എന്റെ ആദ്യ വിവാഹം 16 ൽ 18 പൊരുത്തം ആയിരുന്നു – ജാതകം നോക്കി കെട്ടിയിട്ടു ഒടുക്കം എന്ത് സംഭവിച്ചു ! രണ്ടാമത് കെട്ടിയപ്പോൾ ഒന്നും നോക്കിയില്ല – ഇപ്പോൾ ഒരു കുഴപ്പവും ഇല്ല ! തുറന്നടിച്ച് ഗണേഷ് കുമാർ

കുടുംബശ്രീയുടെ സിഡിഎസ് വാർഷിക ആഘോഷ ഉദ്ഘാടന വേദിയിലുണ്ടായ ചില കാര്യങ്ങളെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കുടുംബശ്രീ സിഡിഎസ് വാർഷിക ആഘോഷ ഉദ്ഘാടനത്തിന് ദീപം തെളിയിക്കാൻ വിശ്വാസത്തിൻ്റെ പേരിൽ വിസമ്മതിച്ച സിഡിഎസ് ചെയർപേഴ്സനെ ആ ഉദ്ഘാടന വേദിയിൽ വെച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ ഉപദേശിച്ചു.

അദ്ദേഹം പറഞ്ഞത് കുടുംബശ്രീ അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള കൂട്ടായ്മയാണെന്ന് പറയുന്നുണ്ട്. എന്നിട്ടും ഇത്തരം വിശ്വാസത്തിൻ്റെ പേരിൽ നിലവിളക്ക് കൊളുത്താൻ തയ്യാറാകാത്തത് വളരെയധികം തെറ്റാണെന്നും പറഞ്ഞു. ജോത്സ്യന്മാരെ കണ്ട് മന്ത്രവാദത്തിന് കുറിച്ചു വാങ്ങുന്ന മണ്ടികളായി നിങ്ങൾ മാറരുതെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. അതുകൊണ്ടുതന്നെ അടുത്ത തവണ ദീപം തെളിയിക്കണമെന്നും ചെയർപേഴ്സനോട് ഗണേഷ് കുമാർ തമാശ രൂപത്തിൽ അവിടെവെച്ച് ആവശ്യപ്പെട്ടു.

ഈ സംഭവം നടന്നത് കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സിഡിഎസ് വാർഷിക ആഘോഷ വേദിയിൽ വച്ചായിരുന്നു. ഗണേഷ് കുമാർ അവിടെവച്ച് സംസാരിച്ചത് ഇവിടെ വന്നപ്പോൾ താനൊരു തമാശ കണ്ടു സിഡിഎസ് ചെയർപേഴ്സിനോട് വിളക്ക് കത്തിക്കാൻ പറഞ്ഞു എന്നാൽ അവർ അതിന് തയ്യാറല്ല എന്നാണ്. കാരണം അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് അവരോട് വിളക്ക് കത്തിക്കരുതെന്ന് പാസ്റ്റർ പറഞ്ഞിട്ടുണ്ടെന്നാണ്.

ഗണേഷ് കുമാർ വിളക്ക് കത്തിക്കാൻ മടിച്ച സിഡിഎസ് ചെയർപേഴ്സനോട് പറഞ്ഞത് നിങ്ങളോട് ആരാണ് വിളക്ക് കത്തിക്കുവാൻ പാടില്ല എന്ന് പറഞ്ഞത് ആ ആളിന് കള്ളത്തരം ഉണ്ടെന്ന് എനിക്ക് തോന്നുന്നെന്നാണ്. ഒരുപാട് പള്ളികളിലെ അച്ഛന്മാരെ അറിയാം പലരും പല സന്ദർഭങ്ങളിലും വിളക്ക് കത്തിക്കാറുമുണ്ട്. ഓർത്തോഡോക്സ് സഭയിലെ എല്ലാ പള്ളികളിലും വിളക്ക് കത്തിക്കാറുമുണ്ട്. കൂടാതെ മാർത്തോമാ പള്ളിയിലെ അച്ഛന്മാരും ബിഷപ്പുമാരും ഒക്കെ പല വേദികളിലും വിളക്ക് കത്തിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.

കൂടാതെ വളരെയധികം മനോഹരമായ ഒരു കാഴ്ച താൻ കണ്ടിട്ടുണ്ടെന്നും മലബാറിലെ ഒരു അമ്പലത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് പാണക്കാട് തങ്ങളാണ് എന്നും ആ വേദിയിൽ വെച്ച് ഗണേഷ് കുമാർ പറഞ്ഞു. പരിപാടിയൊക്കെ കഴിഞ്ഞ് സ്റ്റേജിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു ഉണ്ണിയപ്പം കൊടുക്കുകയും ചെയ്തു. അമ്പലത്തിൽ നിന്നും കൊണ്ടുവന്നതാണ് ഉണ്ണിയപ്പം എന്നാൽ അദ്ദേഹം അത് വളരെ രുചിയോടെ കഴിക്കുകയും ചെയ്തു.

ഹിന്ദുക്കളുടെ അമ്പലത്തിൽ നിന്നും ഉണ്ടാക്കിയ ഉണ്ണിയപ്പം ആണ് തിന്നണ്ട തിന്നാൽ അല്ലാഹു പിണങ്ങും എന്നോ അദ്ദേഹം അവിടെ വച്ച് ചിന്തിച്ചിട്ട് പോലുമില്ല. ഗണേഷ് കുമാർ പറഞ്ഞത് ജാതകം ഒക്കെ നോക്കിയിട്ടായിരുന്നു ആദ്യം താൻ വിവാഹം കഴിച്ചത്. അതിൽ 16 ൽ 18 പൊരുത്തമാണ് എന്നാണ്. എന്നിട്ട് എന്തായി. രണ്ടാമതും വിവാഹം കഴിച്ചു. ആ വിവാഹത്തിൽ ജാതകമേ നോക്കിയിരുന്നില്ല. ഇപ്പോൾ ഒരു കുഴപ്പവുമില്ല. അതുകൊണ്ടുതന്നെ ആരും അന്ധവിശ്വാസങ്ങൾക്ക് പുറകെ പോകരുതെന്നും ഗണേഷ് കുമാർ പറയുവാൻ മറന്നില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply