മലയാളികൾ കാത്തിരുന്ന സമ്മർ ബമ്പർ 10 കോടി ലഭിച്ചത് ആർക്കെന്നു കണ്ടോ ? നടി രാജിനി ചാണ്ടിയുടെ വീട്ടിലെക്കാൻ ഇത്തവണ ഭാഗ്യം തേടിയെത്തിയത്

നമ്മുടെയെല്ലാം ജീവിതം ഭാഗ്യ നിർഭാഗ്യങ്ങൾ ചേർന്നതാണ്. അതുപോലെയാണ് കേരള ലോട്ടറി. ഓരോ ആൾക്കാരും ഓരോ ലോട്ടറി എടുക്കുമ്പോഴും അത് പ്രതീക്ഷയോടെയാണ് എടുക്കുന്നത്. പക്ഷേ ചിലപ്പോൾ പ്രതീക്ഷ തകരാം ചിലപ്പോൾ അപ്രതീക്ഷിതമായി നമുക്ക് അടിക്കുകയും ചെയ്യും. കേരള സർക്കാരിൻ്റെ പ്രധാന വരുമാനമാർഗം കൂടിയാണ് ലോട്ടറി. സർക്കാർ ചിലവിശേഷ സമയങ്ങളിൽ ഓണം ക്രിസ്മസ് റംസാൻ ദീപാവലി അവസരങ്ങളിൽ ബമ്പർ ടിക്കറ്റുകളും ഇറക്കാറുണ്ട്.

ഇതിനു വളരെ വലിയ സമ്മാനത്തുകയാണ് സർക്കാർ നൽകുകയും ചെയ്യുന്നത്. കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ സമ്മർ ബംബർ ഭാഗ്യശാലിയായത് ആസാം സ്വദേശി ആൽബർട്ട് ടിഗയാണ്. ആൽബർട്ട് ടിഗ ഇപ്പോൾ താമസിക്കുന്നത് സിനിമാതാരമായ രാജിനി ചാണ്ടിയുടെ വീട്ടിൽ സഹായിയായിട്ടാണ്. ആൽബർട്ട് 1995 മുതൽ രാജിനിയുടെ വീട്ടിൽ ഉണ്ട്. കൊച്ചിയിലെ ബാങ്കിൽ ടിക്കറ്റ് നൽകിയതിനുശേഷം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിക്കൊണ്ട് പത്തു കോടിയാണ് ഒന്നാം സമ്മാനമായി ആൽബർട്ടിന് ലഭിച്ചത്.

വൈകീട്ട് ഏജൻസിയിൽ പോയി വിവരങ്ങൾ അന്വേഷിച്ചപ്പോൾ ആണ് തനിക്കാണ് ലോട്ടറി അടിച്ചിരിക്കുന്നു എന്ന വിവരം ആൽബർട്ട് അറിഞ്ഞതെന്ന് രാജിനി ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്തെ ഗോൾകീ ഭവനിൽ വെച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു നറുക്കെടുപ്പ്. 250 രൂപ കൊടുത്തായിരുന്നു ആൽബർട്ട് ടിക്കറ്റ് വാങ്ങിയത്. ഒന്നാം സമ്മാനത്തിന് 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയും നാലാം സമ്മാനം ഒരുലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുന്നത്.

5000 രൂപയാണ് അഞ്ചാം സമ്മാനം. 2000 രൂപ ആറാം സമ്മാനവും ആയിരം രൂപ ഏഴാം സമ്മാനവും 500 രൂപ എട്ടാം സമ്മാനവും ആണ് ഈ ടിക്കറ്റിൽ നിന്നും ലഭിക്കുന്നത്. പത്തു കോടി രൂപ ഒന്നാം സമ്മാനം ആയി ലഭിച്ചത് SE 222282 എന്ന് നമ്പറുള്ള ടിക്കറ്റിനായിരുന്നു. രണ്ടാം സമ്മാനം ലഭിച്ചത് SB 152330 എന്ന നമ്പറുള്ള ടിക്കറ്റിനായിരുന്നു. ടിക്കറ്റ് അടിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണെങ്കിലും ഈ അടുത്തിടെ സംഭവിച്ച ചില കാര്യങ്ങൾ ചർച്ചയാകാറുമുണ്ട്.

കാരണം ലോട്ടറി അടിച്ച ആൾക്കാർക്ക് പിന്നീട് വീട്ടിൽ സമാധാനത്തിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. പലരും പല ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് സഹായത്തിനായി ഇവരുടെ വീടുകളിലേക്ക് വരികയും അവരുടെ ഉറക്കം തന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു. ലോട്ടറി അടിച്ച പലർക്കും സ്വന്തം വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇനി ലോട്ടറി അടിച്ചാൽ തന്നെ ലോട്ടറി അടിച്ച ആൾക്ക് ആ തുക കിട്ടാൻ ഒരുപാട് കടമ്പകളും പേപ്പർ വർക്കുകളും ചെയ്യണം. അത് ഒന്ന് ലഘൂകരിച്ച് കഴിഞ്ഞാൽ ആൾക്കാർ കൂടുതൽ ഇതിലേക്ക് ആകൃഷ്ടരാകാനും സാധ്യതയുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply