ഭാര്യയെ പേടി എന്ന ബിപി തനിക്കില്ല എന്ന് ഗോപി സുന്ദർ ! എന്നും രാവിലെ ദീപിക പദുക്കോണിന്റെ ബിക്കിനി ഫോട്ടോ എന്നെ കാണിക്കും അതിനുശേഷം എന്നോട് പറയുന്നത് ഇങ്ങനെ ആകണം എന്നാണ്

സോഷ്യൽ മീഡിയയുടെ ചർച്ചകളിൽ നിരന്തരം നിറഞ്ഞുനിൽക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണ് ഇപ്പോൾ അമൃത സുരേഷും ഗോപി സുന്ദറും, ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ ഉള്ള ഒരു തീരുമാനത്തിലേക്ക് എത്തിയതിനു ശേഷം ആയിരുന്നു ഇത്തരം വലിയ രീതിയിലുള്ള വിമർശനങ്ങൾ ഇവർക്ക് ഏൽക്കേണ്ടതായി വന്നിരുന്നത്. ഇപ്പോഴിതാ ഇവർ തങ്ങളുടെ യൂട്യൂബ് ചാനലിൽ ഒരുമിച്ച് എത്തിയിരിക്കുകയാണ്. ഒപ്പം അനുജത്തിയായ അഭിരാമിയും ഉണ്ടായിരുന്നു. അമൃതം ഗമയ എന്നാൽ ഈ യൂട്യൂബ് ചാനലിൽ വരെ എത്തിയത് ഓണത്തിന് ആഘോഷങ്ങളുടെ ഭാഗമായി ആയിരുന്നു. ഗോപി സുന്ദറിന്റെയും അമൃതയുടെയും ഇഷ്ടങ്ങൾ അഭിരാമി ചോദിച്ച് മനസ്സിലാക്കുന്ന ഒരു പ്രമേയത്തിൽ ആയിരുന്നു ഈ വീഡിയോ എത്തിയിരുന്നത്.

നിങ്ങൾക്ക് പരസ്പരം നന്നായി അറിയാമോ ഇഷ്ടാനിഷ്ടങ്ങൾ ഒക്കെ എന്നായിരുന്നു ആദ്യം ചോദിച്ചത്. അറിയാമെന്ന് ഇരുവരും മറുപടി നൽകുകയും ചെയ്തു. അതോടൊപ്പം തന്നെ ഗോപിസുന്ദറിനിഷ്ടപ്പെട്ട ഭക്ഷണം എന്താണ് എന്ന് അഭിരാമി ചോദിക്കുന്നുണ്ടായിരുന്നു. അപ്പോൾ അമൃത പറഞ്ഞത് ചേട്ടൻ കഴിക്കുന്ന ഭക്ഷണം എണ്ണ ഇല്ലാത്തതാണ് എന്നാണ്. എണ്ണ ഉള്ളത് ഒന്നും ചേട്ടൻ അങ്ങനെ കഴിക്കാറില്ല. അതിന് കാരണം എന്താണെന്ന് അഭിരാമി ചോദിച്ചപ്പോൾ മറുപടി അമൃത തന്നെയാണ് മറുപടി പറയുന്നത്. ബിപി വന്നതിനു ശേഷമാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന്. ഇത് ഗോപീസുന്ദറും പറയുന്നു. ഭാര്യയെ പേടി എന്ന ബിപി അല്ല. യഥാർത്ഥ ബിപി ആണ് ഉള്ളത് എന്നും ജീവിത രീതിയിൽ മാറ്റം വരുത്തുകയാണെങ്കിൽ ആജീവനാന്തകാലം മരുന്ന് കഴിക്കാതെ ഇരിക്കാം എന്ന് ഡോക്ടർ തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ഗോപി സുന്ദർ പറയുന്നു.

എനിക്ക് ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കാൻ താല്പര്യം ഇല്ല എന്നായിരുന്നു ഗോപിസുന്ദർ പറഞ്ഞത്. അതോടൊപ്പം തന്നെ അമൃതയുടെ ഇഷ്ടപ്പെട്ട ഭക്ഷണം എന്താണെന്ന് അഭിരാമി ചോദിക്കുമ്പോൾ അതിന് ചേച്ചിക്ക് എന്ത് ഭക്ഷണമാണ് ഇഷ്ടം ഇല്ലാത്തത് എന്ന് ചോദിക്ക്, അതായിരിക്കും എളുപ്പം എന്നായിരുന്നു പറഞ്ഞിരുന്നത്. അമൃത എല്ലാ ഭക്ഷണവും കഴിക്കും എന്നും ഇപ്പോൾ ആറ് കിലോയോളം തടി വർദ്ധിച്ചിട്ടുണ്ട് എന്നൊക്കെ ഗോപി സുന്ദർ പറയുന്നുണ്ടായിരുന്നു. അതോടൊപ്പം തന്നെ മറ്റൊരു കാര്യം അമൃത വ്യക്തമാക്കുന്നുണ്ട്.

ചേട്ടൻ എന്നും രാവിലെ ദീപിക പദുക്കോണിന്റെ ബിക്കിനി ഫോട്ടോ എന്നെ കാണിക്കും അതിനുശേഷം എന്നോട് പറയുന്നത് ഇങ്ങനെ ആകണം എന്നാണ്. ഇങ്ങനെയൊരു ശരീരമാണ് നിന്നിൽ ഞാൻ പ്രതീക്ഷിക്കുന്നത് എന്നും പറയാറുണ്ട്. ഞാനപ്പോൾ പറയുന്നത് ഇതിലും എളുപ്പം എന്റെ ഫോട്ടോ ദീപിക പദുക്കോണിനെ കാണിച്ചിട്ട് അവരോട് അങ്ങനെ ആവൂ എന്ന് പറയുന്നത് അല്ലേ എന്നും ചോദിക്കുന്നുണ്ട്. ഈ വാക്കുകൾ ഒക്കെ തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply