വിവാഹ ജീവിതം ആരംഭിച്ചു ദിവസങ്ങൾക്കുള്ളിൽ ആ സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് നടി ഗൗരി കൃഷ്ണ ! ആശംസകളോടെ ആരാധകർ

ടെലിവിഷൻ പരമ്പരയിലൂടെ മലയാളി മനസ്സ് കീഴടക്കിയ നടിയാണ് ഗൗരി കൃഷ്ണ. പൗർണമി തിങ്കൾ എന്ന സീരിയലിലെ പൗർണമി എന്ന കഥാപാത്രത്തെ മലയാളികൾ ഒന്നടങ്കം തന്നെ ഹൃദയത്തിലേറ്റി കഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ഗൗരി. കുടുംബത്തിൻ്റെയും സ്വന്തം ജീവിതത്തിലെയും ഒക്കെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഗൗരിയുടെ വീഡിയോസും ഫോട്ടോസും ഒക്കെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഗൗരിയുടെ വിവാഹ ഫോട്ടോകളും വീഡിയോകളും ഒക്കെ തന്നെ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. എന്നാൽ വിവാഹത്തോട് അനുബന്ധിച്ച് പലതരത്തിലുള്ള വിമർശനങ്ങളും ഗൗരിക്ക് നേരിടേണ്ടി വന്നിരുന്നു അതിനൊക്കെ ചുട്ട മറുപടിയും ഗൗരി കൊടുത്തിട്ടുണ്ട്. ഗൗരി അഭിനയിച്ച പൗർണമി തിങ്കൾ എന്ന സീരിയലിൻ്റെ സംവിധായകൻ മനോജും ആയിട്ടായിരുന്നു ഗൗരിയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടെത്.

ഗൗരിയുടെ വിവാഹ ശേഷമുള്ള ഡേ ഇൻ മൈ ലൈഫ് എന്ന വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഗൗരി പറയുന്നത് ഭർത്താവുമൊന്നിച്ച് ഉള്ള ഒരു വീഡിയോ ചെയ്യണം എന്നാണ് ആഗ്രഹിച്ചിരുന്നത് എന്നാൽ ഷൂട്ടിങ്ങ് കാരണം ഭർത്താവിന് എത്താൻ കഴിഞ്ഞില്ല. ഗൗരിക്ക് സ്റ്റഡി ലീവ് ആയതുകൊണ്ട് സ്വന്തം വീട്ടിൽ ആണ് ഗൗരി ഇപ്പോൾ നിൽക്കുന്നത്. കുറെ പഠിക്കാൻ ഉള്ളതുകൊണ്ടാണ് സ്വന്തം വീട്ടിലേക്ക് വന്നത് എന്നും വീട്ടിൽ അച്ഛനും അമ്മയും ഒന്നുമില്ല കാരണം എൻ്റെ വീട് പണി നടക്കുന്നത് ട്രിവാൻഡ്രത്ത് ആയതുകൊണ്ട് അവിടേക്ക് പോയിരിക്കുകയാണ്.

നടിക്ക് കൂട്ടിരിക്കുന്നത് അനിയൻ ആണെന്നും പറഞ്ഞു. ഡെയിലി ഗൗരി ക്യാരറ്റ് ജ്യൂസ് കുടിക്കാറുണ്ട് കാരണം കണ്ണിന് പ്രശ്നം ഉള്ളതാണ്. ഡോക്ടർ പറഞ്ഞിട്ടുള്ളത് അതുകൊണ്ടാണ് ഡെയിലി കാരറ്റ് ജ്യൂസ് കുടിക്കുന്നത്. ഗൗരി മറ്റൊരു പ്രധാനപ്പെട്ട കാര്യവും കൂടി വീഡിയോയിൽ പറഞ്ഞു ഗൗരി കോട്ടയത്തെ മനോഹരമായ ഒരു സ്ഥലമായ പുതുപ്പള്ളി പള്ളിയിലേക്ക് പോവുകയാണെന്ന്. കാരണം അവിടെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ കാര്യങ്ങളൊക്കെ സാധിക്കാറുണ്ട്.

ഗൗരി തൻ്റെ രണ്ട് ആഗ്രഹങ്ങൾ അവിടെ പോയി പ്രാർത്ഥിച്ചു അതൊക്കെ നടന്നിട്ടുണ്ടെന്നും ഗൗരി പറഞ്ഞു. അതുകൊണ്ടുതന്നെ അവിടെ ഭയങ്കര ശക്തിയുണ്ട് എന്നാണ് ഗൗരി പറയുന്നത്. ഗൗരി കൃഷ്ണ ഈ വീഡിയോയിൽ തന്നെ തനിക്ക് മുടികൊഴിച്ചിൽ ഉണ്ടെന്നും അതിനായി ബോഡിവൈസ് എന്ന പ്രോഡക്റ്റ് ഉപയോഗിച്ചപ്പോൾ മുടികൊഴിച്ചിൽ ഒക്കെ മാറി എന്നും പറയുന്നുണ്ട്. ബോഡിവൈസ് എന്ന പ്രോഡക്റ്റിന് വേണ്ടിയിട്ടുള്ള ഒരു പരസ്യമാണ് ഗൗരി ഇതിൽ കൊടുത്തിരിക്കുന്നത് എന്ന് പല കമൻ്റുകളും വന്നിട്ടുണ്ട്. ഈ പ്രോഡക്ടിൻ്റെ പരസ്യത്തിനു വേണ്ടി മാത്രമാണോ ഈ വീഡിയോ ചെയ്തിരിക്കുന്നത് എന്നും പലരും പറയുന്നുണ്ട്.

story highlight – Gouri Krishna Talks about her married life.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply