നിത്യാ മേനോനെ ശേഷം സന്തോഷ് വർക്കിയുടെ പുതിയ ക്രഷ് ഈ പ്രമുഖ താരം – ഇത്തവണ പക്ഷെ

ആറാട്ട് എന്ന സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടായിരുന്നു സന്തോഷ് പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയിരുന്നത്. ലാലേട്ടൻ ആറാടുകയാണ് എന്ന ഒരു പ്രത്യേക താളത്തിൽ പറഞ്ഞ സന്തോഷ് പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിന്നു. സന്തോഷിനെ പിന്നീട് പ്രേക്ഷകർ കാണുന്നത് നടി നിത്യാ മേനോനുമായി ബന്ധപ്പെട്ട വാർത്തകളിൽ കൂടിയാണ്. നിത്യാ മേനോനോട് കടുത്ത പ്രണയമാണെന്നും കുറെ വർഷങ്ങളായി നിത്യയുടെ പിറകെയാണ് താൻ എന്നൊക്കെ സന്തോഷ് തുറന്നു പറഞ്ഞിരുന്നു. നിത്യയും ഇത് അംഗീകരിച്ചിരുന്നു.

തുടർന്നാണ് സന്തോഷ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സന്തോഷ് വർക്കിയുടെ പുതിയ ഒരു പ്രസ്താവനയാണ് ശ്രദ്ധ നേടുന്നത്. ഇതിൽ പറഞ്ഞിരിക്കുന്നത് കീർത്തി സുരേഷിനെ കുറിച്ചാണ്. കീർത്തി സുരേഷിനെ വളരെയധികം ഇഷ്ടമാണ് എന്നും എന്നാൽ പിറകെ നടക്കാൻ ഒന്നും താനില്ല എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. അതിന്റെ കാരണവും സന്തോഷ് പറയുന്നുണ്ട്. അച്ഛൻ സുരേഷ് കുമാറും മോഹൻലാലും തമ്മിൽ അടുത്ത സുഹൃത്തുക്കളാണ്. അവരൊക്കെ ബഡാപാർട്ടികൾ ആണ്. മാത്രമല്ല ഒന്ന് പുറകെ നടന്നതിന്റെ അനുഭവിച്ചതാണ്. ഇപ്പോൾ അത്തരം ചിന്തകൾ ഒന്നും തന്നെ മനസ്സിലായില്ല.

വാശിയിലെ കീർത്തിയുടെ അഭിനയം കണ്ടപ്പോൾ കീർത്തി ആറാടുകയാണെന്നാണ് തോന്നിയിരുന്നത്. എന്ന് വച്ചു പിന്നാലെ നടക്കാനും ഇഷ്ടമാണെന്ന് പറയാൻ ഒന്നും താനില്ല എന്നും സന്തോഷ് പറയുന്നുണ്ട്. സാമ്പത്തികമായി താൻ മുൻപന്തിയിൽ തന്നെയാണ് തന്റെ കുടുംബം. എന്നാൽ സന്തോഷം ഒട്ടുമില്ലാത്ത ജീവിതമാണ് നിലവിൽ തനിക്കുള്ളതെന്നും സന്തോഷ് വർക്കി പറയുന്നുണ്ടായിരുന്നു. ട്രോളുകളിലൂടെ ആണ് സന്തോഷ് വർക്കിയേ കൂടുതൽ ആളുകളും അറിയാൻ തുടങ്ങിയത്.

പലകാര്യങ്ങളിലും അഭിപ്രായം പറയുന്ന സന്തോഷ് വർക്കി പലപ്പോഴും ട്രോളുകളിൽ ഇടം നേടുകയും ചെയ്യാറുണ്ട്. അതേസമയം കീർത്തി സുരേഷ് ഇക്കാര്യത്തെ കുറിച്ച് യാതൊന്നും തന്നെ പ്രതികരിച്ചിട്ടില്ല. മുൻപ് അനശ്വര രാജന് ഒപ്പമുള്ള സന്തോഷ് വർക്കിയുടെ ഒരു വീഡിയോയും ട്രോളുകൾക്ക് ഇരയായിരുന്നു. അടുത്ത സമയത്തായിരുന്നു ബിഗ് ബോസ് താരമായ റോബിൻ രാധാകൃഷ്ണനെ കുറിച്ചും സന്തോഷ് വർക്കി അഭിപ്രായവുമായി എത്തിയിരുന്നത്. പല സമകാലിക കാര്യങ്ങളിലും തന്റെതായ് അഭിപ്രായങ്ങൾ പറയാൻ മടിക്കാത്ത വ്യക്തികൂടിയാണ് സന്തോഷ് വർക്കി. പലപ്പോഴും സന്തോഷിന്റെ ഓരോ അഭിപ്രായങ്ങളും ശരിയാണെങ്കിൽ പോലും ആളുകൾ ട്രോളുകൾ ആക്കുകയാണ് ചെയ്യാറുള്ളത്. ഈ കാര്യങ്ങളെക്കുറിച്ചും സന്തോഷ് ഒരിക്കൽ പ്രതികരിച്ചിരുന്നു. ഇനി ഒരു അഭിമുഖങ്ങളും നൽകില്ല എന്നായിരുന്നു സന്തോഷ് പറഞ്ഞിരുന്നത്. തന്റെ അഭിമുഖങ്ങൾ എല്ലാം വളച്ചൊടിക്കുകയാണ് എന്നും സന്തോഷ് പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply