32 ആം പിറന്നാൾ ആഘോഷിക്കുന്ന അമൃതയ്ക്ക് ഗോപി സുന്ദർ കൊടുത്ത തകർപ്പൻ സമ്മാനം കണ്ടോ ? ചേർത്ത് പിടിച്ച് ഗോപി സുന്ദർ

സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന രണ്ട് വ്യക്തിത്വങ്ങളാണ് അമൃതയും ഗോപീസുന്ദറും. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം ആയിരിക്കുന്നത്. ഇവർ തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്നും കഴിഞ്ഞില്ല എന്നുമൊക്കെയുള്ള തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഇതുവരെ ഇക്കാര്യത്തിൽ വ്യക്തമായ ഒരു മറുപടി നൽകിയിട്ടില്ല. ഇവർ തമ്മിൽ പ്രണയത്തിലാണെന്നും ഭർത്താവാണ് എന്നുമൊക്കെയുള്ള രീതിയിൽ ചില പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്. എങ്കിലും ഔദ്യോഗികമായി വിവാഹിതനാണോ എന്നത് ഇതുവരെ പൊതുസമൂഹത്തിനും അറിയാത്ത ഒരു കാര്യമാണ്. പലപ്പോഴും വിമർശനങ്ങൾക്ക് യാതൊരു വിലയും നൽകാതെ തങ്ങളുടെ സന്തോഷങ്ങളിൽ ജീവിക്കാനാണ് ഇവർ ഇഷ്ടപ്പെടുന്നത്.

ഗോപി സുന്ദറുമായി ജീവിക്കാൻ തുടങ്ങിയപ്പോൾ താൻ ഒരു സംഗീത കുടുംബത്തിലേക്ക് തിരിച്ചെത്തിയത് പോലെയാണ് തോന്നുന്നത്. പുതിയ ജീവിതത്തിൽ സമാധാനവും സന്തോഷവും തനിക്ക് ലഭിക്കുന്നുണ്ടെന്നും ആയിരുന്നു അമൃത പറഞ്ഞത്. ഇപ്പോൾ അമൃത സുരേഷ് 32 ആം ജന്മദിനം ആഘോഷിക്കുകയാണ്. ഇരുവരും ഒരുമിച്ചതിനു ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് അതുകൊണ്ടുതന്നെ അമൃതയ്ക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് വലിയ സർപ്രൈസുകൾ ആണ് ഗോപി സുന്ദർ. അമൃതയുടെ പിറന്നാൾ ദിനത്തിൽ അതിരാവിലെ തന്നെ രണ്ടുപേരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഗോപിസുന്ദർ അമൃതയ്ക്ക് ജന്മദിനം ആശംസിച്ചത്.

നിമിഷ നേരം കൊണ്ട് ആയിരുന്നു ഈ ചിത്രം ആരാധകർ ഏറ്റെടുത്തത്. ഹാപ്പി ബർത്ത് ഡേ മൈ ഡിയർ കൺമണി എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ അമൃതയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയത്. ഗോപിസുന്ദറിനെ പുണർന്നു നിൽക്കുന്ന അമൃതയുടെ ചിത്രങ്ങളാണ് കാണാൻ സാധിക്കുന്നത്. നിരവധി ആളുകൾ ഈ പോസ്റ്റിനു താഴെ അമൃതയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. അമൃതയുടെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കാം ഇവർ എന്ത് സന്തോഷത്തിൽ ആണ് എന്ന രീതിയിലാണ് കമന്റുകൾ വന്നു കൊണ്ടിരിക്കുന്നത്. നിരവധി സഹതാരങ്ങളും സുഹൃത്തുക്കളുമൊക്കെ അമൃതയ്ക്ക് പിറന്നാളാശംസകൾ അറിയിച്ചിട്ടുണ്ട്.

അമൃതയുടെ സുഹൃത്തുക്കൾക്ക് അമൃത അമ്മുവാണ്. ജീവിതത്തിൽ എപ്പോഴും നല്ലതും സന്തോഷം ഉള്ളതുമായ കാര്യങ്ങൾ ഉണ്ടാവട്ടെ നിന്റെ ജീവിതത്തിൽ. നീ എപ്പോഴും പെർഫെക്റ്റ് ആണ് ഡയമണ്ടിന് പോലെ തിളങ്ങട്ടെ എന്നായിരുന്നു അമൃതയ്ക്കു ആശംസകൾ അറിയിച്ച് നടി ദീപം തോമസ് പറയുന്നത്. ആശംസകൾ അറിയിച്ചവർക്ക് ഗോപീസുന്ദറും അമൃതയും നന്ദിയും പറഞ്ഞിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിനു ശേഷമുള്ള അമൃതയുടെ ആദ്യത്തെ പിറന്നാൾ ആയതു കൊണ്ട് തന്നെ വലിയ ആഘോഷങ്ങളാണ് ഗോപി സുന്ദർ അമൃതയ്ക്ക് വേണ്ടി കാത്തു സൂക്ഷിച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply