ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ഇരുന്ന പട്ടാളക്കാരൻ പറഞ്ഞത് കേട്ടോ ? മൂന്നു മാസം കൂടെ കഴിഞ്ഞിരുന്നേൽ അവൾ എന്റെ പെണ്ണായേനെ

facts-about-sharon-case

മനുഷ്യമനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു പാറശാലയിലെ ഷാരോണിന്റെ കൊ,ല,പാതകം. കാമുകനായ ഷാരോണിനെ കൊലപ്പെടുത്താൻ കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു കാമുകി ഗ്രീഷ്മ. എന്നാൽ അവസാന ശ്വാസം വരെ സ്വന്തം കാമുകിയെ വിശ്വസിക്കുകയും അവൾ അങ്ങനെയൊന്നും തരില്ല, എനിക്ക് പരാതിയില്ല എന്ന് പറഞ്ഞായിരുന്നു ഷാരോൺ ഈ ലോകത്തോട് വിട പറഞ്ഞത്.

ശരീരത്തിന് ഹാനികരമായതൊന്നും അവൾ തരില്ല എന്നായിരുന്നു ഷാരോൺ അവസാനം വരെ പറഞ്ഞുകൊണ്ടിരുന്നത്. മരണക്കിടക്കയിൽ മജിസ്ട്രേലിന് നൽകിയ മൊഴിയിലും ഇത് തന്നെ ആവർത്തിച്ചു. അത്രയേറെ ഗ്രീഷ്മയെ സ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു ആ യുവാവ്. എന്നാൽ തന്റെ സ്നേഹത്തിന് സ്വന്തം ജീവന്റെ വില ഷാരോണിന് നൽകേണ്ടി വന്നു. മറ്റൊരാളെ സ്വന്തമാക്കുന്നതിന് വേണ്ടി സ്വന്തം കാമുകി കീടനാശിനി കലർത്തി നൽകുമെന്ന് ആ യുവാവ് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.

അതുകൊണ്ടു ചികിത്സ തേടിയപ്പോൾ ഒന്നും കഷായത്തിനെ കുറിച്ചുള്ള വിവരങ്ങൾ യുവാവ് വെളിപ്പെടുത്തിയിരുന്നില്ല. ആരോഗ്യ നില മോശമായി തിരുവനന്തപുര മെഡിക്കൽ കോളേജിൽ കഴിയവേ 20താം തീയതിയാണ് ഷാരോൺ മജിസ്‌ട്രേറ്റിട്ട മൊഴി നൽകിയത്. സംഭവത്തിൽ ലോക്കൽ പോലീസ് അന്വേഷണം നടത്തിയപ്പോൾ കള്ളങ്ങൾ പറഞ്ഞു പിടിച്ചു നിൽക്കുകയായിരുന്നു ഗ്രീഷ്മ. എന്നാൽ ലോക്കൽ പോലീസിൽ നിന്നും ക്രൈംബ്രാഞ്ചിലേക്ക് കേസ് അന്വേഷണം മാറിയപ്പോൾ പിടിച്ചു നിൽക്കാൻ യുവതിക്ക് കഴിഞ്ഞില്ല.

എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്താതെ മറ്റു വഴിയില്ലാതെ വന്നു യുവതിക്ക്. അങ്ങനെയാണ് കേസിന്റെ സത്യാവസ്ഥ മറ നീക്കി വന്നത്. ഷാരോണിന് നൽകിയ കഷായത്തിൽ വിഷം കലർത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തി. റൂറൽ എസ്പി ശിൽപയുടെ നേതൃത്വത്തിലായിരുന്നു ക്രൈംബ്രാഞ്ച് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഗ്രീഷ്മയും ഷാരോണും കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നു.

എന്നാൽ മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. അങ്ങനെയായിരുന്നു ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിച്ചത്. സ്നേഹത്തോടെ തനിക്ക് നേരെ നീട്ടിയ പാനീയത്തിൽ വിഷമാണെന്ന് ആ യുവാവ് അറിഞ്ഞിരുന്നില്ല. അത്രയേറെ അവശനായിരുന്നുപ്പോഴും സ്വന്തം കാമുകിയെ ഷാരോൺ സംശയിച്ചതുമില്ല. കഷായം കഴിച്ച വിവരം ഷാരോൺ ആദ്യം ഡോക്ടർമാരോട് പറഞ്ഞതുമില്ല.

ഷാരോണിന്റെ കുടുംബം പുറത്തുവിട്ട ഇവരുടെ വാട്സാപ്പ് ചാറ്റിലും കഷായത്തിന്റെ കാര്യം ആരോടും പറഞ്ഞിട്ടില്ല എന്ന് യുവാവ് സൂചിപ്പിക്കുന്നുണ്ട്. ജ്യൂസ് കുടിച്ചതാണ് ശർദിക്ക് കാരണമായത് എന്നാണ് പറഞ്ഞതെന്ന് ഷാരോൺ ചാറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ ചാറ്റുകൾ ദുരൂഹതകൾ ഉയർത്തുകയായിരുന്നു. പതിനാലാം തീയതി റെക്കോർഡ് ബുക്ക് തിരിച്ചു വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവർമ്മൻ ഉള്ള ഗ്രീഷ്മയുടെ വീട്ടിൽ ഷാരോൺ എത്തിയപ്പോഴാണ് കീടനാശിനി കലർത്തിയ കഷായം നൽകുന്നത്.

അമ്മാവൻ കരുതിവച്ചിരുന്ന കീടനാശിനിയാണ് ഷാരോണിനെ വക വരുത്താനായി ഗ്രീഷ്മ ഉപയോഗിച്ചത്. ഷാരോൺ വാഷ് റൂമിൽ പോയ തക്കം നോക്കി കഷായത്തിൽ വിഷം കലർത്തുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് കഴിഞ്ഞ ചൊവ്വാഴ്ച ആണ് മരിച്ചത്. വിഷം കലർത്തിയ കഷായം കഴിച്ചതിനെ തുടർന്ന് കരളും വൃക്കയും തകരാറിലായതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഗ്രീഷ്മ ഷാരോൺ കേസ് കൂടുതൽ അറിയാം

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

2 thoughts on “ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ഇരുന്ന പട്ടാളക്കാരൻ പറഞ്ഞത് കേട്ടോ ? മൂന്നു മാസം കൂടെ കഴിഞ്ഞിരുന്നേൽ അവൾ എന്റെ പെണ്ണായേനെ

Leave a Reply