മുൻ വെസ്റ്റ്ഇൻഡീസ് പ്ലയെർ കൂടി ആയ അദ്ദേഹം സച്ചിനോട് അഭ്യർത്ഥിച്ചത് കേട്ട് ഞെട്ടി ക്രിക്കറ്റ് പ്രേമികൾ !

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഏറെക്കാലമായി വളരെ വലിയൊരു സാമ്പത്തിക നഷ്ടത്തിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കാര്യങ്ങൾ കുറച്ചൊക്കെ മെച്ചപ്പെടുന്നുണ്ടെങ്കിലും സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടു വരുവാൻ സാധിക്കാത്തത് തന്നെയാണ് ക്രിക്കറ്റ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അതൊരു വെല്ലുവിളിയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കരീബിയൻ ദ്വീപിലെ ക്രിക്കറ്റിന് വളരെ മോശമായി തന്നെയാണ് ബാധിച്ചിരിക്കുന്നത്. താഴെക്കിടയിലുള്ളവരിൽ ഇത് പ്രകടമാണ്.

ക്രിക്കറ്റിനെ തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടിയാണ് വെസ്റ്റ് ഇൻഡീസ് ബൗളർമാർ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ സഹായം അഭ്യർത്ഥിക്കുന്നത്. സഹായം പണം ആയി വേണ്ട എന്നും ക്രിക്കറ്റ് ബാറ്റുകളോ മറ്റുപകരണങ്ങളോ ആയി മതിയെന്നുമാണ് അദ്ദേഹം പറയുന്നത്. ഞങ്ങൾ ഷാർജയിൽ ഒരു ടൂർണമെന്റ് നടത്താറുണ്ടായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർക്ക് അതിന്റെ ഗുണം ലഭിക്കും. എനിക്കൊന്നും വേണ്ട, ബാറ്റുകൾ മറ്റ് ക്രിക്കറ്റ് ഉപകരണങ്ങൾ എന്നിവ മതി. എനിക്ക് അത് മാത്രം മതി. എനിക്ക് ഇരുപതിനായിരം യുഎസ് ഡോളർ വേണ്ട. ചെറുപ്പക്കാർക്ക് കൊടുക്കാൻ കുറച്ച് ക്രിക്കറ്റ് ഉപകരണങ്ങൾ വേണം. അതാണ് ഞാൻ ചോദിക്കുന്നത്.

ഒരു യൂട്യൂബ് ചാനൽ പുറത്ത് വിട്ട വീഡിയോയിൽ ഇങ്ങനെയാണ് ബെഞ്ചമിൻ പറയുന്നത്. 1986 മുതൽ 1995 വരെയുള്ള കാലയളവിൽ 21 ടെസ്റ്റ് മത്സരങ്ങളിലും 85 ഏകദിന മത്സരങ്ങളിലും ഒക്കെ ബെഞ്ചമിൻ കളിച്ചിട്ടുണ്ട്. മിസ്റ്റർ ടെണ്ടുൽക്കർ താങ്കൾക്ക് കഴിയുമെങ്കിൽ എന്നെ സഹായിക്കാമോ ഫോൺ നമ്പർ ഉൾപ്പെടെ പങ്കുവച്ച് ഇങ്ങനെയാണ് ചോദിക്കുന്നത്. കൂടാതെ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ സഹായത്തിന് താരം നന്ദി രേഖപ്പെടുത്തി. തന്റെ സുഹൃത്തായ മുഹമ്മദ് അസ്ഹറുദ്ദീൻ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് കുറച്ച് ഉപകരണങ്ങൾ അയച്ചതിന് അഭിനന്ദനങ്ങൾ. വളരെ നന്ദി. തമ്മിൽ സമ്പർക്കം പുലർത്തുക.

സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ അതിന് മടിക്കേണ്ടതില്ല എന്നും മുൻ ക്രിക്കറ്റ് താരം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ സച്ചിൻ ടെണ്ടുൽക്കർക്ക് അരികിൽ എത്തുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply