുഖ്യപ്രതിയാണ് ഗ്രീഷ്മ എന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചു അറിയേണ്ടത് ഉള്ളതുകൊണ്ടാണ് ഏഴു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുന്നത് എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

എന്നാൽ പ്രതിവിഭാഗം ഇതിനെ ശക്തമായി എതിർത്തു. മറ്റു പ്രതികളെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടതായിരുന്നു എതിർപ്പിന് കാരണം. എന്നാൽ മുഖ്യപ്രതി ഗ്രീഷ്മയാണ് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടിൽ പലയിടത്തും പോയിട്ടുണ്ട് എന്നും അവിടെ കൊണ്ടു പോയി തെളിവെടുക്കാൻ ഏഴു ദിവസം വേണം എന്നും ഉള്ള പ്രോസിക്യൂഷന്റെ വാദം ഒടുവിൽ കോടതി അംഗീകരിക്കുകയായിരുന്നു.

തെളിവെടുപ്പ് നടപടികൾ വീഡിയോയിൽ പകർത്തണമെന്ന് കർശന നിർദേശവും കോടതി അന്വേഷണ സംഘത്തിന് നൽകി. ഇതിന്റെ സിഡി സീൽ ചെയ്ത് കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനിടയിൽ ഈ കേസ് തെറ്റാണെന്ന വാദം പ്രതിഭാഗം ഉന്നയിക്കുന്നുണ്ട്. ഷാരോണിനെ ഗ്രീഷ്മ വിഷം കൊടുത്തു കൊന്നു എന്ന എഫ്ഐആർ പോലും പോലീസിന്റെ പക്കൽ ഇല്ല എന്നും ഗ്രീഷ്മക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

ഗൂഢാലോചന ഉണ്ടായതിനു തെളിവില്ല. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം എന്നും മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല എന്നും പ്രോസിക്യൂഷൻ വാദിച്ചു. വിഷം കൊണ്ടു വന്നത് ഷാരോൺ ആയി കൂടെ എന്നും പ്രതിഭാഗം വാദിച്ചു. ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷണിയെ കുറിച്ച് യാതൊന്നും പറയാത്തത് പ്രതിഭാഗം ഉന്നയിച്ചു. ഗ്രീഷ്മയെ ക്രിമിനൽ ആക്കി മാറ്റിയത് ഷാരോൺ ആണ്.

ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ പക്കൽ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് അന്വേഷണം വേണം എന്നും ഗ്രീഷ്മയുടെ ഭാഗത്തു നിന്നും കോടതി ചിന്തിക്കണം എന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഗ്രീഷ്മയെ അപായപ്പെടുത്തുകയായിരുന്നു ഷാരോണിന്റെ ലക്ഷ്യം എന്ന് പറഞ്ഞാൽ അല്ല എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയുമോ എന്ന് പ്രതിഭാഗം വക്കീൽ ചോദിക്കുന്നു. ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് ഒറ്റമകളെ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു.

അട്ടക്കുളങ്ങര വനിത ജയിലിൽ നിന്നുമാണ് ഗ്രീഷ്മയെ കോടതിയിൽ എത്തിച്ചത്. ഗ്രീഷ്മയെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയത്. ആത്മഹത്യാശ്രമത്തിനെ തുടർന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലിലേക്ക് മാറ്റിയത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽ കുമാറിനെയും കോടതി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വരണമെന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്. ഇവരുടെ ജാമ്യാപേക്ഷ തള്ളിയായിരുന്നു ഉത്തരവ്. ഇപ്പോൾ ഇതാ വൈദ്യ പരിശോധനയ്ക്കായി എത്തിയ ഗ്രീഷ്മയുടെ കയ്യിൽ പിടിച്ച പോലീസുകാരിയോട് കൈ മെല്ലെ പിടിക്ക് എന്ന് പറയുന്ന ഗ്രീഷ്മയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. നിരവധി പേരാണ് ഗ്രീഷ്മയെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply