തന്റെ ഭാവി വധുവിനെതിരെ സൈബർ അറ്റാക്ക് – പൊട്ടിത്തെറിച്ചുകൊണ്ട് ഗോവിന്ദ് പത്മസൂര്യ പറഞ്ഞത് കേട്ടോ

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടിയുമായ ഗോപിക അനിലും വിവാഹിതരാകുന്നു എന്ന വാർത്ത പ്രേക്ഷകർ വലിയ സന്തോഷത്തോടുകൂടിയായിരുന്നു സ്വീകരിച്ചത്. ഗോവിന്ദ് പത്മസൂര്യ തന്നെയായിരുന്നു അവരുടെ വിവാഹ നിശ്ചയം ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. വിവാഹ നിശ്ചയ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഗോവിന്ദ് പത്മസൂര്യ എഴുതിയിരിക്കുന്നത് ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് പങ്കുവെക്കുന്നത്.

ഇന്ന് അഷ്ടമി ദിനത്തിൽ ഉള്ള ശുഭമുഹൂർത്തത്തിൽ ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടി. അതിന് ശേഷം ഞങ്ങളുടെ ഹൃദയം പതുക്കെ പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ ഒരു കുടുംബത്തിലെ അംഗത്തെപ്പോലെ തന്നെയായിരുന്നു ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള പുതിയ ജീവിതത്തിലേക്കുള്ള കാൽവെപ്പിൽ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്കുണ്ടായിരിക്കും എന്നുള്ള വിശ്വാസത്തിൽ സ്നേഹത്തോടെ ഗോവിന്ദ് പത്മസൂര്യ,ഗോപിക അനിൽ.

എന്നാൽ ഇപ്പോൾ ഗോപിക അനിലിന് എതിരെ സൈബർ അറ്റാക്കുകൾ ഉണ്ടാവുകയാണ്. ഇതിനെതിരെ പ്രതികരിച്ചു കൊണ്ടാണ് ഗോവിന്ദ് പത്മസൂര്യ രംഗത്തെത്തിയിരിക്കുന്നത്. ഗോപിക അനിൽ ഇപ്പോൾ സാന്ത്വനം പരമ്പരയിലാണ് അഭിനയിക്കുന്നത്. ഗോപികക്ക് നേരെ വരുന്ന സൈബർ അറ്റാക്കിന് കാരണം സാന്ത്വനം സീരിയൽ സംവിധായകൻ്റെ മരണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും വിവാഹനിശ്ചയം കഴിഞ്ഞത് എന്നുള്ളതാണ്.

വിവാഹനിശ്ചയത്തിൽ ഗോപിക ജിപിയുമായി വളരെ സന്തോഷത്തോടുകൂടി ഡാൻസ് ഒക്കെ ചെയ്യുന്നത് വീഡിയോയിലൂടെ നമുക്ക് കാണാം. വീഡിയോയിൽ ഗോപികയുടെ സന്തോഷം കണ്ടപ്പോഴാണ് പലർക്കും കുരു പൊട്ടിയിരിക്കുന്നത്. എന്നാൽ സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യൻ മരണപ്പെട്ട സമയത്ത് അവിടെവച്ച് കരയുകയൊക്കെ ചെയ്തത് വെറും അഭിനയം മാത്രമാണ് എന്നാണ് പലരും പറയുന്നത്. ഇത്തരത്തിൽ സൈബർ അറ്റാക്ക് ചെയ്യുന്നവർക്കെതിരെ നിയമ നടപടികൾ എടുക്കും എന്നാണ് ഗോവിന്ദ് പത്മസൂര്യ പറഞ്ഞത്.

ഗോവിന്ദ് പത്മസൂര്യ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇത്തരത്തിൽ മോശമായ രീതിയിൽ വീഡിയോകൾ ഇട്ട് സന്തോഷം കളയുന്നവർക്കെതിരെ ജി പി രംഗത്ത് വരും എന്നാണ് പല റിപ്പോർട്ടുകളിലും പറയുന്നത്. ഗോപികയെക്കാൾ ഒരുപാട് ആരാധകരുള്ള നടനാണ് ജിപി. നിരവധി നടികളുമായി വെച്ചുകൊണ്ട് പലതരത്തിലുള്ള ഗോസിപ്പുകൾ ജിപിക്ക് എതിരെ വന്നിരുന്നു. അതൊക്കെ വെറും ഗോസിപ്പ് ആയിരുന്നു എന്നും അവരൊക്കെ ആയിട്ട് ഇപ്പോഴും നല്ല സൗഹൃദത്തിൽ ആണെന്നും ജി പി പറഞ്ഞിരുന്നു.

ഗോപികക്കെതിരെ വന്ന കമൻ്റുകൾ ഒരു മരണത്തിന് ശേഷം അധിക ദിവസം കഴിയുന്നതിനു മുൻപ് ഇത്ര ചിരി ഒഴിവാക്കാമായിരുന്നു. മരിച്ചയാളോടുള്ള ആദരസൂചകമായി ചടങ്ങിൽ മെൻഷൻ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്നലെയല്ലേ മരണവീട്ടിൽ കരഞ്ഞ് നിൽക്കുന്നതായി കണ്ടത്. ഇത്തരത്തിലുള്ള വേദനിപ്പിക്കുന്ന പല കമൻ്റുകളാണ് വിവാഹ നിശ്ചയ ഫോട്ടോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply