അഞ്ച് ലക്ഷം രൂപ തന്നു സഹായിച്ചെന്ന് പറഞ്ഞു പരത്തി – മമ്മൂട്ടി സഹായിച്ചത് വെറും അമ്പതിനായിരം രൂപ മാത്രം, മോളി കാണ്ണമാലിയുടെ മകൻ

പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച നടിയാണ് മോളി കണ്ണമാലി. മോളിയുടെ ഇപ്പോഴത്തെ ആരോഗ്യ നില വളരെ പരിതാപകരമാണ്. സാമ്പത്തികമായി പിന്നിട്ട് നിൽക്കുന്ന മോളിക്ക് ചികിത്സ സഹായത്തിനു വേണ്ടി പലരും സോഷ്യൽ മീഡിയ വഴി ആവശ്യപ്പെട്ടിരുന്നു. മോളിയുടെ ആരോഗ്യനിലയെ കുറിച്ച് പലതരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മോളിയുടെ മകൻ സത്യാവസ്ഥകൾ തുറന്നു പറയുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

മകൻ പറയുന്നത് അമ്മയുടെ അസുഖ വിവരവും ചികിത്സാ വിവരവും ഒക്കെ ജോയി മാത്യു ആണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചതെന്ന്. ഈ വാർത്ത വന്നതോടുകൂടി പിന്നീട് ഫിറോസ്, വരാപ്പുഴ ജോസ്, ഹാരിസ് തുടങ്ങിയവരായിരുന്നു ആദ്യം സഹായത്തിന് എത്തിയത്. പ്രേക്ഷകരുടെയും ഫിറോസ് കുന്നും പറമ്പിലിൻ്റെയും ഒക്കെ സഹായത്തോടുകൂടി നാല് ലക്ഷം രൂപ അമ്മയുടെ സഹായത്തിനു വേണ്ടി ലഭിച്ചു. എന്നാൽ ചികിത്സയ്ക്ക് അതിലും കൂടുതൽ പൈസ വേണ്ടിവന്നു.

മോളിയുടെ രണ്ട് മക്കളും മത്സ്യത്തൊഴിലാളികൾ ആണ്. അതുകൊണ്ടുതന്നെ അവർക്ക് അമ്മയുടെ ചികിത്സക്കായി മുടക്കാൻ വലിയ തുകയൊന്നും കയ്യിൽ ഉണ്ടായിരുന്നില്ല. പ്രേക്ഷകരിൽ നിന്നും വലിയ എമൗണ്ടും ചെറിയ എമൗണ്ടുകളും ഒക്കെ ലഭിച്ചിരുന്നു. പലതുള്ളി പെരുവെള്ളം എന്ന രീതിയിലായിരുന്നു അത്. ന്യൂമോണിയ ആണ് വില്ലൻ്റെ രൂപത്തിൽ മോളിയെ തേടിയെത്തിയത്. എല്ലാ ഡോക്ടർസും കൈവെടിഞ്ഞപ്പോൾ മെഡിക്കൽ ട്രസ്റ്റിൽ നിന്നാണ് ചെറിയൊരു പോസിറ്റീവ് ആയിട്ടുള്ള വാക്കുകൾ കിട്ടിയത്.

രണ്ട് പ്രാവശ്യം ഹാർട്ട് അറ്റാക്ക് വന്നിട്ടും അതിജീവിച്ചു വന്നതാണ് മോളി. ഹൃദയ സംബന്ധമായ പ്രശ്നം വന്നപ്പോൾ മമ്മൂട്ടി സഹായിച്ചിരുന്നല്ലോ എന്ന് ചോദിച്ചപ്പോൾ മകൻ പറഞ്ഞത് അദ്ദേഹം 50,000 രൂപയുടെ ചെക്കായിരുന്നു പി എ യുടെ അടുത്ത് കൊടുത്തു വിട്ടത്. എന്നാൽ പുറത്ത് ആളുകൾ പറഞ്ഞു പരത്തിയത് 5 ലക്ഷം രൂപ തന്നു സഹായിച്ചു എന്നാണ്. 5 ലക്ഷം രൂപ തന്നു സഹായിച്ചു എന്ന വാർത്ത പരന്നപ്പോൾ സഹായിക്കാൻ തയ്യാറായവർ പോലും പൈസ കിട്ടി എന്ന് പറഞ്ഞ് സഹായിക്കാതെ പോയി.

അന്ന് മൂന്നുലക്ഷം രൂപ ചെലവായി. അതിൽ കുറെയൊക്കെ ഞങ്ങൾ തന്നെ സംഘടിപ്പിച്ചതാണ് എന്നും പറഞ്ഞു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ ചികിത്സയ്ക്ക് ധാരാളം സംഘടനകളും ആളുകളും ഒക്കെ തന്നെ സഹായം നൽകിയിട്ടുണ്ട് എന്ന് മോളിയുടെ മകൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply