എന്റെ നാലാമത്തെ മോനെ പോലെ നിന്നെ ഞാൻ നോക്കും – കണ്ണീരടക്കി ഗണേഷ് കുമാർ എം എൽ എ – നല്ലൊരു വീടുവെച്ചുതരും കൂടാതെ ഏതുവരെ പഠിക്കണോ അതുവരെ ഞാൻ പഠിപ്പിക്കും

2001 മുതൽ പത്തനാപുരത്ത് നിയമസഭാംഗമായി തുടരുന്ന മുൻ കാബിനറ്റ് വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനും ആയിരുന്ന ഗണേഷ് കുമാർ ഒരു കുഞ്ഞിനെ നെഞ്ചോട് ചേർത്തുകൊണ്ട് പറയുന്ന ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അദ്ദേഹം ആ കുട്ടിയെ നെഞ്ചിൽ അടുപ്പിച്ചു പറഞ്ഞത് ഞാൻ എൻ്റെ നാലാമത്തെ മകനെപ്പോലെ നിന്നെ പഠിപ്പിക്കും എന്നാണ്.

എൻ്റെ ആഗ്രഹം ഇവൻ സിവിൽ സർവീസൊക്കെ പാസായി മിടുക്കനാകണം എന്നാണെന്നും. ഈ കുട്ടിയും അമ്മയും വീടില്ലാതെ കുറെ നാളുകളായി കഷ്ടപ്പാടും വിഷമതകളോടും കൂടിയാണ് ജീവിക്കുന്നത്. ഈ അമ്മയ്ക്കും മകനും ഗണേഷ് കുമാർ എംഎൽഎ നൽകിയ വാക്കുകളാണ് കുട്ടിക്ക് വേണ്ട എല്ലാ പഠനസൗകര്യവും ഒരുക്കി കൊടുക്കും എന്നും കൂടാതെ ഒരു വീട് വെച്ചു കൊടുക്കുമെന്നതും. പത്തനാപുരത്തെ കമുകുംചേരിക്കാരായ അഞ്ജുവിനും മകൻ അർജുനും ആണ് ഗണേഷ് കുമാർ സഹായവുമായി എത്തിയത്.

അർജുൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഗണേഷ് കുമാർ പഠിക്കാനുള്ള സൗകര്യവും അതുപോലെ തന്നെ വീടും നൽകാമെന്ന് പറഞ്ഞപ്പോൾ അർജുൻ സന്തോഷം കൊണ്ട് കരയുകയായിരുന്നു. ഗണേഷ് കുമാർ അർജുനോട് വീണ്ടും വീണ്ടും ആവർത്തിച്ചു പറയുന്നുണ്ട് നന്നായി പഠിക്കണം എന്ന്. അതുപോലെതന്നെ ഇവരുടെ വീട് പണിക്കായി എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം വേണമെന്നും അവിടെയുണ്ടായ നാട്ടുകാരോടും ജനപ്രതിനിധികളോടും ഒക്കെ തന്നെ ഗണേഷ് കുമാർ അഭ്യർത്ഥിക്കുന്നുണ്ട്.

പഞ്ചായത്ത് മെമ്പറാണ് ഗണേഷ് കുമാറിനോട് ഇവരെക്കുറിച്ച് പറഞ്ഞുകൊടുത്തത്. ഒറ്റപ്പെട്ടുപോകുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒക്കെ സഹായമായി എത്തുന്നത് പ്രവാസികളായ സുഹൃത്തുക്കളാണ്. പഞ്ചായത്ത് മെമ്പറായ സുനിതാ രാജേഷ് നവധാരയുടെ കമുകുംചേരിയിലെ പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു സ്റ്റേജിൽ വച്ച് അർജുൻ്റെ കാര്യങ്ങൾ പറഞ്ഞത്. മിടുക്കനായി പഠിക്കുന്ന ഒരു കുട്ടിയുണ്ടെന്നും അവന് അമ്മ മാത്രമാണുള്ളത് എന്നും അവർക്ക് താമസിക്കാൻ വീടില്ല എന്നും പറഞ്ഞു.

അവർക്ക് സ്ഥലം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ കുടുംബപരമായി കിട്ടിയ സ്ഥലം ഉണ്ടെന്നും പറഞ്ഞു. വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഇവർക്ക് വീട് പണിയുക എന്നത് പ്രയാസമാണ് എന്നും ലൈഫ് പദ്ധതിയിൽ നിന്ന് പല കാര്യങ്ങൾ കൊണ്ടും വീട് ലഭിച്ചില്ലെന്നും പറഞ്ഞു. അതിനുശേഷമാണ് അർജുനെയും അമ്മയെയും കാണുവാൻ വന്നത്. അവർക്ക് വീട് വെച്ചുകൊടുക്കാനും എത്രയും പെട്ടെന്ന് പണിതീർത്തു കൊടുക്കും എന്നും അതുപോലെ തന്നെ അർജുൻ്റെ പഠനകാര്യങ്ങളും നോക്കാമെന്നും ഗണേഷ് കുമാർ വാക്കു നൽകുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply