ടാപ്പിൽ നിന്ന് വരുന്ന കാറ്റിന് പതിനായിരങ്ങൾ കൊടുക്കേണ്ട ഗതികേട് കേരളത്തിലെ ജനങ്ങൾക്ക് എന്ന് ഗണേഷ് കുമാർ ! കേരള വാട്ടർ അതോറിറ്റിയുടെ റീഡിങ്നെ പരിഹസിച്ചു എം എൽ എ

നടനും എംഎൽഎയും ആയ ഗണേഷ് കുമാറിന് നിരവധി ആരാധകരാണ് ഉള്ളത്. പത്തനാപുരം എംഎൽഎയാണ് ഗണേഷ് കുമാർ. പലപ്പോഴും പാവങ്ങൾക്ക് വേണ്ടി പല സഹായങ്ങളും ചെയ്യുന്ന ഗണേഷ് കുമാറിന് പൂർണ്ണ പിന്തുണയാണ് ജനങ്ങൾ നൽകുന്നത്. പൊതുസമൂഹത്തിലെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും അദ്ദേഹം മുന്നിട്ടിറങ്ങാറുണ്ട്. അത്തരത്തിലുള്ള ഗണേഷ് കുമാറിൻ്റെ കേരള വാട്ടർ അതോറിറ്റിയെ രൂക്ഷമായ വിമർശിച്ചുകൊണ്ടുള്ള ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ഗണേഷ് കുമാർ പറയുന്നത് പൊതുജനങ്ങൾക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പുകളിൽ മിക്കതിലും നിന്നും കാറ്റാണ് ലഭിക്കുന്നത് എന്നാണ്. ഇത്തരത്തിൽ മിക്കപ്പോഴും കാറ്റ് മാത്രം വരുന്ന പല വീടുകളിലും വാട്ടർ അതോറിറ്റിയിൽ നിന്നും റീഡിങ്ങിന് വരുന്നവർ വലിയ തുക ചുമത്തി പോവുകയും ചെയ്യുന്നു എന്ന് ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ ഇത് ഒരു ശരിയായ പ്രവണതയാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ഓരോ ദിവസത്തെയും ജീവിതം തട്ടിമുട്ടി മുന്നോട്ടു കൊണ്ടുപോകുന്ന പാവപ്പെട്ട ജനങ്ങളുടെ വീടുകളിൽ പൈപ്പ് കണക്ഷൻ കൊടുക്കുകയും അതിൽ നിന്നും വെള്ളത്തിന് പകരം മിക്കപ്പോഴും കാറ്റ് മാത്രം വരുമ്പോൾ പതിനായിരങ്ങൾ ബില്ലടക്കാൻ അത്തരം പാവപ്പെട്ടവർക്ക് പറ്റില്ല. എങ്ങനെയാണ് റീഡിങ് എടുക്കേണ്ടത് എന്ന് ശരിയായ രീതിയിൽ അറിയാത്തവരാണ് വീടുകളിൽ വരുന്നത് അതുകൊണ്ടുതന്നെ റീഡിങ്ങിന് വരുന്നവർക്ക് ശരിയായ രീതിയിലുള്ള ട്രെയിനിങ് കൊടുക്കണം എന്നും ഗണേഷ് കുമാർ പറഞ്ഞു.

പൈപ്പിൽ നിന്നും കാറ്റ് മാത്രം വരുന്നത് കൊണ്ട് കിണറിൽ നിന്നും വെള്ളം കോരുന്ന ഒരു വീട്ടിൽ രണ്ട് മാസത്തേക്ക് വെള്ളത്തിനുള്ള ബില്ല് വരുന്നത് 14000 രൂപയാണ്. ഇത്തരം പാവപ്പെട്ട ഒരു വീട്ടിൽ 14000 രൂപ ബില്ല് വരാമെന്ന് തോന്നാനും മാത്രം ബുദ്ധി ഇല്ലാത്തവരാണോ വീടുകളിൽ മീറ്റർ റീഡിങ് എടുക്കാൻ പോകുന്നത് എന്നും ചോദിച്ചു. റീഡിങ് എടുക്കാൻ പോകുന്നവൻ്റെ തലയ്ക്ക് എങ്കിലും വെളിവ് വേണ്ടേ. ഇത്തരത്തിൽ പതിനായിരകണക്കിന് രൂപ ബില്ല് കൊടുക്കുന്നത് പാവപ്പെട്ടവർക്കാണ്.

പാവപ്പെട്ട വീടുകളിൽ ബാത് അറ്റാച്ച്ഡ് റൂമുകളില്ല. ഒന്നിൽ കൂടുതൽ പൈപ്പുകളും ഇല്ല. അപ്പോൾ ഇത്തരത്തിൽ വലിയ തുക പാവപ്പെട്ടവരുടെ മേൽ ചുമത്താൻ ബോധവും ബുദ്ധിയും വിവേകവും ഇല്ലാത്തവരാണോ റീഡിങ്ങിന് പോകുന്നത് എന്നും പറഞ്ഞു. മിക്ക വീടുകളിലും പഴയ പൊടിപിടിച്ച മീറ്ററുകൾ ആണ് ഇപ്പോഴുമുള്ളത്. അതുകൊണ്ടുതന്നെ അതിലെ ഒരു സംഖ്യ അങ്ങോട്ടോ ഇങ്ങോട്ടോ മാറുകയാണെങ്കിൽ തന്നെ ബിൽ തുകയിലും വലിയ മാറ്റം വരും.

ഒരുമിച്ച് 12000 രൂപ ഇതുവരെ ജീവിതത്തിൽ കണ്ടിട്ടില്ലാത്തവൻ്റെ വീട്ടിൽ പോയിട്ടാണ് ഇത്തരം വലിയൊരു തുക എഴുതുന്നത്. ഇങ്ങനെ പോകുന്നവർക്ക് ഇതിന് എങ്ങനെ മനസ്സ് വരുന്നു എന്നും ഗണേഷ് കുമാർ പറഞ്ഞു. ഗണേഷ് കുമാറിൻ്റെ ഈ വാക്കുകൾക്ക് വലിയ കയ്യടിയാണ് ലഭിച്ചത്. അദ്ദേഹത്തിൻ്റെ ഈ വാക്കുകൾക്ക് വളരെ പ്രാധാന്യം കൊടുക്കേണ്ട വിഷയമാണെന്നും ഇന്ന് കേരളത്തിലുള്ള മിക്ക വീടുകളിലും ഈ ഒരു പ്രശ്നം അനുഭവിക്കുന്നുണ്ടെന്നുമുള്ള ഗണേഷ് കുമാറിൻ്റെ വാക്കുകളെ അനുകൂലിച്ചുകൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply