മകനെ ഒരിക്കൽ കൂടി കാണണമെന്ന് ആഗ്രഹം പറഞ്ഞ ടിപി മാധവൻ

മലയാളസിനിമയിൽ ഒരു കാലത്ത് നിറസാന്നിധ്യമായിരുന്ന നടനാണ് ടിപി മാധവൻ. കോമഡി കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളുമെല്ലാം വളരെ മികവോടെ ചെയ്യുവാനുള്ള കഴിവായിരുന്നു ടിപി മാധവന്റെ പ്രത്യേകതയായി സിനിമയിൽ എല്ലാവരും കണ്ടിരുന്നത്.. സിനിമയിലേക്ക് പ്രവേശിച്ച സമയത്ത് വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് കൂടുതലായും നടൻ ശ്രദ്ധ നേടിയിരുന്നത്. പിന്നീട് കഥാപാത്രങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുക ആയിരുന്നു. അടുത്ത കാലത്താണ് ടിപി മാധവന്റെ സ്വകാര്യ ജീവിതം കൂടുതൽ ചർച്ചയായി മാറിയിരുന്നത്. ബന്ധുക്കൾ ആരും ഇല്ലാതെ അദ്ദേഹം ഒറ്റയ്ക്ക് ഒരു ശരണാലയത്തിൽ ആണ് താമസിക്കുന്നത് എന്ന വാർത്ത എല്ലാ പ്രേക്ഷകരെയും അമ്പരപ്പിൽ ആഴ്ത്തിയിരുന്നു.

ഗാന്ധിഭവനിൽ താമസിക്കുന്ന അദ്ദേഹം മകനും ഭാര്യയും ഒപ്പം താമസിക്കുവാൻ ആഗ്രഹം ഉണ്ട് എന്ന് പറയുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ മകനെ ഒരു നോക്ക് കാണണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത അമ്മമാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു പത്തനാപുരത്തെ ഗാന്ധിഭവനിൽ സ്ഥാപകനുമായ ടിപി മാധവൻ അടുത്ത സുഹൃത്ത് കൂടിയായ പുനലൂർ സോമരാജൻ ഇക്കാര്യങ്ങളെല്ലാം പങ്കുവയ്ക്കാൻ ഇടയായത്. പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നുണ്ടെന്ന് പറഞ്ഞപ്പോൾ തന്നോട് ടിപി മാധവൻ തന്റെ ആഗ്രഹങ്ങൾ ശ്രീകണ്ഠൻ നായരോട് പറയാനായി ആവശ്യപ്പെട്ടിരുന്നു.

അതിൽ ഒന്നാമത്തെ ആഗ്രഹം മോഹൻലാലിനെ ഒന്ന് കാണണം എന്നും, രണ്ടാമത്തെ ആഗ്രഹം മകനെ ഒന്ന് കാണണം എന്നതാണ്. ഒരു വേദിയിൽവെച്ച് പുനലൂർ സോമരാജൻ പറഞ്ഞത് ഇങ്ങനെ ആണ്. ടിപി മാധവന്റെ മകൻ രാജ്കൃഷ്ണമേനോൻ ബോളിവുഡിലെ അറിയപ്പെടുന്ന ഒരു സംവിധായകൻ കൂടിയാണ്. മകന് കേവലം രണ്ട് വയസ്സ് മാത്രം പ്രായമുള്ള സമയത്താണ് ടിപി മാധവൻ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്ക് മാത്രമായി ജീവിതം ഉഴിഞ്ഞു വയ്ക്കുന്നത്. സിനിമ എന്നാൽ അദ്ദേഹത്തിന് ഒരു ഭ്രാന്തായിരുന്നു..സിനിമാമോഹം കൂടി പിന്നെ കുടുംബത്തെ പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് തനിക്ക് മകനെ ഒന്ന് കാണണമെന്ന് ആഗ്രഹം ടിപി മാധവൻ പങ്കുവയ്ക്കുന്നത്
തന്നെയും കുടുംബത്തെയും വളരെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചു പോയ അച്ഛനെ തനിക്ക് കാണാൻ ആഗ്രഹമില്ലെന്ന് മകൻ മുൻപ് ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തിരുന്നു.

സിനിമയിൽ അഭിനയിക്കുന്ന ആളുകൾക്ക് ഭർത്താവ് ഭാര്യയെ പാടില്ലെന്നും ഭർത്താവോ മറ്റൊരു സ്ത്രീക്കൊപ്പം ഇഴുകിച്ചേർന്ന് അഭിനയിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടപ്പെടുകയും, അവരും ഒരു സ്ത്രീയല്ലേ. അതുമാത്രമല്ല മാഗസിനുകളിൽ വരുന്ന ഗോസിപ്പുകളെയെല്ലാം അവർ വിശ്വസിക്കും. ഒരു നടൻ ഫോൺ വിളിച്ചാലോ നടിക്കൊപ്പം സഞ്ചരിച്ചാലൊ വലിയ പ്രശ്നങ്ങൾ ആണെന്നും ഒക്കെ ആയിരുന്നു. ഇതാണ് വിവാഹബന്ധം വേർപെടുത്തിയതിന്റെ കാരണമായി ടിപി മാധവൻ മുൻപൊരിക്കൽ പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply