അരികൊമ്പൻ ആള് നിസ്സാരക്കാരൻ അല്ല ! അഞ്ചു മയക്കു വെടി കൊണ്ടിട്ടും ഒരു കുലുക്കവും ഇല്ലാതെ ഫോറസ്റ്റ് ഓഫീസിർമാരെ പറ്റിച്ച് കടന്ന് കളഞ്ഞു അരികൊമ്പൻ

അഞ്ചുതവണ മയക്കുവെടിയേറ്റ കാട്ടനയാണ് അരിക്കൊമ്പൻ. 2017ലായിരുന്നു അരിക്കൊമ്പനെ പിടികൂടാൻ വലിയ തരത്തിൽ തന്നെ ഒരു ശ്രമം നടന്നത്. മുതുമലയിൽ നിന്നും കൊണ്ടുവന്ന രണ്ട് കുങ്കി ആനകളുടെയും നൂറോളം ദൗത്യ സംഘങ്ങളുടെയും സഹായത്തോടെ ആയിരുന്നു അന്ന് അരിക്കൊമ്പനെ പിടികൂടുവാനായി ശ്രമിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച താപ്പാനകൾ ആയ ആനമല കരീമും വെങ്കിടേശമായിരുന്നു അന്ന് അരിക്കൊമ്പനെ പിടി കൂടാനായി സംഘത്തിൽ ഉണ്ടായിരുന്നത്.

2017 ജൂലൈ 25 ആയിരുന്നു 10 ദിവസത്തെ നിരീക്ഷണത്തിനു ശേഷം അരിക്കൊമ്പനെ പിടികൂടുവാനായി ദൗത്യം ആരംഭിച്ചത്. മൂന്ന് തവണത്തെ പരിശ്രമത്തിന് ശേഷമായിരുന്നു അരികൊമ്പനെ അനുയോജ്യമായ സ്ഥലത്ത് എത്തിക്കാൻ കഴിഞ്ഞതും തുടർന്ന് മയക്കുവെടി വയ്ക്കാൻ സാധിച്ചതും. ആദ്യ ശ്രമത്തിൽ ചിന്നക്കനാൽ മേഖലയിൽ അരിക്കൊമ്പനെ എത്തിച്ചു. പിറ്റേ ദിവസം സിമന്റ് പാലത്തിനടുത്ത് വെച്ചും അരിക്കൊമ്പനെ മയക്കുവെടി വച്ചു.

എന്നാലും ആനയെ നിരീക്ഷിക്കുന്നവരുടെ കണ്ണു വെട്ടിച്ചുകൊണ്ട് അരികൊമ്പൻ സൂത്രത്തിൽ രക്ഷപ്പെടുകയായിരുന്നു. രാത്രിയിൽ ആനയെ തിരയുന്നത് പ്രായോഗികമായി ബുദ്ധിമുട്ട് ഉള്ളതിനാൽ ആ ശ്രമം സംഘം ഉപേക്ഷിക്കുകയായിരുന്നു. മയക്കു വെടിവെച്ച് അരികൊമ്പനെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിയതോടെയാണ് ആനമല കരി എന്ന താപ്പാനയെ കൊണ്ടുവന്നത്.

പിന്നീട് താപ്പാനയുടെ സഹായത്തോടെ അരിക്കൊമ്പനെ റേഡിയോ കോളർ ധരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അത് നടന്നില്ല. പിന്നീട് പാപ്പാന്മാരുടെ സഹായത്തോടെ അരിക്കൊമ്പന്റെ കാല് വടം കെട്ടി ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതും പരാജിതമായിരുന്നു. അതുകൊണ്ട് പിന്നിലുള്ള അരികൊമ്പനെ പരാജയപ്പെടുത്താനുള്ള പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തുകയായിരുന്നു.

കാട്ടാനയെ പിന്തുടർന്ന് മയക്കുടി വെക്കുന്നതിനേക്കാൾ നല്ലത് ആനയെ 301 കോളനിയിലേക്ക് ആകർഷിക്കുകയും അവിടെവെച്ച് പിടികൂടാൻ പദ്ധതിയിടുകയും ചെയ്യുകയായിരുന്നു. അങ്ങനെ താപ്പാനകളിൽ കേമനായ ഇരട്ടച്ചങ്കൻ ആനമല കരിമീന് സാധിക്കാത്ത ഈ ദൗത്യം കേരളത്തിന്റെ സ്വന്തം കുങ്കി ആയ കോന്നി സുരേന്ദ്രനും സംഘങ്ങൾക്കും സാധിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ കേരളം വനം വകുപ്പ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply