തന്റെ ഏറ്റവും അടുത്ത ക്ലോസ് ഫ്രണ്ട്‌സ് കീർത്തിയും പ്രണവും ആണ് – പക്ഷെ സീരിയസ് കാര്യങ്ങൾക്ക് ആദ്യം വിളിക്കുക ആ മനുഷ്യനെ – തുറന്നു പറഞ്ഞു കല്യാണി

ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. ചിത്രം ഒരു ഫൺ ചിത്രമായിരിക്കുമെന്ന ഇതിനോടകം തന്നെ മനസ്സിലാക്കാൻ സാധിച്ചു. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ക്ലബ് എഫ് എംമിന് നൽകിയ അഭിമുഖത്തിൽ തന്റെ സുഹൃത്തുക്കളെ കുറിച്ച് കല്യാണി പ്രിയദർശൻ പറയുകയാണ്.

കീർത്തി സുരേഷും,പ്രണവ് മോഹൻലാലും ഒക്കെ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണെന്നതാണ്. ഏറ്റവും കൂടുതൽ വിളിക്കുന്നതും തനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്നു തോന്നിയാൽ സമാധാനം കിട്ടാൻ ഏതു സമയത്തും ആദ്യം വിളിക്കാൻ തോന്നുന്നതും ദുൽഖറിനെ ആണെന്നുമാണ് കല്യാണി പറഞ്ഞത്. കീർത്തി സുരേഷും പ്രണവും ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സ്. പക്ഷേ ഞാൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും വിഷമം മാറാൻ ഒന്നു മോട്ടിവേറ്റ് ആവാനും വിളിക്കുന്നത് ദുൽക്കറിനെ ആണ്. എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ അദ്ദേഹത്തെ ആദ്യം വിളിക്കും.അനൂപ് സത്യൻ സംവിധാനം ചെയ്ത വരന ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.

2020 ഇൽ ഫെബ്രുവരിയിൽ പുറത്തു വന്ന ചിത്രത്തിൽ സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷത്തിൽ തന്നെയാണ് എത്തിയത്. ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപിയും ശോഭനയും ഒരു ചിത്രത്തിൽ ഒരുമിച്ചത് എന്ന പ്രത്യേകത തന്നെയായിരുന്നു ഈ ചിത്രത്തിന്റെ ആകർഷക ഘടകം എന്ന് പറയുന്നത്. തല്ലുമാല എന്ന ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറിനും ഒക്കെ മികച്ച സ്വീകരണം ലഭിച്ചിട്ടുണ്ട്.

ടോവിനോ കല്യാണി എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ, ലുക്ക് മാൻ, ചെമ്പൻ വിനോദ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ആണ്. വിഷ്ണു ആണ് സംഗീതം നൽകിയത്. അഭിമുഖങ്ങളിൽ എല്ലാം വളരെ രസകരമാണ് ചിത്രം എന്ന കാണിച്ചു തരുന്നു. ടോവിനോ തോമസിന്റെ ജീവിതത്തിൽ ഒരു വ്യത്യസ്തമായ കഥാപാത്രമായിരിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply