റോബിനെ ഇഷ്ടമായിരുന്നു എന്നും എന്നാൽ റോബിൻ വളരെ പെട്ടെന്ന് തന്നെ ദിൽഷയേ ഒഴിവാക്കുകയായിരുന്നു

സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ശ്രദ്ധനേടിയിരുന്ന ഒരു വ്യക്തിയാണ് ആണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനും ദിൽഷ പ്രസന്നനും. ഇരുവരും ബിഗ് ബോസ് പരിപാടി മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ സുപരിചിതരാണ്. ബിഗ് ബോസ് പരിപാടിക്കിടയിൽ പലതവണ ഇരുവരും തമ്മിലുള്ള സൗഹൃദം ചർച്ചയായിട്ടുണ്ട്. എന്നാൽ സൗഹൃദത്തിനപ്പുറം തനിക്ക് ദിൽഷയോട് പ്രണയമാണ് എന്ന് റോബിൻ പറയുകയും പുറത്തുവന്നപ്പോൾ ദിൽഷ എതിർക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നിൽ കുറച്ച് കഥകളുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഇപ്പോൾ ദിൽഷയുടെ സഹോദരിമാർ രംഗത്തെത്തിയിരിക്കുന്നത്. റോബിനെ ഇഷ്ടമായിരുന്നു എന്നും എന്നാൽ റോബിൻ വളരെ പെട്ടെന്ന് തന്നെ ദിൽഷയേ ഒഴിവാക്കുകയായിരുന്നു എന്നുമുള്ള രീതിയിലാണ് സഹോദരിമാർ സംസാരിക്കുന്നത്. ദിൽഷയെ റോബിൻ സ്നേഹിച്ചിട്ടുണ്ട് എന്ന് തോന്നിയിട്ടില്ലെന്നും ഒക്കെയാണ് പറയുന്നത്.

ആദ്യമായി ദിൽഷ സൈബർ ആ ക്ര മ ണം നേരിടേണ്ടി വരുന്ന സമയത്ത് റോബിന് യാതൊരുവിധതിലും ദിൽഷയ്ക്ക് ഒരു സപ്പോർട്ടും നൽകിയില്ല. എന്നാൽ ആരതി എന്ന പെൺകുട്ടിക്ക് സൈബർ ആ ക്ര മ ണം നേരിടേണ്ടി വന്നപ്പോൾ ഉടനെതന്നെ റോബിൻ ആ കുട്ടിക്ക് ഒപ്പമുള്ള ഒരു റീലും മറ്റും ചെയ്തിരുന്നു. ചോദിച്ചപ്പോൾ ഞങ്ങളോട് പറഞ്ഞത് പാവം ആ കുട്ടി വല്ലാതെ ഡിഗ്രെഡിങ് അനുഭവിക്കുന്നു എന്നാണ്. അതിന്റെ ഇരട്ടി ഇരട്ടി തങ്ങളുടെ സഹോദരി അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അപ്പോൾ തന്നെ തങ്ങൾക്ക് റോബിനോട് ഉള്ള ബഹുമാനം നഷ്ടമായി എന്നും ഒരു വർഷം സമയം നൽകാമെന്നാണ് ആദ്യം ദിൽഷയോട് റോബിൻ പറഞ്ഞത് എന്നും,

പിന്നീട് ഉടനെ വിവാഹം വേണമെന്ന് പറഞ്ഞ് ശാഠ്യം പിടിക്കുകയായിരുന്നു എന്നുമൊക്കെയാണ് സഹോദരിമാർ സംസാരിക്കുന്നത്. ഈ വാക്കുകളിൽനിന്ന് റോബിൻ ആണ് എല്ലാത്തിനും കാരണം എന്ന രീതിയിലാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ആരതിയെ കണ്ടപ്പോൾ റോബിൻ ദിൽഷയേ വേണ്ടെന്നു വച്ചതാണ് എന്ന രീതിയിലും ഇവർ സംസാരിച്ചു കൊണ്ടിരിക്കുന്നു. ശക്തമായ പല പ്രതിഷേധങ്ങളും ഇതിനെതിരെ ഉയരുന്നുണ്ട്. വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത് പുതിയ ഐഡിയ ആണോ എന്നാണ്.

എന്നാൽ ഒരു വർഷം റോബിനോട് സ്നേഹം തോന്നുമോ എന്ന് നോക്കാം എന്നാണ് പറഞ്ഞിരുന്നത് എന്നും സ്നേഹം തോന്നും എന്ന കാര്യത്തിൽ ഇപ്പോഴും യാതൊരു വിധത്തിലുള്ള ഉറപ്പുമില്ല എന്നും ആരതി കണ്ട ഉടനെ തന്നെ റോബിൻ ദിൽഷയോടുള്ള പ്രണയം അവസാനിച്ചു എന്നാണ് തോന്നുന്നത് എന്ന രീതിയിലാണ് ദിൽഷയുടെ സഹോദരിമാർ സംസാരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply