നടി മോളി കണ്ണമാലിക് ആവിശ്യമായ ചികിത്സാ സഹായവും വീടിന്റെ ആധാരവും നൽകികൊണ്ട് ഫിറോസ് കുന്നംപറമ്പിൽ !

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മോളിൽ കണ്ണമാലി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ആരോഗ്യപരമായും സാമ്പത്തികപരമായും വലിയ വിഷമത്തിലായിരുന്നു നടി. നടൻ ബാല തന്നെ സഹായിച്ച കാര്യങ്ങളൊക്കെ മോളി തുറന്നു പറഞ്ഞത് ഇതിനോടകം സോഷ്യൽ മിഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത്ത ഫിറോസ് കുന്നംപറമ്പിൽ നടിയെ സഹായിച്ച വാർത്തകളാണ് സമൂഹത്തിൽ മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്. ഫിറോസ് നടി മോളിയുടെ ചികിത്സ ചെലവുകൾ വഹിച്ചിരിക്കുകയാണ്.

കൂടാതെ നടിയുടെ വീട് ജപ്തി ആക്കുന്നതിൽ നിന്നും തിരിച്ചെടുക്കുകയും ചെയ്തിരിക്കുകയാണ്. ഫിറോസ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഇക്കാര്യങ്ങൾ എല്ലാം പങ്കുവെച്ചത്. നടി മോളിയുടെ വീട്ടിൽ ചെന്നു വീടിന്റെ ആധാരം കൈമാറുന്ന വീഡിയോയും ഫിറോസ് പങ്കുവെച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ ഇനി ആരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുത് എന്ന തലക്കെട്ടോടു കൂടിയായിരുന്നു ഫിറോസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക് ഒപ്പം ഫിറോസിന്റെ ഒരു കുറിപ്പും ഉണ്ടായിരുന്നു.

നടി മോളിയുടെ ഈ പ്രശ്നം മുഴുവനായും തങ്ങൾ പരിഹരിച്ചിട്ടുണ്ട് എന്നും നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്താൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കുമെന്നും ഫിറോസ് കുറിച്ചിട്ടുണ്ട്. ശ്വാസകോശ രോഗം ബാധിച്ച മൂന്നാഴ്ച മുമ്പ് നടി മോളി അത്യാസന്ന നിലയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. തുടർന്ന് ചികിത്സ ചിലവുകൾക്കും മറ്റുമായി വഴിയില്ലാതെ ഒരു സുഹൃത്ത് വഴി ഈ വിവരം തങ്ങൾ അറിയുകയും ശേഷം നടിയുടെ ചികിത്സയ്ക്കായി രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ നൽകുകയും ചെയ്തിരുന്നു എന്ന് ഫിറോസ് പറയുന്നു.

പിന്നീട് നടി മോളി സുഖം പ്രാപിച്ചു വീട്ടിലെത്തിയപ്പോൾ താൻ താരത്തെ കാണാൻ ചെന്നിരുന്നു എന്നും അന്ന് കരഞ്ഞുകൊണ്ട് തന്റെ കൈപിടിച്ച്കൊണ്ട് നടി പറഞ്ഞത് തന്റെ വീട് ജപ്തി ആകാൻ പോവുകയാണ് എന്നാണ്. താനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേർ അടങ്ങുന്നതാണ് തന്റെ കുടുംബം എന്നും ഈ മാസം 20ന് ആണ് ലാസ്റ്റ് ഡേറ്റ് എന്നും മക്കളെയും കൊണ്ട് താൻ എങ്ങോട്ട് പോകുമെന്നും കരഞ്ഞുകൊണ്ട് മോളി പറഞ്ഞതായി ഫിറോസ് പറയുന്നു.

അതിന്റെ വിഡിയോയും ഫിറോസ് പങ്കുവെച്ചിട്ടുണ്ട്. പിന്നീട് അള്ളാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട് ഈ കുടുംബത്തിന്റെ പ്രയാസം നമുക്ക് തീർക്കുവാൻ സാധിച്ചു എന്നും ഫിറോസ് കുറിച്ചിട്ടുണ്ട്. ഇന്ന് മോളി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ എന്നും ആ വാക്കുകൾ നിങ്ങൾക്ക് കേട്ടില്ലേ എന്നും ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലൂടെ നമുക്ക് ലഭിക്കുന്ന ലാഭം എന്നും ഫിറോസ് കുറുപ്പിൽ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply