“അച്ഛൻ എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം. പ്രിയപ്പെട്ട മകനെ, ഒരുപാട് ദൂരം പോവാൻ ഉണ്ട്”. മകന് ആശംസകൾ ആയി ഗോപി സുന്ദർ… രൂക്ഷ പ്രതികരണവുമായി മകൻ മാധവ്

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലെ തന്നെ മുൻനിര സംഗീത സംവിധായകരിൽ ഒരാൾ ആണ് ഗോപി സുന്ദർ. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുള്ള ഗോപി സുന്ദരന്റെ സംഗീതം പോലെ തന്നെ വ്യക്തി ജീവിതവും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുള്ള പേരാണ് ഗോപി സുന്ദറിന്റെത്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ തന്റെ വിജയ യാത്ര തുടരുകയാണ് ഗോപി സുന്ദർ.

വിവാഹമോചനം നേടാതെ ആയിരുന്നു ഗോപി സുന്ദർ വർഷങ്ങളോളം അഭയ ഹിരണ്മയിയുമായി ലിവിങ് ടുഗെദർ ബന്ധം തുടർന്നത്. ഈ ബന്ധവും അവസാനിപ്പിച്ച് ഗായിക അമൃത സുരേഷുമായി പ്രണയത്തിനാണ് ഗോപി സുന്ദർ ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ ഇരുവരും ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. രൂക്ഷമായ വിമർശനവും ഇവർക്കെതിരെ ഉയരുന്നുണ്ട്.

ഭാര്യ പ്രിയയെയും രണ്ടു മക്കളെയും തഴഞ്ഞായിരുന്നു ഗോപി സുന്ദർ ആദ്യം അഭയവുമായി പ്രണയത്തിലാകുന്നത്. ഈ ബന്ധം വേർപിരിഞ്ഞ് ആയിരുന്നു അമൃത സുരേഷുമായുള്ള ബന്ധം. പ്രിയയുമായി നിയമപരമായി ഇതുവരെ വിവാഹമോചനം ഗോപി സുന്ദർ നേടിയിട്ടില്ല എന്നതാണ് വസ്തുത. മക്കളെ കുറിച്ചും ഇടയ്ക്ക് സംസാരിക്കാറുണ്ട് അദ്ദേഹം. രണ്ട് ആൺമക്കളാണ് ഗോപി സുന്ദറിന്. മാധവ്, യാദവ് എന്നാണ് മക്കളുടെ പേര്.

അച്ഛനെ പോലെ തന്നെ മകനും സംഗീതത്തിൽ ആണ് കഴിവ് തെളിയിച്ചിരിക്കുന്നത്. ഗിറ്റാറിസ്റ്റ് ആയ മാധവ് സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. തന്റെ സംഗീത വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന മാധവിന് ആരാധകർ ഏറെയാണ്. നിരവധി സ്റ്റേജ് ഷോകളും മാധവ് ചെയ്യാറുണ്ട്. ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചു പോയ മാധവിന് അമ്മയെ ആണ് ഏറെ ഇഷ്ടം. അമ്മയോടൊപ്പം ഉള്ള സന്തോഷ നിമിഷങ്ങളെല്ലാം മാധവ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

സംഗീത ലോകത്തേക്ക് ചുവട് വച്ച മകൻ മാധവിന് ആശംസയുമായി രംഗത്തെത്തിയിരുന്നു ഗോപി സുന്ദർ. അച്ഛൻ എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷമാണെന്നും പ്രിയപ്പെട്ട മകനെ ഒരുപാട് ദൂരം പോവാൻ ഉണ്ടെന്നുമായിരുന്നു കത്തിൽ ഗോപി സുന്ദർ കുറിച്ചത്. ആത്മസമർപ്പണത്തോടെ മുന്നേറുക, സംഗീതം നിന്റെ രക്തത്തിൽ ഉണ്ട് എന്നും ഗോപി സുന്ദർ കുറിച്ചു. എന്നാൽ ഉപേക്ഷിച്ചു പോയ അച്ഛനെ കുറിച്ച് രൂക്ഷമായ ഭാഷയിൽ ആണ് മാധവ് സംസാരിക്കാറുള്ളത്.

അച്ഛന്റെ മോശം സ്വഭാവങ്ങൾ ഒന്നും ഒരിക്കലും ഞങ്ങൾ മക്കളെ സ്വാധീനിക്കുക പോലുമില്ല എന്നും ഒരിക്കലും അച്ഛനെ പോലെ ആകാൻ ആഗ്രഹിക്കുന്നില്ല എന്ന് മാധവ് തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ലെന്നും, ആ മടങ്ങി വരവ് ഞങ്ങൾ ആഗ്രഹിക്കുന്നുല്ലെന്നും, അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ട എന്നും മാധവ് മുമ്പ് പറഞ്ഞിട്ടുണ്ട്. അമ്മയാണ് ഞങ്ങൾക്കെല്ലാം. അമ്മ തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്ന് മാധവ് കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply