നിങ്ങളുടെ വീട്ടിലെ വല്ല വീഡിയോ ലീക്ക് ആയിട്ടുണ്ടോ ? നസ്രിയയുടെയും ഫഹദിന്റെയും കൂട്ടുകാരുടെ തുരുതുരാ മെസ്സേജ് – അമ്മമാരടക്കം പരിഭ്രാന്തിയിലായ സംഭവം !

മലയാള സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട താര ജോഡികളാണ് ഫഹദും നസ്രിയയും. പ്രണയ വിവാഹമായിരുന്നു ഫഹദിൻ്റെയും നസ്രിയയുടെയും. വിവാഹ ശേഷം നസ്രിയ സിനിമയിൽ നിന്നും മാറിനിന്നെങ്കിലും പിന്നീട് തിരിച്ചുവരികയും ചെയ്തു. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു നസ്രിയയും ഫഹദും പരിചയപ്പെടുന്നതും പ്രണയത്തിലായതും. 2014 ൽ ആയിരുന്നു ഇവരുടെ വിവാഹം.

നസ്രിയയെയും ഫഹദിനെയും ഒരിക്കൽ കൂടി ഓൺ സ്ക്രീനിൽ ഒന്നിച്ചെത്തുന്നത് കാണുവാൻ വേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. ഒരു പരസ്യ ചിത്രത്തിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടായിരുന്നു. ആ പരസ്യം വളരെയധികം ശ്രദ്ധ ഇടുകയും ചെയ്തിരുന്നു. ഒരു അഭിമുഖത്തിനിടെ നസ്രിയയും ഫഹദും സംസാരിച്ചത് ആ പരസ്യ ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും പ്രതികരിച്ചതിനെ കുറിച്ചാണ്.

ഫഹദും നസ്രിയയും പറഞ്ഞത് ആദ്യം അഭിനയിച്ച രണ്ടു പരസ്യങ്ങളും വളരെ എളുപ്പമായിരുന്നു അഭിനയിക്കേണ്ടി വന്നിരുന്നില്ല എന്ന്. ഫഹദ് പറഞ്ഞത് പരസ്യം ചെയ്യേണ്ടി വരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും അതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്തിരുന്നില്ലെന്നും.
ആദ്യത്തെ പരസ്യം പുറത്തിറങ്ങിയപ്പോൾ ബന്ധുക്കളും ഫ്രണ്ട്സും ഒക്കെ വിളിക്കുകയും വീട്ടിലെ സിസിടിവി ലീക്കായോ എന്ന് ചോദിക്കുകയും ചെയ്തു.

ഇത് കണ്ട് തങ്ങളുടെ അമ്മമാരും സഹോദരങ്ങളും ടെൻഷനായി എന്നും പറഞ്ഞു. സഹോദരങ്ങൾ എപ്പോഴും തങ്ങളുടെ കൂടെയാണെന്നും അവർ വിളിച്ച് നിങ്ങളുടെ വീട്ടിലെ സിസിടിവി വീഡിയോ ലീക്കായോ എന്തോ പുറത്തിറങ്ങിയിട്ടുണ്ട് ഇൻസ്റ്റാഗ്രാമിൽ എന്തൊക്കെയോ കാണുന്നുണ്ടെന്നും പറഞ്ഞു. അപ്പോൾ അവരോട് ടെൻഷൻ അടിക്കേണ്ട അതൊരു പരസ്യം ആണെന്ന് പറയേണ്ടി വന്നെന്നും ഫഹദും നസ്രിയയും പറഞ്ഞു. ഇവർ ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത് ക്യാമറി ഐസ്ക്രീമിൻ്റെ പരസ്യത്തിലാണ്.

ഏകദേശം 30 സെക്കൻഡ് ഉള്ള മൂന്ന് വീഡിയോകളാണ് പരസ്യത്തിൻ്റെ ഭാഗമായി പുറത്തിറങ്ങിയത്. ഈ പരസ്യങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു. പരസ്യത്തിൻ്റെ മൂന്ന് വീഡിയോകളും ലവ് ഹാസ് മെനി ഫ്ലവേഴ്സ് എന്ന ടാഗോടെ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. പരസ്യത്തിൽ ഫഹദിൻ്റെ വിളിപ്പേരായ ഷാനു എന്ന പേരായിരുന്നു. ആ പേര് വിളിച്ചു കൊണ്ടായിരുന്നു നസ്രിയ പരസ്യത്തിൽ പരസ്പരം തല്ലു കൂടുന്നത്. ഇവർ തല്ലു കൂടുന്നത് ഇവരുടെ ആരാധകരിലും അതുപോലെ തന്നെ വീട്ടുകാർക്കും ബന്ധുക്കൾക്കും ഒക്കെ കൺഫ്യൂഷൻ ഉണ്ടാക്കി എന്നും പറഞ്ഞു.

ഇത് കണ്ടപ്പോഴായിരുന്നു വീട്ടുകാർക്ക് വീട്ടിലെ സിസിടിവി ലീക്കായോ എന്ന് തോന്നിയത്. ആദ്യത്തെ രണ്ട് പരസ്യത്തിൽ തല്ലുകൂടുന്നതും മൂന്നാമത്തെതിൽ വളരെ സ്നേഹത്തോടുകൂടിയും ആയിരുന്നു. മൂന്നാമത്തെ പരസ്യം കണ്ടപ്പോൾ ബാംഗ്ലൂർ ഡെയ്സിലെ ശിവയെയും ദിവ്യയെയും ഓർമ്മവന്നെന്നാണ് പല ആരാധകരും പറഞ്ഞത്. ഇതുപോലെ തന്നെ ഇനിയും എപ്പോഴാണ് സിനിമയിൽ ഒന്നിക്കുക എന്ന ചോദ്യങ്ങളും ആരാധകരിൽ നിന്നും ഉയർന്നു വന്നിരിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply