മോട്ടോർ വാഹന വകുപ്പിനോട് 1000 കോടി രൂപ പിരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ എന്ന് വാർത്ത – പിന്നാലെ പ്രതികരിച്ചയ ധനമന്ത്രി

സ്വന്തം വാഹനം പോലും റോഡിൽ ഇറക്കാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് നമ്മുടെ മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റ് ഇപ്പോൾ ഉള്ളത്. ഇതിനോടൊപ്പം തന്നെ ഇന്ധന കുടിശ്ശിക തീർത്തില്ലെങ്കിൽ ഡീസൽ വിതരണം നിർത്തുമെന്നാണ് പമ്പുടമകൾ ഇതിനോടകം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ വർഷം ഗതാഗത നിയമ ലംഘനങ്ങൾക്ക് ജനങ്ങളിൽ നിന്നും ആയിരം കോടി രൂപ വരെ പിരിച്ചെടുക്കണമെന്നാണ് സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പിനോടുള്ള ആവശ്യം.

ജനങ്ങളെ പിഴിയാനുള്ള ഒരു യന്ത്രമാക്കി മോട്ടോർ വാഹന വകുപ്പിനെ മാറ്റുകയാണ് സർക്കാർ എന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ടു തന്നെയായിരിക്കും ഈ വർഷത്തേക്കുള്ള സാമ്പത്തിക ടാർഗറ്റ് ഇത്രയധികം ഉയർത്തിക്കൊണ്ട് നിശ്ചയിച്ച് നൽകിയിരിക്കുന്നത്. എന്നാൽ ആകെ 44.07 കോടി രൂപ മാത്രമാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. പലപ്പോഴും ഡീസൽ അടിക്കാൻ ആകാതെ വാഹനങ്ങൾ ഒതുക്കി ഇടേണ്ട സ്ഥിതിയാണ് ഇപ്പോൾ.

ഒരുലക്ഷം രൂപയ്ക്ക് മുകളിൽ കുടിശ്ശിക വരുകയാണെങ്കിൽ ഇന്ധന വിതരണം പമ്പുകൾ നിർത്തലാക്കും. കൊല്ലം, എറണാകുളം തുടങ്ങിയ ജില്ലകളടക്കം പല ജില്ലകളിലെയും മോട്ടോർ വാഹന വകുപ്പുകളുടെ ഓഫീസുകളുടെ കുടിശ്ശിക പരിധി ഇതിനോടകം ഒരു ലക്ഷം രൂപ കവിഞ്ഞിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ പക്കൽ ഉണ്ടെങ്കിലും അതൊന്നും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് യോജിച്ചവല്ല എന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ തന്നെ സർക്കാറിന് പരാതി നൽകിയിട്ടുണ്ടായിരുന്നു.

എന്നാൽ ഇപ്പോഴത്തെ ഫണ്ട് ക്ഷാമം റോഡ് സേഫ്റ്റി പദ്ധതികളെ ഒന്നാകെ താളം തെറ്റിക്കുന്ന രീതിയിലുള്ളതാണ്. റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കണം എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ഇപ്പോഴത്തെ ആവശ്യം. വാർത്തകൾ പുറത്ത് വന്നതിനു പിന്നാലെ ധനമന്ത്രിയുടെ പ്രതികരണം എത്തിയിരിക്കുന്നത്. മന്ത്രി പറയുന്നത് ഇപ്രകാരം ആണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ്.

തെറ്റായ വാർത്ത തള്ളിക്കളയുക. എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഏതായാലും ജനം സൂക്ഷിച്ചു റോഡിൽ ഇറങ്ങുന്നതാവും നന്നാവുക എന്നാണ് പൊതുജനാഭിപ്രായം. കാരണം നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന് ഇതുപോലെ ഉള്ള വഴികളിലൂടെ മാത്രമാണ് പണം സ്വരൂപിക്കാൻ സാധിക്കുക.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply