വീട് തല്ലി പൊളിച്ചത് ഫിറോസ് ഖാനും സജ്നയും ? സത്യാവസ്ഥ വെളിപ്പെടുത്തി അയൽവാസികൾ

ആമുഖങ്ങൾ യാതൊന്നും ആവശ്യമില്ലാത്ത താരദമ്പതികളാണ് പൊളി ഫിറോസും ഭാര്യ സജ്‌നയും. വർഷങ്ങളായി മിനിസ്ക്രീനിൽ സജീവമായിട്ടുള്ള താരമാണ് പൊളി ഫിറോസ്. “ഡെയ്ഞ്ചറസ് ബോയ്സ്” എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഫിറോസ് ഖാൻ പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ താരമായി മാറുകയായിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 3 യിൽ വൈൽഡ് കാർഡ് എൻട്രിയായി ഫിറോസും ഭാര്യ സജ്നയും എത്തിയതോടെയാണ് ഈ താര ദമ്പതികളെ ആരാധകർ ഏറ്റെടുത്തത്.

ബിഗ് ബോസ് ഹൗസിലെ പ്രശ്നക്കാരായിരുന്നു ഫിറോസും സജ്നയും. ചെറിയ വിഷയത്തെ പോലും വലിയ തർക്കങ്ങൾ ആക്കി മാറ്റും ആയിരുന്നു ഇവർ. ബിഗ്ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷം പിന്നീട് ഇവർ ഒരു പരമ്പരയിലും ഒന്നിച്ച് അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ നിർമ്മാണത്തിൽ ഇരിക്കുന്ന പുതിയ വീട് കോൺട്രാക്ടർ അടിച്ചു തകർത്തു എന്ന ആരോപണവുമായി സജ്നയും ഫിറോസും രംഗത്തെത്തിയത്.

വീടിന്റെ താഴത്തെ നിലയിലെ ജനൽ ചില്ലകളും മുറ്റത്ത് വച്ച ചെടികളും എല്ലാം കോൺട്രാക്ടർ അടിച്ചു തകർത്തു എന്നാണ് ഇവർ പരാതിപ്പെടുന്നത്. ഇതു കൂടാതെ കോൺട്രാക്ടർ കൂടുതൽ പണം ആവശ്യപ്പെട്ടു എന്ന ആരോപണവും ഇവർ ഉന്നയിക്കുന്നുണ്ട്. എന്നാൽ താരദമ്പതികളുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തള്ളി കളയുകയാണ് കോൺട്രാക്ടർ. ഫിറോസിന്റെയും സജ്നയുടെയും വീട് തകർത്തത് താനല്ല എന്ന് കോൺട്രാക്ടർ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

ഇതിനു പിന്നാലെയാണ് വീട് തകർത്തത് ഫിറോസും സജ്നയും ചേർന്ന് തന്നെയാണെന്ന ആരോപണങ്ങളും പല കോണുകളിലായി ഉയർന്നു വരുന്നത്. ഇതിനു പ്രതികരണവുമായി രംഗത്ത് എത്തുകയാണ് താരദമ്പതികൾ. മഴവിൽ കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഫിറോസും സജ്നയുംപുതുതായി നിർമ്മിക്കുന്ന വീടിന്റെ അയൽവാസികളും സംഭവത്തിന് ദൃക്സാക്ഷികളുമായ നൗഷാദും അദ്ദേഹത്തിന്റെ ഭാര്യ ഷീജയും ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സംഭവം നടക്കുന്ന അന്ന് രാത്രി ഒമ്പതര- 10 മണിക്ക് ഒരു ബുള്ളറ്റിന്റെ ശബ്ദം അവർ കേട്ടു എന്നും കുറച്ചു കഴിഞ്ഞപ്പോൾ വലിയ ശബ്ദം കേട്ട് നോക്കിയപ്പോൾ താഴത്തെ നിലയുടെ ഗ്ലാസും മറ്റും അടിച്ചു പൊട്ടിക്കുന്നത് എല്ലാം കണ്ടു എന്നും അവർ പറയുന്നു. ആളെ കണ്ടിട്ടുണ്ട് എന്നും അല്ലാതെ ഫിറോസ് അല്ല അത് ചെയ്തത് എന്നും ഇവർ പറയുന്നു. ബുള്ളറ്റിന്റെ ശബ്ദം കേട്ട് ഫിറോസിനെയും സജ്‌നയെയും വിളിച്ചു പറഞ്ഞപ്പോഴാണ് അവർ സംഭവസ്ഥലത്ത് എത്തുന്നത്.

അതുവരെ അവർ ഒന്നും അറിഞ്ഞിട്ടില്ല എന്നും ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം വീട് തല്ലി പൊളിച്ചിട്ട് അവർക്ക് എന്ത് കിട്ടാൻ ആണ്. അതെല്ലാം വെറുതെ പറയുന്നതാണ്. ഇത്രയും പണം മുടക്കി അവർ തന്നെ പൊട്ടിക്കുമോ . അങ്ങനെയൊന്നും അവർ ചെയ്യില്ല. വളരെ കഷ്ടപ്പെട്ട് കുറച്ചു പൈസ ലോൺ എല്ലാം എടുത്തിട്ടാണ് അവർ ആ വീട് ഇത്രയൊക്കെ ഉയർത്തിയെടുത്തത്. ഇത് ചെയ്തത് ആരായാലും നല്ല ശിക്ഷ കൊടുക്കണം, എന്നാണ് അയൽവാസികൾ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply