ദുൽഖറിന്റെ ആദ്യ നായിക ഗൗതമി വിവാഹമോചിതയായി ! വിവാഹമോചിതയാകാൻ ഉള്ള കാരണം ആദ്യമായി വെളിപ്പെടുത്തി നടി ഗൗതമി നായർ

gouthami nair dq first heroin

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും മലയാളികൾ സ്നേഹത്തോടെ കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുൽഖർ സൽമാൻ നായകനായി അരങ്ങേറ്റം കുറിച്ച “സെക്കൻഡ് ഷോ” എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവട് വെച്ച താരാണ് ഗൗതമി നായർ. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത “ഡയമണ്ട് നെക്ലേസ്” എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി ഗൗതമി എത്തി.

ഈ ചിത്രത്തിലെ തമിഴത്തി നഴ്‌സിന്റെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഇതു കൂടാതെ മറ്റു പല ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് താരം. ഗൗതമിയുടെ വ്യക്തിജീവിതത്തെ കുറിച്ച് അധികം ആർക്കും അറിയില്ല. “സെക്കൻഡ് ഷോ”, “കൂതറ”, “കുറുപ്പ്” തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം കഴിച്ചത്. കുറച്ചു നാൾ മുമ്പാണ് ഇവൻ വിവാഹമോചിതരായ വാർത്തകൾ പുറത്തു വന്നത്.

ഇതു വരെ എവിടെയും വെളിപ്പെടുത്തിയിട്ടില്ലാത്ത കാര്യം ഇപ്പോൾ തുറന്നു പറയുകയാണ് ഗൗതമി. ധന്യ അവതരിപ്പിക്കുന്ന പരിപാടിയിലാണ് ഗൗതമി തന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞത്. ജീവിതത്തിലെ സ്വകാര്യത മാനിക്കുന്ന വ്യക്തിയാണ് ഗൗതമി. അതു കൊണ്ടാണ് ജീവിതത്തിലെ ഇത്തരം പ്രതിസന്ധികൾ സ്വകാര്യമാക്കി വെക്കാൻ ശ്രമിച്ചതും. കാരണം ഇത്തരം കാര്യങ്ങൾ പുറത്തു വരുമ്പോൾ ആളുകൾ പലതും ചിന്തിച്ച് വ്യാഖ്യാനിക്കും.

അതുകൊണ്ടാവും ഇത് നടന്നത്, ഇത് കൊണ്ടാകും അത് നടന്നത് എന്നെല്ലാം മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങും. മറ്റൊരാളുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ആർക്കും അറിവുള്ളതല്ല. അറിയാത്ത കാര്യങ്ങളെ ജനങ്ങൾ ജഡ്ജ് ചെയ്യാൻ തുടങ്ങും. അങ്ങനെ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് സ്വകാര്യ ജീവിതത്തെ കുറിച്ച് ഒന്നും പുറത്തു വിടാതിരുന്നത് എന്ന് താരം പങ്കുവെച്ചു. വിവാഹം കഴിഞ്ഞു മൂന്നു വർഷക്കാലമാണ് ഇവർ ഒന്നിച്ചു ജീവിച്ചത്.

2012 മുതൽ ഉള്ള പരിചയം പിന്നീട് ഡേറ്റിങ്ങിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. എന്തിനാണ് ഈ വിവാഹബന്ധം വേർപെടുത്തിയത് എന്ന് മാതാപിതാക്കൾ പോലും ചോദിച്ചിരുന്നു. കാരണം ഞങ്ങൾ തമ്മിൽ ശരിക്കും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് താരം പറയുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ ഐഡിയോളജികൾ 2 രീതിയിലായി. ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിൽ അത് ബാധിക്കാൻ തുടങ്ങി.

ഒരുപാട് പരിശ്രമിച്ചു നോക്കിയെങ്കിലും ആ ഒരു ബാലൻസ് കണ്ടെത്താൻ സാധിച്ചില്ല. മുന്നോട്ടു എത്ര വേണമെങ്കിലും പോകാം. എന്നാൽ കുറെ കഴിഞ്ഞ് എന്തെങ്കിലും വിഷയം വരുമ്പോൾ നീ കാരണം ഇത് സംഭവിച്ചത് പറഞ്ഞ് തമ്മിൽ വിരൽ ചൂണ്ടേണ്ട അവസ്ഥ എത്തും. യാതൊരു സന്തോഷം ഇല്ലാതെ ഇങ്ങനെ നിന്നിട്ട് കാര്യമില്ല എന്ന് തിരിച്ചറിഞ്ഞതോടെ രണ്ടാളും രണ്ടു പേരുടെ വഴിക്ക് പോയി സന്തോഷത്തോടെ ജീവിക്കാൻ തീരുമാനിച്ച് വേർപിരിയുകയായിരുന്നു എന്ന് ഗൗതമി നായർ പറയുന്നു. ആശയവിനിമയം ഒരു പ്രധാന കാര്യമാണ് എന്ന് ഇതിൽ നിന്നും പഠിച്ചു എന്നും താരം പങ്കുവെച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply