സ്വന്തം റെക്കോർഡ് വീണ്ടും തിരുത്തിക്കുറിച്ചുകൊണ്ട് ഉമ്രാൻ മാലിക് – ഒടുവിൽ എറിഞ്ഞ ബൗളിംഗ് സ്പീഡ് കണ്ടു കണ്ണ് തള്ളി ക്രിക്കറ്റ് ഇതിഹാസങ്ങൾ !

indian bowler umran malik

പന്തുകളുടെ വേഗത കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റിലെ താരമാണ് ഉമറാൻ മാലിക്. നിലവിലെ ഏറ്റവും വേഗതയേറിയ ഇന്ത്യൻ ബൗളർ എന്ന റെക്കോർഡ് നേട്ടം നേരത്തെ തന്നെ താരം സ്വന്തമാക്കിയിരുന്നു. 150 കിലോമീറ്ററിൽ അധികം വേഗതയിൽ തുടർച്ചയായി ഉമ്രാൻ മാലിക്കിന് പന്തുകൾ എറിയാൻ ആകും. ഇപ്പോഴിതാ തന്റെ പഴയ റെക്കോർഡ് വീണ്ടും തിരുത്തി കുറിച്ചിരിക്കുകയാണ് താരം. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിലാണ് താരം സ്വന്തം റെക്കോർഡ് തന്നെ തിരുത്തി എഴുതിയത്.

പതിനാലാം ഓവറിലെ നാലാമത്തെ പന്ത് ആയിരുന്നു ഇതിന് കാരണം. 156 കിലോമീറ്റർ വേഗതയിലാണ് ആ പന്ത് ഉമ്രാൻ മാലിക് എറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും വേഗതയേറിയ പന്ത് ആയിരുന്നു അത്. ഇതിനു മുമ്പ് ശ്രീലങ്കയ്ക്ക് എതിരെ ഒന്നാം ട്വന്റി 20 മത്സരത്തിൽ മണിക്കൂറിൽ 155 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞുകൊണ്ട് ഏറ്റവും വേഗതയേറിയ ഇന്ത്യൻ ബൗളറായി മാറിയിരുന്നു ഉമ്രാൻ മാലിക്. അതിനു മുമ്പ് ജസ്‌പ്രീത് ബുംറ ആയിരുന്നു ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. ജസ്പ്രീത് ബൂമ്രയുടെ ആ റെക്കോർഡ് ആണ് ഉമ്രാൻ അന്ന് മറികടന്നത്.

മണിക്കൂറിൽ 153.36 വേഗതയിൽ ആയിരുന്നു ബുമ്രയുടെ പന്തിന്റെ റെക്കോർഡ്. ഐ പി എൽ മത്സരത്തിലെ ഒരു ഇന്ത്യൻ ബ്ലൗളറുടെ ഏറ്റവും വേഗതയേറിയ പന്തിന്റെ റെക്കോർഡും ഉമ്രാൻ മാലിക്കിന്റെ പേരിലാണ് ഉള്ളത്. മണിക്കൂറിൽ 156.9 കിലോമീറ്റർ വേഗതയിലായിരുന്നു ഐ പി എല്ലിൽ ഡൽഹിക്ക് എതിരെ സൺറൈസസ് ഹൈദരാബാദിന് വേണ്ടി ഉമ്രാൻ മാലിക് അന്ന് പന്തെറിഞ്ഞത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തിൽ ഉമ്രാൻ മൂന്ന് വിക്കറ്റുകൾ നേടി ടീമിന്റെ വിജയത്തിൽ ഒരു നിർണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. 8 ഓവർ പന്തുകൾ എറിഞ്ഞ താരം 57 റൺസുകൾ വിട്ടുകൊടുത്താണ് ഇത്രയും വിക്കറ്റുകൾ നേടിയത്.

23 വയസുകാരനായ ഇന്ത്യൻ ക്രിക്കറ്റിലെ ഫാസ്റ്റസ്റ്റ് ബൗളർ ഇമ്രാൻ മാലിക് 2021 ൽ ആണ് ഐ പി ൽ മത്സരത്തിലേക് തിരഞ്ഞെടുക്കപ്പെട്ടത്. സൺറൈസസ് ഹൈദരാബാദിന് വേണ്ടിയായിരുന്നു താരം അന്ന് കളത്തിൽ ഇറങ്ങിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആയിരുന്നു താരത്തിന്റെ പന്തുകൾ ആന്ന് പാഞ്ഞത്. 2022 നവംബറിൽ ആണ് ഉമ്രാൻ തന്റെ ആദ്യ ഏകദിന ഇന്റർനാഷണൽ ഗെയിം ന്യൂസിലാൻഡിന് എതിരെ കളിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply