എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കാഴ്ച എന്ന് പറഞ്ഞാൽ ഞാൻ ഒരു പത്ത് അയ്യായിരം ഗർഭിണികൾ ഒരുമിച്ച് വയറിനെ താങ്ങി പിടിച്ചു നിൽക്കുന്നത് ആണ് എന്ന് ഞാൻ പറയും

ആക്ഷൻ കിങ് സുരേഷ് ഗോപിയാണ് ഈ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ തന്നെ നിറഞ്ഞുനിൽക്കുന്നത്. സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ പാപ്പാൻ റിലീസിന് ഒരുങ്ങുകയാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന ചിത്രമാണ് പാപ്പാൻ. അതുകൊണ്ട് തന്നെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ആ ചിത്രത്തെ നോക്കി കാണുന്നത്. മുൻപ് തൃശൂരിൽ വച്ച് ഗർഭിണിയായ ഒരു യുവതിയുടെ നിറവയറിൽ സുരേഷ് ഗോപി കൈവച്ച് അനുഗ്രഹിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ എത്തുകയും. വലിയതോതിൽ തന്നെയത് തരംഗമാവുകയും ചെയ്തിരുന്നു. നിരവധി ആളുകൾ അതിന് വിമർശനവുമായും ട്രോളുകളും ആയി ഒക്കെ രംഗത്തെത്തി.

ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഇപ്പോൾ താരം. ഏതെങ്കിലും കുഞ്ഞുങ്ങളേയും ഗർഭിണികളെയും വഴിയരികിൽ കണ്ടാൽ താൻ അവരോടുള്ള എല്ലാ സ്നേഹവും പ്രകടിപ്പിക്കാറുണ്ട്. എന്നാൽ അതെല്ലാം ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. തൃശൂരിൽ നടന്ന സംഭവം ഒരു ഗർഭിണിയെ ഞാൻ വഴിവക്കിൽ കാണുകയായിരുന്നു. എന്റെ അടുത്തേക്ക് വന്നു ഇങ്ങനെ തൊഴുതു നിൽക്കുകയാണ്. അപ്പോൾ അവരുടെ വയറ്റിൽ നോക്കിയശേഷം മുഖത്തേക്ക് നോക്കിയപ്പോൾ ഏഴുമാസമായി എന്ന് അവര് പറഞ്ഞു. ഒന്ന് അനുഗ്രഹിക്കാമോന്ന് ചോദിച്ചു.. ഞാൻ അപ്പോൾ എന്റെ കൈ എടുത്ത് അവരുടെ വയറ്റിൽ വെച്ചിട്ടേ ഉള്ളൂ. അത് മറ്റുള്ളവർക്ക് അസുഖം ഉണ്ടാക്കി.

ആ സമയത്ത് എന്റെ മകളാണ് വന്ന് അങ്ങനെ നിൽക്കുന്നതെങ്കിൽ, ഞാൻ ആ വയറിൽ ഉമ്മ വയ്ക്കും. വയറ്റിൽ തടവി പാട്ടുപാടി കൊടുക്കും. എന്റെ എല്ലാ മക്കളും രാധികയുടെ വയറ്റിനുള്ളിൽ കിടക്കുമ്പോൾ ഞാൻ ഒരുപാട് പാട്ടുപാടി കൊടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ആ കുഞ്ഞിനെ അനുഗ്രഹിക്കാൻ പറ്റിയല്ലോ എന്നാണ് ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ പോലും ആലോചിച്ചത്. ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെട്ട കാഴ്ച എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ ഒരു പത്ത് അയ്യായിരം ഗർഭിണികൾ ഒരുമിച്ച് വയറിനെ താങ്ങി പിടിച്ചു നിൽക്കുന്നത് ആണ് എന്ന് ഞാൻ പറയും. എനിക്ക് ഇത് താങ്ങാൻ വയ്യ എന്ന് പറഞ്ഞു നിൽക്കുന്ന ഒരു നിൽപ്പ് ഉണ്ടല്ലോ അത് കാണാനാണ് രസം എന്നും പറയുന്നുണ്ട്.

അങ്ങനെ ഒരു കാഴ്ച്ച കണ്ടു സുഖിക്കണം എന്നുണ്ട്. അതുപോലെ നല്ല കുഞ്ഞുങ്ങളെ കണ്ടാൽ ഞാൻ പോയി എടുക്കും. അവരുടെ മണം വലിച്ചെടുക്കും അവരോട് സ്നേഹമാണെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. എൻറെ കുഞ്ഞുങ്ങളെല്ലാം രാധികയുടെ വയറ്റിലുള്ളപ്പോൾ പാട്ട് കേട്ടിട്ടുണ്ട്. ഇന്നത്തെ പോലെ അന്ന് ഗഡ്ജെറ്റ് ഒന്നുമില്ല. രാത്രി മുഴുവൻ പ്ലേ ചെയ്തുകൊണ്ടിരിക്കും. ഞാൻ ഉറങ്ങി പോയിട്ടുണ്ടാവും. ഗോകുൽ പാടുന്നുണ്ടോ എന്നറിയില്ല. പക്ഷേ ഞാൻ വളരെ ലേറ്റ് ആയി ജനിച്ച ഒരു പാട്ടുകാരൻ ആയതുകൊണ്ട് തന്നെ ഗോകുലും അങ്ങനെ ആകും എന്നാണ് ഞാൻ കരുതുന്നത്. ഭാഗ്യയും ഭവനിയും പാടും. പക്ഷേ അവരൊന്നും അത് പുറത്തേക്ക് കൊണ്ടുവരില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply