സ്വാകാര്യ ചടങ്ങിൽ മീനാക്ഷിക്കൊപ്പമുണ്ടായിരുന്ന കണ്ണട വെച്ച ചെറുപ്പക്കാരനാര് – തിരഞ്ഞു കണ്ടു പിടിച്ചു സോഷ്യൽ മീഡിയ ആരാധകർ

meenakshi dileep lover

സിനിമാനടൻ ദിലീപിൻ്റെയും ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെയും മകളാണ് മീനാക്ഷി ദിലീപ്. മീനാക്ഷിയുടെ വിശേഷങ്ങളൊക്കെ അറിയുവാൻ ആരാധകർ കാത്തു നിൽക്കാറുണ്ട്. താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കൾക്കും പബ്ലിസിറ്റി ലഭിക്കാറുണ്ട്. നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി. തൻ്റെ ഫോട്ടോസും വീഡിയോസും ഒക്കെ മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇതൊക്കെ വളരെ വേഗം തന്നെ വൈറലാകാറുമുണ്ട്.

ആരാധകരൊക്കെ മീനാക്ഷിയെ സിനിമയിൽ കാണുവാൻ വേണ്ടി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ദിലീപ് പറയുന്നത് മകൾ ഇതുവരെ അതിനെ കുറിച്ചൊന്നും സംസാരിച്ചിട്ടില്ല. സംഭവിക്കുകയാണെങ്കിൽ അങ്ങനെ സംഭവിക്കട്ടെ എന്നാണ്. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. നമിത പ്രമോദ് കഴിഞ്ഞദിവസം പുതിയൊരു സംരംഭം തുടങ്ങി. സമ്മർ ടൗൺ എന്ന ഒരു കഫെ. ചടങ്ങിൽ നടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നടിമാരായ അനുസിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ എന്നിവരൊക്കെ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ചടങ്ങിൽ പങ്കെടുത്ത മീനാക്ഷിയെ ആയിരുന്നു ആളുകൾ ശ്രദ്ധിച്ചത്. നാദിർഷയുടെ മക്കളായ ഖദീജക്കും ആയിഷക്കും ഒപ്പമാണ് ദിലീപിൻ്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി എത്തിയത്. ഫംഗ്ഷനിൽ മീനാക്ഷിയുടെ പിറകെയായിരുന്നു ക്യാമറ കണ്ണുകൾ. സാധാരണ പരിപാടികളിൽ ഒക്കെ പങ്കെടുക്കുമ്പോൾ കാവ്യയോ ദിലീപോ കൂടെയുണ്ടാകാറുണ്ട്.

ആദ്യമായിട്ടാണ് തനിച്ച് മീനാക്ഷി ഒരു ഫംഗ്ഷനിൽ പങ്കെടുക്കുന്നത്. മീനാക്ഷി ഒരു ഗോൾഡൻ യെല്ലോ കളർ ടോപ്പിൽ അതി സുന്ദരിയായിട്ടാണ് എത്തിയത്. എന്നാൽ ഫംഗ്ഷനിൽ മീനാക്ഷിയുടെ അടുത്ത് ഒരു പയ്യൻ ഉണ്ടായിരുന്നു. ആ പയ്യനെ കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെയുള്ള ചർച്ചകൾ. ഓറഞ്ച് കളർ ഷർട്ട് ധരിച്ച് കൂളിംഗ് ഗ്ലാസ് ഇട്ട് മീനാക്ഷിയുടെ അടുത്ത് നിൽക്കുന്ന പയ്യൻ ആരാണെന്നാണ് ആരാധകരുടെ ചോദ്യം. നമിത പ്രമോദ് ഉദ്ഘാടനത്തിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെ അതിനിടിയിൽ പലരും ആ ചെറുപ്പക്കാരൻ ആരാണെന്നുള്ള ചോദ്യങ്ങളാണ് കമൻ്റ് ചെയ്യുന്നത്.

ആരാധകർ തന്നെ ഒടുവിൽ ഇതിനൊരു ഉത്തരം കണ്ടെത്തുകയും നിർമ്മാതാവ് ആൽബിൻ ആൻ്റണിയുടെ മകനാണെന്ന് കുറച്ചുപേർ കമൻ്റ് ചെയ്തു. എന്നാൽ കുറച്ചു പേരാകട്ടെ അൽഫോൺസ് പുത്രൻ്റെ ഭാര്യയുടെ കസിനാണ് ആ പയ്യൻ എന്നുള്ള കമൻ്റുകളും ഇട്ടിട്ടുണ്ട്. മുൻപ് മീനാക്ഷി ഒരു പയ്യനുമൊത്തുള്ള ചിത്രം പങ്കിട്ടപ്പോൾ മീനാക്ഷിയുടെ വിവാഹം ഉറപ്പിച്ചു എന്നുള്ള വാർത്തകളൊക്കെ വന്നിരുന്നു. ഇതിനെതിരെ ദിലീപ് പറഞ്ഞത് ഞാനും ആ വാർത്ത സോഷ്യൽ മീഡിയ വഴിയാണ് അറിഞ്ഞത്. മകൾ മീനാക്ഷിയും അങ്ങനെയാണ് അവളുടെ കല്യാണ വാർത്ത അറിഞ്ഞതെന്നും പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply