അമല പോളിന്റെ ആസ്തി കണ്ട് കണ്ണുതള്ളി ആരാധകർ; താരത്തിന് ഒരു സിനിമയ്ക്ക് ലഭിക്കുന്ന പ്രതിഫലം കണ്ടോ? താരത്തിന്ന് താൽപ്പര്യം ഇതൊക്കെയാണ്

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കാലുവെച്ച് ഇന്ന് തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള ഒരു സൂപ്പർ നടിയാണ് അമല പോൾ. ഒരു നടി എന്നതിലുപരി താരം സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും പെട്ടെന്ന് തന്നെ വൈറൽ ആകാറുമുണ്ട്. താരമിടുന്ന ഓരോ പോസ്റ്റിനെയും അനുകൂലിച്ചും പ്രതിഷേധിച്ചും ഒരുപാട് കമൻ്റുകൾ വരാറുമുണ്ട്. മോശം കമൻ്റുകൾക്കൊക്കെ തക്കതായ മറുപടിയും താരം കൊടുക്കാറുണ്ട്.

മലയാളത്തിലാണ് അഭിനയം തുടങ്ങിയത് എങ്കിലും ഇന്ന് തെന്നിന്ത്യയിൽ ഒരു തിരക്കുള്ള നടി തന്നെയാണ് അമലാ പോൾ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമല പോളിൻ്റെ ആസ്തിയെ കുറിച്ചുള്ള ചർച്ചയാണ് വൈറലാകുന്നത്. അമല ഒരുപാട് ആസ്തിയുള്ള നടിയാണെന്നും പല സിനിമകൾക്കും രണ്ടുകോടിയും അതിൽ കൂടുതലാണ് പ്രതിഫലം കൈപ്പറ്റുന്നതും എന്നാണ് സിനിമാവൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.

താരം ആദ്യം ഒരു വിവാഹം കഴിച്ചിരുന്നു. എന്നാൽ അത് അധികകാലം നീണ്ടു നിന്നില്ല. വിവാഹ മോചനം നേടിയിരുന്നതിനു ശേഷമാണ് അമല പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സജീവമായത്. ഇപ്പോൾ താരം രണ്ടാമതും വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. താരത്തെ കാമുകൻ പ്രൊപ്പോസ് ചെയ്യുന്ന ഒരു വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

സാധാരണ പ്രണയത്തിൻ്റെയും വിവാഹത്തിൻ്റെയും പേരിൽ താരം എന്നും ഗോസിപ്പുകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. താരം തമിഴ് സിനിമകൾക്കും മറ്റ് അന്യഭാഷാ ചിത്രങ്ങൾക്കും രണ്ടുകോടിയിൽ കൂടുതൽ പ്രതിഫലം വാങ്ങാറുണ്ട്. അത് കൂടാതെ അമല പോൾ പല പരസ്യ ചിത്രങ്ങളിലൂടെയും പല കമ്പനികളുടെയും ബ്രാൻഡ് അബാസിഡറായും മോഡലിംഗ് രംഗത്തിലൂടെയും ഒക്കെ ധാരാളം പണം സമ്പാദിക്കാറുമുണ്ട്.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം താരത്തിൻ്റെ ആസ്തി ഏകദേശം 42 കോടി രൂപയാണ്.
കൂടാതെ ആഡംബര കാറുകളുടെ ഒരു കളക്ഷനും താരത്തിനുണ്ട്. ആഡംബര കാറുകളോട് ഒരു പ്രത്യേക താൽപര്യം അമല പോളിന് ഉണ്ട്. എന്നാലും ടാക്സ് വെട്ടിക്കാൻ വേണ്ടി പോണ്ടിച്ചേരിയിൽ പോയി കാർ രജിസ്റ്റർ ചെയ്തു എന്ന ഒരു ആരോപണവും താരത്തിൻ്റെ പേരിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ആ വാർത്തകൾ നിഷേധിച്ചുകൊണ്ട് അമല തന്നെ രംഗത്ത് വന്നിരുന്നു.

താൻ ഇപ്പോൾ അവിടെ പോണ്ടിച്ചേരിയിൽ സ്ഥിര താമസക്കാരി ആണെന്നും അതുകൊണ്ടാണ് അവിടെ രജിസ്റ്റർ ചെയ്തതെന്നും. അല്ലാതെ ടാക്സ് വെട്ടിക്കാൻ അല്ല എന്നും അമൽ പോൾ പറഞ്ഞു. താൻ കൃത്യമായി ഇൻകം ടാക്സ് കൊടുക്കുന്ന ഒരു വ്യക്തിയാണെന്നും ഒരു തവണ പോലും അതിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply