തന്റെ മാത്രം എന്ന് ഒരു സ്ത്രീ ആഗ്രഹിക്കുന്ന ഭർത്താവിനെ വിട്ടുകൊടുക്കാൻ സുഹാനയ്ക്ക് മാത്രമേ സാധിക്കു – ബഷിയുടെ ഭാഗ്യം ആണ് സുഹാന എന്ന് ആരാധകർ !

സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന താരകുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീറിനും ഭാര്യമാരായ സുഹാന, മഷൂറ എന്നിവർക്കും മക്കളായ സുനൈന, സൈഗം എന്നിവർക്കും സ്വന്തമായി യൂട്യൂബ് ചാനലുകൾ ഉണ്ട്. അതുകൊണ്ടുതന്നെ നിരവധി ആരാധകരും ഫോളോവേഴ്സുമാണ് താരത്തിനും കുടുംബത്തിനും ഉള്ളത്. മുൻപ് പല ആൽബങ്ങളിലായും ഷോർട്ട് ഫിലിമുകളിലായി മുഖം കാണിച്ചിരുന്ന ബഷീറിനെ മലയാളികൾ തിരിച്ചറിഞ്ഞത് ബിഗ് ബോസ് മലയാളം സീസൺ വൺ എന്ന ഷോയിലൂടെ ആയിരുന്നു. രണ്ടു ഭാര്യമാരും ഒത്തുള്ള കുടുംബജീവിതമാണ് ബഷീറിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കിയിരുന്നത്.

അതുകൊണ്ടുതന്നെ രണ്ട് ഭാര്യമാരും ഒത്തുള്ള കുടുംബ ജീവിതത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിന്നും നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന താരം കൂടിയാണ് ബഷീർ ബഷി. ബിഗ് ബോസ് എന്ന മലയാളം റിയാലിറ്റി ഷോയിൽ വന്നതിനുശേഷം ആണ് ബഷീറിനെ കുറിച്ചുള്ള കൂടുതൽ കഥകൾ പുറത്തേക്കു വന്നത്. യൂട്യൂബ് ചാനലിലൂടെയും ബഷീറും കുടുംബവും എല്ലാ ദിവസത്തെയും കാര്യങ്ങൾ പങ്കുവെക്കാറുണ്ട്. ഏറ്റവും പുതുതായി രണ്ടാമത്തെ ഭാര്യ മഷൂറയുടെ ബേബി ഷവറിന് വേണ്ടിയുള്ള ഒരുക്കത്തിൽ ആയിരുന്നു താരകുടുംബം. ഇപ്പോഴിതാ ബഷീറിനെയും ആദ്യ ഭാര്യ സുഹാനയുടെയും പതിമൂന്നാമത്തെ വിവാഹ വാർഷികം ആഘോഷമാക്കാൻ പോവുകയാണ് താര കുടുംബം.

യൂട്യൂബ് ചാനലുകളിലൂടെ അതിനുള്ള മുന്നൊരുക്കത്തെ കുറിച്ചാണ് താരങ്ങൾ പറയുന്നത്. അത്ര പ്രശസ്തൻ ഒന്നുമല്ലാതെ ഇരുന്ന് കാലത്ത് തന്റെ ജീവിത സഖിയായി ബഷീറിന്റെ ഓപ്പം എത്തിയ ആളായിരുന്നു സുഹാന എന്ന സോനു. ക്രിസ്ത്യൻ പെൺകുട്ടിയായിരുന്ന സുഹാന ബഷീറിനൊപ്പം ചില ആൽബങ്ങളിൽ അഭിനയിച്ചിട്ടും ഉണ്ടായിരുന്നു. അന്ന് തുടങ്ങിയ പ്രണയമായിരുന്നു. പിന്നീട് ഇരുവരും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിതം ആരംഭിച്ചു. വിവാഹശേഷമാണ് മതം മാറി സുഹാന എന്ന പേര് സ്വീകരിക്കുന്നത്. ശേഷം നല്ലൊരു കുടുംബിനിയായി ബഷീറിനൊപ്പം ജീവിച്ചു കൊണ്ടിരിക്കുകയാണ് സുഹാന.

ഇപ്പോഴിതാ 13 വർഷത്തെ ദാമ്പത്യജീവിതം വിജയകരമായി, സന്തോഷകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ബഷീറും സുഹാനയും. എന്നാലിതാ സുഹാനയെ പോലെ ഒരു സ്ത്രീ ശരിക്കും അത്ഭുതമാണ് എന്നാണ് ആരാധകർ കമന്റ്റിലൂടെ പറയുന്നത്. ഈ ലോകത്ത് ബഷീറിനെ ഇത്രയധികം മനസ്സിലാക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന വേറെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ് എന്നാണ് ആരാധകർ പറയുന്നത്. സുഹാനിക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂ എന്നും ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു.

സുഹാനയുമായുള്ള വിവാഹശേഷം നടിയും അവതാരകയുമായ ശ്രീയ റെഡ്ഢിയുമായി ബഷീർ ബന്ധത്തിൽ ആയിരുന്നു. ഇരുവരും വിവാഹിതരെ പോലെയായിരുന്നു ജീവിച്ചിരുന്നതും. അന്നും പരിഭവങ്ങളും പരാതികളും ഇല്ലാതെ ബഷീറിന്റെ കൂടെ നിന്ന ആളായിരുന്നു സുഹാന. ശേഷം രണ്ടാം വിവാഹം കഴിക്കാനായി ബഷീർ ഒരുങ്ങിയപ്പോഴും ഒരു പരാതികളും ഇല്ലാതെ സുഹാന ബഷീറിനൊപ്പം നിന്നു. അങ്ങനെയായിരുന്നു ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ ആ കുടുംബത്തിലേക്ക് എത്തുന്നത്.

എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്ന വ്യക്തി അതായിരുന്നു സുഹാന. ശേഷം ബഷീറിനും മഷുറയ്ക്കും എല്ലാം വേണ്ടതുപോലെ ചെയ്തു കൊടുക്കുന്ന ഒരു പക്കാ വീട്ടമ്മയായി മാറുകയായിരുന്നു സുഹാന. അതോടൊപ്പം തന്നെ വിലോഗുകൾ ചെയ്യുവാനും സംസാരിക്കുവാനും ഒക്കെ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന സുഹാന ആരാധകർക്ക് എന്നും അത്ഭുതമായിരുന്നു. തന്റെ രണ്ടു ഭാര്യമാരുടെയും ഐക്യവും ഒത്തൊരുമയുമാണ് തന്റെ കുടുംബജീവിതത്തിന്റെ വിജയത്തിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് ബഷീർ എപ്പോഴും പറയാറുണ്ട്. രണ്ടുപേരും അഡ്ജസ്റ്റ് ചെയ്ത് പോയില്ലായിരുന്നുവെങ്കിൽ ഇരുവരുടെയും നടുവിൽ കിടന്ന് താൻ വളരെയധികം ബുദ്ധിമുട്ടി പോയേനെ എന്നും ബഷീർ കൂട്ടിച്ചേർക്കുന്നു.

അങ്ങനെയൊക്കെ ചിന്തിക്കുകയാണെങ്കിൽ താൻ വളരെയധികം ഭാഗ്യം ചെയ്തവനാണെന്ന് ബഷീർ പറയുന്നു. കഴിഞ്ഞ 13 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ സുഖകരമായ അനുഭവങ്ങളും അല്ലാത്തതും ഒക്കെ സുഹാനിക്ക് ഇതിനോടകം നേരിടേണ്ടി വന്നിട്ടുണ്ടാവും. എന്നാൽ അതിനെയെല്ലാം മറികടന്ന് ഇനിയും മുന്നോട്ടു ഇതേ സന്തോഷത്തോടെ പോകാൻ താര കുടുംബത്തിന് സാധിക്കട്ടെ എന്നാണ് താരങ്ങളുടെ പുതിയ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ അധികവും. പതിമൂന്നാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് സുഹാനിക്ക് വളരെ വില മതിപ്പുള്ള സ്വർണ്ണ നെക്ലേസ് വാങ്ങിക്കൊടുക്കുകയാണ് ബഷീർ ബഷീർ ചെയ്തിരുന്നത്.

ഈ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ ഇത്തരത്തിൽ ആയിരുന്നു, ” സോനുവിന് സമ്മാനം കൊടുത്തപ്പോൾ ഒരു വല്ലാത്ത സന്തോഷം തോന്നി.., ഒരു ഗിഫ്റ്റ് കിട്ടിയപ്പോൾ സോനുവിന്റെ മുഖത്തുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല…, എന്നൊക്കെ. തന്റെ കുടുംബത്തിലേക്ക് മൂന്നാമത് ഒരാൾ കൂടി കടന്നു വരുന്നതിന്റെ ഇപ്പോൾ താര കുടുംബം. ആരാധകരും മഷൂറ ഗർഭിണിയായതു മുതൽ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ അമ്മയുടെ സ്ഥാനം സുഹാനിക്ക് തന്നെയായിരിക്കും എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply