സംഗീത കച്ചേരിക്കിടെ ഗായികക്ക് മേൽ നോട്ടു മഴ – ലഭിച്ചത് എത്ര കോടി എന്ന് കണ്ടോ ! അന്തം വിട്ടു ആരാധകർ

സംഗീത കച്ചേരിക്കിടെ നോട്ടു മഴയിൽ കുളിച്ച ഗായികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗുജറാത്തി ഗായികയായ ഗീത ബെൻ റബാരിയയെയാണ് നോട്ട് കൊണ്ട് ആരാധകർ മൂടിയത്. ഗുജറാത്ത് കച്ചിലെ റാപ്പരിൽ കഴിഞ്ഞ ദിവസം രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു സംഗീത പരിപാടിയായിരുന്നു ഗീത ബെൻ റബാരി അവതരിപ്പിച്ചിരുന്നത്. ഈ പരിപാടിക്കിടെ ആണ് ഗായികയ്ക്ക് നോട്ടുമഴ ലഭിച്ചത്.

ഏകദേശം നാലര കോടിയോളം രൂപയാണ് ഗായികയ്ക്ക് ഒറ്റ രാത്രികൊണ്ട് ലഭിച്ചത്. ഗായികയുടെ മികച്ച ആലാപന രീതിയിൽ മനം നിറഞ്ഞ കേൾവിക്കാർ താരത്തിന് മുകളിലേക്ക് നോട്ടുകൾ വാരി വിതറുകയായിരുന്നു. ഇത്തരത്തിൽ ആരാധകരുടെ നോട്ടു മഴയിലൂടെ ഗായികയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചത് നാലര കോടി രൂപയുടെ കറൻസി നോട്ടുകൾ ആണ്. നോട്ടുകളുടെ മുകളിലിരുന്ന് പാട്ടു പാടുന്ന ഗീത ബെന്നിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഗീതാ ബെൻ തന്നെയാണ് ഈ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. പരിപാടിക്കിടെ ജനക്കൂട്ടം വേദിയിലേക്ക് കടന്നു വന്നുകൊണ്ട് ഗായികയ്ക്ക് മുകളിലേക്ക് നോട്ടുകൾ വാരി വിതറുന്നതും വീഡിയോയിൽ കാണാവുന്നതാണ്. കച്ചി കോയൽ എന്നാണ് ഗീത ഗുജറാത്തിൽ അറിയപ്പെടുന്നത്. ഗുജറാത്തിലെ ജനപ്രിയ ഗായികയാണ് ഗീത. റോമ സെർ മ എന്ന ഗാനത്തിലൂടെയാണ് ഗീത ഇത്രയും ശ്രദ്ധ നേടി എടുത്തത്.

തുടർന്ന് നിരവധി ആരാധക പിന്തുണയാണ് താരത്തിന് വന്നു കൊണ്ടിരുന്നത്. ഗീതയുടെ സംഗീത പരിപാടികൾക്കെല്ലാം നിരവധി ആരാധകരാണ് എത്തിച്ചേരാറ്. നോട്ട് മഴയും ഗീതയുടെ പരിപാടികളിൽ പുത്തരിയല്ലായിരുന്നു. കച്ചിലെ തപ്പർ ഗ്രാമത്തിലാണ് ഗീത ബെൻ റബാരി ജനിച്ചത്. താരം അഞ്ചാം ക്ലാസ് മുതൽ ഗാനലാപനം ആരംഭിച്ചിരുന്നു. നാടൻ പാട്ടിലൂടെയാണ് ഗായിക തന്റെ കഴിവ് തെളിയിച്ചിരുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് യൂട്യൂബിൽ താരത്തിനുള്ളത്.

ഭജൻസ്, സാന്ത്വാനി, നാടോടിക്കഥകൾ, ദിയ എന്നിവ പാടിക്കൊണ്ടാണ് ഗീത തന്റെ കരിയർ ആരംഭിച്ചത്. തന്റെ 20-ാം വയസ്സിലാണ് ഗീത ഗുജറാത്തിന്റെ സ്വന്തം ശ്രദ്ധേയമായ ശബ്ദമായി മാറിയത്. ഗുജറാത്തി ഗാനങ്ങളായ ധോൽ നഗദ, കോനി പാടേ എൻട്രി, ദേശി ധോൾ വാഗെ, റംസത്ത്, അഖാ ഹിന്ദ് മാ ഹെതാലി, മാരി കിഷ്മത്ത്, വീര ഒമാര, വലമിയ തുടങ്ങി നിരവധി ഗാനങ്ങൾ ഗീത ആലപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള തത്സമയ നവരാത്രി സംഗീത പരിപാടികളിലും ഷോകളിലും താരം പങ്കെടുക്കാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply