ആദ്യരാത്രി അഭിനയിക്കേണ്ടിവന്നതിന് ഭാവി മരുമകളെക്കുറിച്ച് കുറ്റംപറഞ്ഞ് ബന്ധുക്കൾ…. അമ്മായിയമ്മയെ ഫോൺവിളിച്ചു പേടിപ്പിച്ചു :ആതിര മാധവ്.

നടി ആതിര മാധവ് മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. നടി ശ്രദ്ധിക്കപ്പെട്ടത് ഏഷ്യാനെറ്റിലെ കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ്. ആതിര കുടുംബവിളക്കിൽ അനന്യ എന്ന കഥാപാത്രത്തെയാണ് ചെയ്തിരുന്നത്. താരത്തിന് അഭിനയരംഗത്ത് മുൻ പരിചയങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. ആദ്യമായാണ് കുടുംബ വിളക്കിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ വളരെ ടെൻഷനോടുകൂടിയാണ് അഭിനയിക്കാൻ എത്തിയത്.

പരമ്പരയിൽ അനിരുദ്ധൻ്റെ ഭാര്യയായാണ് ആതിര അഭിനയിച്ചത്. ഈ പരമ്പരയിൽ ആദ്യം ചെയ്യേണ്ടി വന്ന രംഗം അനിരുദ്ധനുമൊത്തുള്ള ആദ്യരാത്രിയാണ്. സിനിമാനടനായ ശ്രീജിത്ത് വിജയിയുടെ കൂടെയായിരുന്നു ആതിരയ്ക്ക് അഭിനയിക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ ആതിരയ്ക്ക് ടെൻഷൻ കൂടുതലായിരുന്നു. സിനിമ ഫീൽഡിൽ നിന്നും വന്ന ഒരാളുടെ കൂടെ അഭിനയിക്കേണ്ടി വരുമ്പോൾ ഉള്ള ഒരു പേടി. എന്നാൽ സംവിധായകൻ ധൈര്യം കൊടുത്തിരുന്നു.

അതുകൊണ്ടുതന്നെ ആതിര തൻ്റെ കഥാപാത്രത്തെ വളരെ മനോഹരമായി ചെയ്തു. കുടുംബ വിളക്കിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിവാഹം ഉറപ്പിച്ചിരുന്നത്. പരമ്പരയിലെ ആദ്യ രാത്രി സീൻ കണ്ടതോടെ അമ്മായിയമ്മയെ ഫോണിൽ വിളിച്ച് മകൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി അഭിനയിക്കുന്നത് കണ്ടില്ലേ ഇത്തരത്തിലുള്ള കുട്ടിയെ ആണോ മരുമകളായി കൊണ്ടുവരുന്നത് കല്യാണത്തിന് മുൻപേ തന്നെ ഇങ്ങനെയാണെങ്കിൽ അതിനുശേഷം എന്തായിരിക്കും എന്നൊക്കെ പറഞ്ഞ് പലരും പേടിപ്പിച്ചു.

പരമ്പരയിൽ നെഗറ്റീവ് കഥാപാത്രമായാണ് അഭിനയിച്ചത്. പരമ്പരയിൽ അമ്മായിയമ്മയോട് വഴക്കിടുന്ന കഥാപാത്രമായാണ് അഭിനയിച്ചത് അതേ സ്വഭാവം തന്നെയായിരിക്കും വീട്ടിലും എന്ന് പലരും അമ്മയായി അമ്മയോട് പറഞ്ഞു. പലരും ഇങ്ങനെയൊക്കെ പറയുമ്പോൾ അമ്മായിയമ്മ ആതിരയോട് ഇങ്ങനെ അഭിനയിക്കേണ്ട എന്ന് പറഞ്ഞു. ആളുകളൊക്കെ നിന്നെ മോശമായി കാണുന്നുണ്ട്. അമ്മായിയമ്മയ്ക്കും ടെൻഷൻ ആയിരുന്നു ആളുകൾ മോശം വാക്കുകൾ പറയുന്നത്. എന്നാൽ അമ്മായിയമ്മയ്ക്ക് ആതിരയെ കുറെ നാളുകൾ ആയിട്ടുള്ള പരിചയമുണ്ടായിരുന്നു.

ആതിരയുടേത് പ്രണയ വിവാഹമായിരുന്നു. രാജീവ് എന്നയാളെയാണ് പ്രണയിച്ചിരുന്നത്. അദ്ദേഹത്തെ തന്നെയാണ് വിവാഹം ചെയ്തത്. വീട്ടുകാരുടെ സമ്മതത്തോടുകൂടിയായിരുന്നു വിവാഹം. ഗർഭിണിയായതോടെയാണ് നടി കുടുംബവിളക്ക് പരമ്പരയിൽ നിന്നും പിന്മാറിയത്. അവതാരികയായിട്ടാണ് ആതിരയുടെ കലാരംഗത്തേക്കുള്ള കടന്ന് വരവ്. എന്നാൽ കുടുംബവിളക്ക് പരമ്പരയിൽ വന്നതോടുകൂടിയാണ് അറിയപ്പെടാൻ തുടങ്ങിയത്.

എഞ്ചിനീയറിംഗ് ബിരുദധാരിയായിരുന്നു ആതിര. തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്നു. എന്നാൽ ആ ജോലിയോട് താല്പര്യ കുറവുണ്ടായതിനാൽ അത് റിസൈൻ ചെയ്തു. ആതിരയ്ക്ക് ഒരു മകനാണ്. കുടുംബത്തോടൊപ്പം സന്തോഷത്തിലാണ് ആതിര.ഗർഭിണിയായതിനുശേഷം യാത്രകൾ ബുദ്ധിമുട്ടായതോടെയാണ് പരമ്പരയിൽ നിന്നും വിട്ടുനിന്നത്. എങ്കിലും സോഷ്യൽ മീഡിയ പേജുകൾ വഴിയും യൂട്യൂബ് വഴിയും ഇൻസ്റ്റാഗ്രാം വഴിയും ഒക്കെ ആതിര തൻ്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. അത് നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply