ബഷീറിന്റെയും മഷൂറയുടെയും യഥാർത്ഥ സ്വഭാവം മനസ്സിലാക്കാൻ സാധിച്ചു – മഷൂറയെ പേടിച്ച് എല്ലാ കുറ്റങ്ങളും ബഷീർ സുഹാനയുടെ മേൽ കെട്ടിവെച്ചതാണ്

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വന്നതിനുശേഷം ആണ് ബഷീറിനെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരവും താരത്തിൻ്റെ കുടുംബവും. ബഷീറിന് രണ്ട് ഭാര്യമാരാണുള്ളത്. ബഷീറിനും ഭാര്യമാരായ സുഹാനയ്ക്കും മഷൂറക്കും മൂന്ന് മക്കൾക്കും യൂട്യൂബ് ചാനലുകൾ ഉണ്ട്. ബഷീറിൻ്റെ ആദ്യ ഭാര്യ സുഹാന ജീവിച്ചിരിക്കെ തന്നെ മഷൂറയെ വിവാഹം ചെയ്തതിൽ നിരവധി വിമർശനങ്ങളാണ് ബഷീറിന് ഏറ്റുവാങ്ങേണ്ടി വന്നത്.

എന്നാൽ ബഷീർ പറയുന്നത് തന്നെ കുറ്റപ്പെടുത്തുന്നവർ അത് ചെയ്തോട്ടെ എന്നും എന്നാൽ താനും തൻ്റെ കുടുംബവും സന്തോഷകരമായാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് എന്നുമാണ്. ബഷീറും കുടുംബവും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുന്ന വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അഭിമുഖത്തിനിടെ ബഷീർ പറഞ്ഞ ചില കാര്യങ്ങൾക്ക് വിമർശനങ്ങളും വരുന്നുണ്ട്.

പലരും ഈ അഭിമുഖം കണ്ടതോടെ ബഷീറിനെയും മഷൂറയുടെയും യഥാർത്ഥ സ്വഭാവം മനസ്സിലായി എന്ന് കമൻ്റ് ചെയ്യുന്നുണ്ട്. അഭിമുഖത്തിനിടയിൽ അവതാരകൻ ഒരു ടാസ്കും നൽകിയിരുന്നു. ഭാര്യമാരായ സുഹാനയും മഷൂറയും ഭർത്താവായ ബഷീറിനെ എത്രത്തോളം മനസ്സിലാക്കി എന്നും അതുപോലെ ബഷീർ തൻ്റെ ഭാര്യമാരെ എത്രത്തോളം മനസ്സിലാക്കി എന്ന് അറിയുവാനുള്ളതായിരുന്നു ടാസ്ക്. എന്നാൽ അവതാരകൻ്റെ ചോദ്യങ്ങൾക്ക് എല്ലാം തന്നെ മഷൂറയും സുഹാനയും ഏകദേശം ഒരേ പോലെ തന്നെയാണ് ഉത്തരങ്ങൾ നൽകിയത്. ഒരു ചോദ്യത്തിൻ്റെ ഉത്തരം വളരെ വ്യത്യസ്തമായാണ് ഇവർ നൽകിയത്.

അവതാരകൻ ബഷീറിന് ഏറ്റവും കൂടുതൽ ഇഷ്ടം ആരെയാണെന്ന് ചോദിച്ചപ്പോൾ സുഹാന പറഞ്ഞത് കുഞ്ഞുങ്ങളെ എന്നാണ്. എന്നാൽ മഷൂറ പറഞ്ഞത് എബ്രൂ എന്നാണ്. എന്നാൽ മഷൂറ പറഞ്ഞ ഉത്തരം അവരുടെ കുടുംബത്തെ സ്നേഹിക്കുന്ന ആരാധകർക്ക് വിഷമം ഉണ്ടാക്കിയിരിക്കുകയാണ്. മഷൂറയുടെ ഒരു ആരാധിക പറഞ്ഞത് മഷൂറ എല്ലാവരെയും ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞത് എന്ന്. എന്നാൽ പലരും പറയുന്നത് മഷൂറയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞു എന്ന്.

ബഷീറിന് ഭാര്യമാരിൽ കൂടുതൽ പേടി ആരെയാണ് എന്ന് ചോദിച്ചപ്പോൾ ബഷീർ പറഞ്ഞത് സുഹാനയെ ആണെന്നാണ്. കൂടാതെ സൗന്ദര്യ സംരക്ഷണത്തിനും അതുപോലെ അതിനുവേണ്ടി കൂടുതൽ പണം ചെലവഴിക്കുന്നത് ആരാണെന്നും ചോദിച്ചപ്പോൾ ബഷീർ പറഞ്ഞത് സുഹാനയാണ് സൗന്ദര്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതും അതിനുവേണ്ടി പണം ചെലവാക്കുന്നതും എന്ന്. ബഷീറിൻ്റെ മറുപടി കേട്ട് പലരും പറയുന്നത് ബഷീർ പറഞ്ഞ വാക്കുകൾ സുഹാനയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നാണ്.

കൂടാതെ ആരാധകർ പറയുന്നത് യഥാർത്ഥത്തിൽ ബഷീറിന് മഷൂറയെയാണ് പേടിയെങ്കിലും അവളെ പേടിച്ചുകൊണ്ട് എല്ലാം സുഹാനയുടെ മേൽ ചുമത്തുകയാണെന്നും. സുഹാനയുടെ ഔദാര്യമാണ് മഷൂറയുടെ ജീവിതം. ആരും സ്വന്തം ജീവിതം പങ്കിട്ടു കൊടുക്കുന്ന ഇത്തരത്തിലുള്ള ത്യാഗം ഒന്നും ചെയ്യില്ല. ബഷീർ പറഞ്ഞ വാക്കുകൾക്ക് പലരും ബഷീറിനെ വിമർശിക്കുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply