വളർത്തുമകളിൽ 2 കുട്ടികൾ ഉണ്ട് തനിക്കെന്ന് ഇലോൺ മസ്ക്ന്റെ പിതാവ് !

ഞെട്ടിക്കുന്ന പല വാർത്തകളും ഒരു അമ്പരപ്പോടെയാണ് നമ്മൾ കേൾക്കുന്നത്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സാൻഫ്രാൻസിസ്കോയിൽ നിന്നും ആണ് ഈ ഒരു വാർത്ത എത്തിയിരിക്കുന്നത്. വളർത്ത് മകളായ 35 കാരി ജന ബെസൂദൻഹുവുമായുള്ള ബന്ധത്തിൽ രണ്ട് കുട്ടികൾ ഉണ്ടെന്ന് വെളിപ്പെടുത്തി എരോൾ മസ്ക്. ടെസ്ല സ്ഥാപകനായ ഇലോൺ മസ്കിന്‍റെ പിതാവാണ് എരോൾ. ദി സൺ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഭൂമിയിൽ മനുഷ്യന്റെ ഒരേയൊരു ഉദ്ദേശം എന്നത് പ്രത്യുല്പാദനം നടത്തുക എന്നതാണ് എന്നും 72 കാരനായ ഇദ്ദേഹം പ്രതികരിച്ചു. 2017 ൽ എരോളിനും ജനക്കും ഇലിയറ്റ് റഷ് എന്ന ആൺകുട്ടി ജനിച്ചിരുന്നു. 2019 ആണ് രണ്ടാമത്തെ കുട്ടി ജനിക്കുന്നത്. കുട്ടികൾ ജനക്കൊപ്പം ആണ് താമസിക്കുന്നത്. രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിച്ചിരുന്നില്ല എന്നും ഇത്രയും നാളും കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ഒക്കെ ഞങ്ങൾ മറച്ചു വച്ചിരിക്കുകയായിരുന്നു എന്നുമാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 1979ലാണ് ഇലോൺ മസ്കിന്‍റെ അമ്മയായ മായി ഹൽദിമനുമായുള്ള എരോളിന്‍റെ വിവാഹ ജീവിതം അതിന്റെ അവസാനത്തിൽ എത്തുന്നത്. ഈ ബന്ധത്തിൽ 7 കുട്ടികളാണ് ഉള്ളത്. പിന്നീട് ഹൈഡി എന്ന യുവതിയാണ് വിവാഹം ചെയ്യുന്നത്.

ഹൈഡിയുടെ മകളായ ജനയ്ക്ക് അന്ന് നാല് വയസ്സ് പ്രായമായിരുന്നു ഉണ്ടായിരുന്നത്. ഹൈഡിയുമായുള്ള 18 വർഷത്തെ ദാമ്പത്യ ബന്ധത്തിൽ നിന്ന് രണ്ടു കുട്ടികളാണ് ഉണ്ടായത്. ജനയിൽ ഉണ്ടായ രണ്ടാമത്തെ കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടി വന്നില്ലെന്നും തന്റെ മറ്റു മക്കളുമായി കുഞ്ഞിനെ സാമ്യമുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. സൗത്താഫ്രിക്കയിൽ എൻജിനീയർ കൂടിയാണ് എരോൺ മസ്‌ക്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ അമ്പരപ്പിലാണ് സോഷ്യൽ മീഡിയ അടക്കം എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ലോകത്തിൽ സമ്പന്നനായ എലോൺ മസ്ക്കിന്റെ പിതാവിന്റെ ഈ ഒരു തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ അമ്പരന്നു കൊണ്ടിരിക്കുന്നത്.

വിചിത്രമായ വാർത്തകൾ വലിയതോതിൽ തന്നെ ഇഷ്ടപ്പെടുന്നവരാണ് സോഷ്യൽ മീഡിയയിൽ ഉള്ളവർ. അതുകൊണ്ടുതന്നെ ഈ ഒരു വാർത്ത ഇപ്പോൾ വലിയ തോതിൽ തന്നെ ശ്രെദ്ധ നേടിയിരിക്കുകയാണ് നിമിഷനേരം കൊണ്ടാണ് ഈ വാർത്ത സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply