എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ രീതിയിൽ ഗണേഷ് കുമാർ മേനേജർ ആയ സ്കൂളിൽ നിന്നുമാണ് പുതിയ വിദ്യാഭ്യാസരീതിക്കുള്ള പരിഷ്‌കാരം ! ഇനിമുതൽ പുസ്തകം വീട്ടില്‍ കൊടുത്തയക്കുകയോ ഹോംവര്‍ക്കുകളോ ഇല്ല – വീട്ടിൽ എത്തുന്ന കുഞ്ഞുങ്ങൾ ടിവി കാണണം, കളിക്കണം, അമ്മയുടെയും അച്ഛന്റെയും മാറോട് ചേര്‍ന്ന് സന്തോഷത്തോടെ കെട്ടിപിടിച്ച് ഉറങ്ങണം എന്നും ഗണേഷ് കുമാർ

നടനും എംഎൽഎയും ആയ ഗണേഷ് കുമാറിൻ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നടൻ ഗണേഷ് കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് ചില മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ട് ഇപ്പോൾ മുന്നേറുകയാണ്. എൻ്റെ സ്കൂളിൽ നിന്നും ആണ് ഞാൻ എൻ്റെ പരിഷ്കാരം തുടങ്ങുന്നത് എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. ഗണേഷ് കുമാർ മാനേജരായ സ്കൂളിൽ എൽകെജി മുതൽ നാലാം ക്ലാസ് വരെ യാതൊരുവിധ തരത്തിലുള്ള ഹോംവർക്കുകളോ നൽകുകയില്ല.

അതുപോലെതന്നെ പുസ്തകങ്ങൾ വീട്ടിൽ കൊടുത്തയക്കുകയില്ല എന്ന തീരുമാനവുമാണ് എടുത്തിരിക്കുന്നത്. ഗണേഷ് കുമാർ പറയുന്നത് നാലാം ക്ലാസ് വരെയുള്ള കുഞ്ഞുമക്കൾ വീട്ടിൽ എത്തിക്കഴിഞ്ഞാൽ അവർ കളിക്കുകയും ടിവി കാണുകയും അച്ഛനും അമ്മയും ഒരുമിച്ച് സന്തോഷത്തോടെ കെട്ടിപ്പിടിച്ചു ഉറങ്ങണം എന്നും രാവിലെ സ്കൂളിൽ വരണമെന്നുമാണ്. നമ്മുടെ കുഞ്ഞുമക്കൾ സ്കൂളിൽനിന്ന് പഠിത്തമൊക്കെ കഴിഞ്ഞ് വീട്ടിൽ വന്നാലും ഹോംവർക്കും പഠിത്തവും കാരണം ഒന്ന് അറിഞ്ഞ് സന്തോഷിക്കുവാനോ കളിക്കുവാനോ ചിരിക്കുവാനോ സാധിക്കുന്നില്ല.

ഈയൊരു പ്രായത്തിൽ അതൊന്നും അറിയുവാൻ സാധിച്ചിട്ടില്ലെങ്കിൽ ആ കുഞ്ഞുമങ്ങൾക്ക് എപ്പോഴാണ് ഇതൊക്കെ അറിയുവാൻ സാധിക്കുക. പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയൊക്കെ കിട്ടി പിന്നീട് 90 വയസ്സായിട്ടാണോ എന്നാണ് ഗണേഷ് കുമാർ ചോദിക്കുന്നത്. ജോലിയൊക്കെ ചെയ്തു പെൻഷൻ ആയി കഴിഞ്ഞിട്ടാണോ തങ്ങളുടെ അമ്മയുടെയും അച്ഛൻ്റെയും ഒക്കെ സ്നേഹം അനുഭവിക്കുക എന്നും അദ്ദേഹം ചോദിച്ചു.

തങ്ങളുടെ കുഞ്ഞു പ്രായത്തിൽ തന്നെ അച്ഛനും അമ്മയുമായി സ്നേഹം പങ്കുവയ്ക്കാനായി സമയം കിട്ടാതെ വളരുന്ന കുട്ടികൾക്ക് വലുതാകുമ്പോൾ മാതാപിതാക്കളും ആയിട്ടുള്ള അടുപ്പം കുറഞ്ഞുവരും എന്നും അവസാനം സ്വന്തം അച്ഛനെയും അമ്മയെയും പോലും വൃദ്ധസദനങ്ങളിൽ കൊണ്ടുപോയി തള്ളും എന്നുമാണ് ഗണേഷ് കുമാർ പറഞ്ഞത്. ഗണേഷ് കുമാർ പറയുന്നത് ഒരു അധ്യാപകന് തൻ്റെ കുട്ടികളെ പഠിപ്പിക്കാൻ ആയിരം മണിക്കൂർ കിട്ടും.

നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് ആയിരം മണിക്കൂർ തന്നെ ധാരാളം ആണെന്നാണ് ഗണേഷ് കുമാറിൻ്റെ അഭിപ്രായം. എൽകെജി മുതൽ നാലാം ക്ലാസ് വരെയാണ് ഇപ്പോൾ ഗണേഷ് കുമാറിൻ്റെ വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരം നടപ്പിലാക്കിയത്. എന്നാൽ അത് പതിയെ ഏഴാം ക്ലാസ് വരെ താൻ നടപ്പിലാക്കും എന്നും ഗണേഷ് കുമാർ പറഞ്ഞു. ഇത് പുതിയ വിദ്യാഭ്യാസ രീതിക്കുള്ള തുടക്കമാണെന്നും പറഞ്ഞു.

തൻ്റെ വിദ്യാഭ്യാസരംഗത്തുള്ള പരിഷ്കാരത്തിലെ വ്യത്യാസങ്ങൾ പതിയെ പതിയെ രക്ഷിതാക്കൾക്ക് ഒക്കെ മനസ്സിലാക്കുമെന്നും തൻ്റെ പരിഷ്കാരത്തിലൂടെ തങ്ങളുടെ മക്കളിൽ ഉണ്ടാകുന്ന മൂല്യങ്ങളും വർദ്ധിക്കുമെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. ഇന്നത്തെ വിദ്യാഭ്യാസ രീതിയിലുള്ള പല ക്രമക്കേടുകളും കാരണമാണ് പല കുഞ്ഞുങ്ങളും വഴിതെറ്റിപ്പോകുന്നത്. അമിതഭാരമാണ് വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നത് എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply