ശരീരം പ്രദർശിപ്പിച്ചുകൊണ്ടുള്ള രീതിയോട് തനിക്ക് താൽപ്പര്യം ഇല്ല – ഹോട്ടൽ മുറികളിൽ വെച്ച് നടക്കുന്ന ഓഡിഷൻ പേടിക്കാൻ ഉള്ള കാരണം തുറന്നു പറഞ്ഞു താരം

ഫറ ഷിബ്ല വളരെ കുറഞ്ഞ സിനിമകളിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കാൻ സാധിച്ച നടിയാണ്. ഫറ ഷിബ്ല പ്രേക്ഷകർക്ക് കൂടുതലും പ്രിയങ്കരിയായത് കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിൽ അഭിനയിച്ചതിനുശേഷം ആയിരുന്നു. സിനിമ നടിയാകുന്നതിനു മുന്നേ തന്നെ ടെലിവിഷൻ ഷോകളിലും പല അഭിമുഖങ്ങളിലും അവതാരികയായും എത്തിയിട്ടുണ്ടായിരുന്നു. നടി മിക്കപ്പോഴും ബോഡി പോസിറ്റിവിറ്റിയെ കുറിച്ചാണ് കൂടുതലും സംസാരിക്കാറ്.

സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത് സോമൻ്റെ കൃതാവ് എന്ന പുതിയ ചിത്രത്തിൻ്റെ പ്രമോഷിൻ്റെ ഇടയിൽ പറഞ്ഞ ചില കാര്യങ്ങളാണ്. നടി പറയുന്നത് ആദ്യകാലങ്ങളിൽ സിനിമയിൽ സ്ത്രീകൾക്ക് അത്ര പ്രാധാന്യം നൽകിയിരുന്നില്ല എന്നാണ്. എന്നാൽ ഇപ്പോൾ സിനിമയിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്നും പറഞ്ഞു. ആദ്യകാലങ്ങളിൽ സിനിമ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉണ്ടായിരുന്നില്ല.

ഇപ്പോൾ അതിലൊക്കെ മാറ്റം വന്നതുകൊണ്ട് നല്ല സുരക്ഷിതത്വമാണ് സിനിമാ മേഖലയിൽ സ്ത്രീകൾക്ക് ലഭിക്കുന്നത് എന്നും ഫറ ഷിബ്ല പറഞ്ഞു. നടി പറയുന്നത് ബോളിവുഡ് സിനിമയിൽ നടിമാരുടെ സൗന്ദര്യത്തിൻ്റെ സങ്കല്പത്തിനനുസരിച്ചാണ് കഥാപാത്രങ്ങളെ നിശ്ചയിക്കുന്നത് എന്നാണ്. എന്നാൽ മലയാളത്തിൽ അങ്ങനെയല്ലെന്നും പറഞ്ഞു. മലയാളത്തിൽ നടികളുടെ ക്രാഫ്റ്റ് മനസ്സിലാക്കിയാണ് കഥാപാത്രങ്ങൾ നൽകുന്നതെന്നും നടി പറഞ്ഞു.

ആദ്യകാലങ്ങളിൽ ഒക്കെ പല സിനിമകളുടെയും ഓഡിഷനുകളിൽ പല ഹോട്ടൽ മുറികളിൽ വെച്ചായിരുന്നു നടന്നിരുന്നത്. ആ കാലത്തായിരുന്നു പല മോശം അനുഭവങ്ങളും പല നടിമാർക്കും നേരിടേണ്ടി വന്നിരുന്നത്. മോശം അനുഭവം ഉണ്ടാകുന്നത് കൊണ്ട് തന്നെ പല പെൺകുട്ടികളും സിനിമ ഫീൽഡ് വേണ്ടെന്നു തന്നെ വെച്ചിട്ടുമുണ്ട്. എന്നാൽ ആദ്യകാലങ്ങളിൽ ഉള്ളതുപോലെയല്ല ഇപ്പോൾ സിനിമ ഫീൽഡിലുള്ള ഓഡിഷനുകൾ നടക്കുന്നത് അതിൽ നിന്നുമൊക്കെ ഒരുപാട് മാറ്റങ്ങൾ ഇപ്പോൾ വന്നിട്ടുമുണ്ട്.

ഇന്നത്തെ കാലത്ത് വളരെ പ്രൊഫഷണൽ ആയ രീതിയിൽ തന്നെയാണ് പല ഓഡിഷനുകളും നടക്കുന്നത്. ആദ്യകാലങ്ങളിൽ ഒക്കെ നടിമാർക്ക് ബോഡി ഷേപ്പ് ഒക്കെ ആവശ്യമായിരുന്നു. ഇപ്പോഴത്തെ സിനിമ സംവിധായകരോ നിർമ്മാതാക്കളോ നായികമാരുടെ ബോഡി ഷേപ്പിനെ കുറിച്ച് ചിന്തിക്കുന്നില്ല. എന്നാൽ സിനിമയിൽ ചെയ്യുന്ന കഥാപാത്രത്തിനനുസരിച്ച് തങ്ങളുടെ ശരീരത്തിന് മാറ്റം വരുത്തണം എന്നുള്ളത് അത്യാവശ്യം തന്നെയാണ്.

ഇപ്പോൾ പല നടിമാരും തങ്ങളുടെ ശരീരം പ്രദർശിപ്പിച്ചുകൊണ്ട് പല ഉദ്ഘാടന ചടങ്ങുകളിലും പങ്കെടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള ശരീരപ്രദർശനം നടത്തിയുള്ള ഉദ്ഘാടന രീതിയോട് തനിക്ക് യോജിപ്പില്ല എന്നും ഫറ ഷിബ്ല പറഞ്ഞു. സോമൻ്റെ കൃതാവ് എന്ന ഫറ ഷിബ്ലയുടെ പുതിയ സിനിമയിൽ വിനയ് ഫോർട്ട് ആണ് നായകനായി എത്തുന്നത്. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് നാരായണൻ ആണ്. ഒക്ടോബർ 6 ന് ആണ് ചിത്രത്തിൻ്റെ റിലീസ്.നടി പറയുന്നത് ശരീരം മാർക്കറ്റ് ചെയ്യുന്നതിനോട് തനിക്ക് ഒരിക്കലും താല്പര്യം ഇല്ല എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply