സ്വന്തം മൊബൈൽ ഫോൺ ധൈര്യത്തോടെ ഭാര്യക്ക് കൊടുക്കാൻ സാധിക്കുന്ന എത്ര ആണുങ്ങൾ ഉണ്ട് ഇവിടെ – അമൃതയെ കുറിച്ചും വാചാലനായി ഗോപി സുന്ദർ

gopi sundhar and amrutha love

കുറച്ചുകാലങ്ങളായി എന്നും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താര ദമ്പതികളാണ് മ്യൂസിക് ഡയറക്ടറായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇവരുടെ വിവാഹം കഴിഞ്ഞ സമയം തൊട്ട് സോഷ്യൽ മീഡിയ രണ്ട് പേരുടെയും പിറകെ നടന്ന് അറ്റാക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പലപ്പോഴും അമൃതയുടെ സഹോദരി അഭിരാമി പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. അമൃതയും ഗോപി സുന്ദറും അവരുടെ വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

പലരും അനുകൂലമായും പ്രതികൂലമായും കമൻ്റ് ചെയ്യാറുമുണ്ട്. ഒരു സുപ്രഭാതത്തിൽ ആയിരുന്നു ഇവർ തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്ത ആരാധകർ അറിഞ്ഞത്. എല്ലാവരും അത്ഭുതത്തോടെയായിരുന്നു വാർത്ത കേട്ടത്. നടൻ ബാലയുമായുള്ള വിവാഹ മോചനത്തിനുശേഷം അമൃത മകളെ നോക്കി ജീവിക്കുന്ന സിംഗിൾ മദർ ആണ് എന്ന് പറഞ്ഞു നടന്നതായിരുന്നു. ബാല രണ്ടാമത് വിവാഹം ചെയ്തു കഴിഞ്ഞു കുറച്ചുനാൾക്കുശേഷം അമൃതയും വീണ്ടും വിവാഹിതയായി.

ഗോപി സുന്ദർ മുൻപ് വിവാഹിതനായിരുന്നു അദ്ദേഹത്തിന് ആ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ഗോപി സുന്ദറിൻ്റെ ഭാര്യയുടെ പേര് പ്രിയ എന്നായിരുന്നു. ആ ബന്ധം പിരിഞ്ഞതിനുശേഷം പിന്നീട് ഗായികയായ അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നു ഗോപി. ഏകദേശം പത്ത് വർഷത്തോളം ഇവർ തമ്മിൽ ലിവിങ് ടുഗതർ ആയിരുന്നു. അതിനുശേഷമാണ് അമൃതയെ വിവാഹം ചെയ്തത്. ഇവർക്ക് നേരെ പല വിവാദങ്ങളും ഉണ്ടായെങ്കിലും വളരെ സന്തോഷത്തോടെയാണ് ഇവർ ഇപ്പോൾ ജീവിക്കുന്നത്.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഗോപി സുന്ദർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. പ്രണയത്തെക്കുറിച്ച് ഗോപി സുന്ദർ പറഞ്ഞത് പരസ്പരം മനസ്സിലാക്കലാണ് പ്രണയം എന്ന്. അമൃതയെക്കുറിച്ച് ഗോപി പറഞ്ഞത് അമൃത എൻ്റെ ലവ് ഓഫ് മൈ ലൈഫ് ആണെന്നാണ്. അദ്ദേഹം പറയുന്നത് പ്രണയത്തിൽ അഭിനയിക്കാതിരിക്കണം എന്നാണ്. കൂടാതെ അദ്ദേഹം ചോദിക്കുന്നുണ്ട് എത്രപേർക്ക് സ്വന്തം മൊബൈൽ ഭാര്യയുടെ കയ്യിൽ ഏൽപ്പിച്ചു പോകുവാൻ ധൈര്യമുണ്ട് എന്ന്.

പല ആണുങ്ങൾക്കും വീടിനകത്തൊരു സ്വഭാവവും പുറത്തു വേറൊരു സ്വഭാവവു മാണെന്നാണ് ഗോപി പറയുന്നത്. അദ്ദേഹം പറയുന്നത് പലരും പലതും മറച്ചുവെച്ചു കൊണ്ടാണ് സമൂഹത്തിൽ ജീവിക്കുന്നത് ഇതൊക്കെയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്നാണ്. നമ്മൾ നമ്മളായിട്ട് തന്നെ ജീവിക്കണം സമൂഹത്തെ നോക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. നമ്മൾ നമ്മളെ സ്നേഹിച്ചാലെ മറ്റുള്ളവരെയും സ്നേഹിക്കാൻ കഴിയുകയുള്ളൂ.

അമൃതയോട് ഗോപി സുന്ദറിനെ കുറിച്ച് പറയുവാൻ പറഞ്ഞപ്പോൾ അമൃത പറഞ്ഞത് ഹാപ്പിനെസ്സ് എന്ന് മാത്രമായിരുന്നു. അദ്ദേഹത്തിൻ്റെ കൂടെയുള്ള ജീവിതത്തിൽ എനിക്ക് സന്തോഷവും സമാധാനവും ആണ് എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply