നമ്മുടെ നിമിഷങ്ങൾ – ക്യൂട്ട് ആയി തിളങ്ങി അമൃത ! ബുർജുഖലീഫയിൽ ഗോപി സുന്ദറിനൊപ്പം സ്വകാര്യ നിമിഷങ്ങൾ പങ്കുവെച്ചു അമൃത

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ശ്രദ്ധ നേടിയ താരമാണ് അമൃത സുരേഷ്. നിരവധി ആരാധകരെ സ്വന്തമാക്കിയ അമൃത നടൻ ബാലയുമായുള്ള വിവാഹമോചനത്തിനു ശേഷം ആരാധകരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു എന്നതാണ് സത്യം. സ്നേഹിച്ചവർ തന്നെ അമൃതയ്ക്കെതിരെ തിരിയുകയായിരുന്നു. ഇതിനു ശേഷം പിന്നീട് ഒരു സിംഗിൾ മദർ ആയി ജീവിച്ച അമൃത അടുത്തകാലത്താണ് സംഗീത സംവിധായകനായ ഗോപി സുന്ദറിനെ വിവാഹം കഴിക്കുന്നത്. ഇതോടെ സൈബർ ആക്രമണം വളരെ വലിയ തോതിൽ തന്നെ അമൃതയ്ക്ക് നേരിടേണ്ടതായി വരികയും ചെയ്തിരുന്നു.

ഇവരുടെ മുൻകാല ജീവിതം ആയിരുന്നു പലപ്പോഴും സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ ചർച്ച ആയിരുന്നത്. ഇരുവർക്കുമെതിരെ പരസ്യമായി ചില അസഭ്യ കമന്റുകൾ വന്നിരുന്നു. എന്നാൽ ഇതൊന്നും ഇവരുടെ സ്നേഹത്തിൽ വിള്ളൽ വീഴ്ത്താൻ കഴിയുന്ന കമന്റുകൾ ഒന്നും തന്നെ ആയിരുന്നില്ല എന്നതാണ് സത്യം. ഗോപി സുന്ദറിന് ഒപ്പമുള്ള യാത്രകളും ജീവിതത്തിലെ ഓരോ മികച്ച മുഹൂർത്തങ്ങളും ഒക്കെ അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ് അമൃത ഇപ്പോൾ. ഇപ്പോൾ ദുബായ് ബുർജ് ഖലീഫയുടെ മുകളിൽ നിന്നും താഴേക്ക് നോക്കുന്ന ഒരു മനോഹരമായ വീഡിയോ പങ്കുവച്ചു കൊണ്ടാണ് അമൃത എത്തിയിരിക്കുന്നത്. ഗോപി സുന്ദറാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.

” ഇതുപോലുള്ള നിമിഷങ്ങൾ നിന്റെ കൂടെ മാത്രം, എന്റേത് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അമൃത പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഗോപി സുന്ദർ ഫോട്ടോ എടുക്കുന്ന അമൃതയുടെ ചിത്രങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്. എന്റെ എല്ലാ പോസ്സുകളും വൃത്തികെട്ടത് ആണെങ്കിലും എനിക്ക് മുന്നിൽ പോസ്റ്റ് ചെയ്യുവാൻ നീ ഒരിക്കലും മടിച്ചിരുന്നില്ല എന്നാണ് ഇതിന് അമൃത നൽകിയ ക്യാപ്ഷൻ. ഇരുവരും ഒരുമിച്ച് എത്തുന്ന ചിത്രങ്ങളില് പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടാറുണ്ട്.

എങ്കിലും ചിലപ്പോഴൊക്കെ മികച്ച കമന്റുകൾ ഇതിന് ലഭിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഒരു മികച്ച കമന്റ് ശ്രദ്ധ നേടുന്നുണ്ട്. ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്നതിനു ശേഷം അമൃതയിൽ സന്തോഷം കാണാൻ സാധിക്കുന്നുണ്ട് എന്നും അതിനു ശേഷം അമൃതയുടെ ചിത്രങ്ങൾ എല്ലാം തന്നെ ചിരിച്ച മുഖത്തോടെ ഉള്ളതാണെന്നും ആണ് ഒരു കൂട്ടം ആളുകൾ പറഞ്ഞിരിക്കുന്നത്. ഇതിനുമുമ്പ് വിഷാദം തിളങ്ങി നിന്നിരുന്ന അമൃതയുടെ മുഖത്തിന് ഇപ്പോൾ മാറ്റം വന്നിട്ടുണ്ട് എന്നും അമൃതയിൽ ചിരി സമ്മാനിച്ചത് ഗോപി സുന്ദറാണ് എന്നും ആളുകൾ പറയുന്നു.ഇത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply