ഭാര്യ തീർത്ഥാടനത്തിന് പോയപ്പോൾ ഭർത്താവ് പുതിയ പ്രണയിനിക്കൊപ്പം ചുറ്റിക്കറങ്ങുന്നു; ഗോപി സുന്ദർ പങ്കുവെച്ച ഫോട്ടോയിലെ പെൺകുട്ടി ആരാണ്?

ഇപ്പോൾ മലയാളികൾ വിടാതെ പിന്തുടരുകയാണ് ഗോപി സുന്ദറിനെയും അമൃതാ സുരേഷിനെയും. ഇവരെക്കുറിച്ചുള്ള വാർത്തകൾക്കായി കാതോർത്തിരിക്കുകയാണ്. സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അദ്ദേഹം ആദ്യം വിവാഹം ചെയ്തത് പ്രിയയെ ആയിരുന്നു. ചില പൊരുത്തക്കേടുകൾ കൊണ്ട് ഇവർ വിവാഹമോചനം നേടി. ഗോപി സുന്ദർ ഗായികയായ അഭയാ ഹിരൺമയിയുമായി ലിവിങ് ടുഗെതറിൽ ആയി. പിന്നീട് അഭയാ ഹിരൺമയിയുമായി പിരിയുകയും അമൃതയെ വിവാഹം ചെയ്യുകയുമായിരുന്നു.

ഗോപി സുന്ദറും അമൃതയും തമ്മിൽ പിരിഞ്ഞു എന്നുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. അമൃതയും ഗോപി സുന്ദറും തമ്മിൽ പിരിഞ്ഞു എന്ന തരത്തിലുള്ള റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ ഈ വാർത്ത വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് ഗോപി സുന്ദറും രംഗത്ത് വന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയ ഇവരെ തമ്മിൽ വേർപിരിച്ചിരിക്കുകയാണ്. ഇതിന് കാരണമായത് ഗോപി സുന്ദർ പങ്കുവെച്ച ഒരു പോസ്റ്റാണ്.

ഗോപി സുന്ദർ ഒരു മ്യൂസിക് ഷോയുടെ ഭാഗമായി ഇപ്പോൾ സ്വിറ്റ്സർലാൻഡിൽ ആണ്. ഗോപി സുന്ദർ സ്വിറ്റ്സർലാൻഡിൽ നിന്നും എടുത്ത ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഗോപി സുന്ദർ പങ്കുവെച്ച ആ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു യുവതിയെ ചേർത്ത് നിർത്തിക്കൊണ്ടുള്ള ഒരു ഫോട്ടോയാണ് ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോയിലൂടെ കാണുവാൻ സാധിക്കുന്നത് ഇവർ രണ്ടുപേരും പ്രകൃതി ഭംഗി ആസ്വദിക്കുന്നതാണ്. ഫോട്ടോയിൽ സ്വിറ്റ്സർലാൻഡിലെ മലനിരകളും കാണുന്നുണ്ട്. ഗോപി സുന്ദറിൻ്റെ കൂടെയുള്ള യുവതി ഹൂഡി ധരിച്ചിരിക്കുന്നത് കൊണ്ടു തന്നെ അവരുടെ മുഖം വ്യക്തമാകുന്നും ഇല്ല. ഈ ഫോട്ടോ പോസ്റ്റ് ചെയ്തതിനു പിന്നാലെ തന്നെ ഗോപി സുന്ദറിൻ്റെ കൂടെ നിൽക്കുന്ന യുവതി ആരാണെന്നാണ് പല കമൻ്റുകളും വരുന്നത്.

നിരവധി കമൻ്റുകൾ പോസിറ്റീവായും നെഗറ്റീവായും ഈ ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്. ഒരു കമൻ്റ് വന്നിരിക്കുന്നത് അമൃത സുരേഷ് തീർത്തയാത്ര തുടരുന്ന സമയത്ത് ഗോപി പുതിയ പ്രണയിക്കൊപ്പം എന്നാണ്. എന്നാൽ അമൃത ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിൽ അമൃത പറയുന്നത് താൻ സ്വയം റീചാർജ് ചെയ്യാനുള്ള യാത്രയിലാണ് എന്നാണ്. അമൃത താൻ കാശിയിൽ പോയതടക്കമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

പെൺ സുഹൃത്തുമായി നിൽക്കുന്ന ചിത്രത്തെ വിമർശിച്ചവരോട് ഗോപി സുന്ദർ പറഞ്ഞത് ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല. ഒരു പരാതിയുമില്ല. ആരും ആരെയും ചതിച്ചിട്ടുമില്ല. എല്ലാവരും സന്തോഷമായി പോകുന്നു. നിങ്ങൾക്കൊന്നും വേറെ ഒരു പണിയുമില്ലേ. ഒരു കാര്യം ചോദിക്കട്ടെ? യുവതിയോടൊപ്പം ഉള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ അതിനെ പെണ്ണുപിടിയായി കാണാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത്. നിങ്ങളെയൊക്കെ നമിച്ചു അരി തീർന്നെങ്കിൽ അണ്ണന്മാർക്ക് മാസം അരി ഞാൻ വാങ്ങിത്തരാം എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply