നാളുകൾക്ക് ശേഷം സന്തോഷവതിയായി മീന ! ആശംസകൾ അറിയിച്ചു സ്നേഹിതർ

ജൂൺ 28 നായിരുന്നു സിനിമാ ലോകത്തെ മുഴുവനെയും വേദനിപ്പിച്ചുകൊണ്ട് സൂപ്പർ നായികയായ മീനയുടെ ഭർത്താവായ വിദ്യാസാഗർ ഈ ലോകത്തോട് വിട പറഞ്ഞത്. മീനയെ സ്നേഹിച്ചവർക്ക് എല്ലാം ഇത് വലിയ വേദന ഉണ്ടാക്കിയ കാര്യമായിരുന്നു. ശ്വാസകോശത്തിൽ ഗുരുതരമായ അണുബാധ ഉണ്ടായതിനെ തുടർന്ന് ആയിരുന്നു വിദ്യാസാഗർ യാത്രയായത്. എല്ലാ പ്രേക്ഷകരെയും നൊമ്പരത്തിൽ ആഴ്ത്തിയ ഒരു വാർത്ത തന്നെയായിരുന്നു. ഇപ്പോൾ ഭർത്താവിന്റെ വേർപാടിൽ കഴിയുന്ന മീനയേ കാണുവാൻ വേണ്ടി നടിമാരായ രംഭ, സംഘവി വെങ്കടേഷ്. സംഗീത കൃഷ് എന്നിവർ കുടുംബസമേതം മീനയുടെ വീട്ടിലെത്തിയ ദൃശ്യങ്ങളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

കൂട്ടുകാരികൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചത് മീന തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ നിന്നും അഭിനയരംഗത്തു നിന്നും ഒക്കെ മാറി നിൽക്കുകയാണ് മീന. പൊതു പരിപാടികൾ എല്ലാം ഒഴിവാക്ക മീന മകൾക്കൊപ്പം തന്നെയായിരുന്നു. ഭർത്താവിന്റെ മ ര ണ ശേഷം വീണ്ടും മീനയേ കാണുന്നത് ഈ ചിത്രങ്ങളിൽ മാത്രമാണ്. വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആയിരുന്നു മീനയുടെ ഭർത്താവ് ഈ ലോകത്തുനിന്നും വിട പറഞ്ഞത്.

ഇപ്പോൾ ഈ ചിത്രങ്ങൾക്ക് ലഭിക്കുന്ന കമന്റുകൾ ശ്രദ്ധനേടുന്നത്. എപ്പോഴും ചിരിയോടെ ഇരിക്കു, ഞങ്ങളെല്ലാം ഇല്ലേ.? സങ്കടപ്പെടാതെ ഇരിക്കു. ഈ ചിരി ഇതുപോലെ കാണാൻ വേണ്ടിയാണ് ഞങ്ങൾ പ്രാർത്ഥിച്ചത്. നിങ്ങൾ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു. ഇങ്ങനെ വളരെയധികം പോസിറ്റീവ് കമന്റുകൾ ആണ് മീനയുടെ ചിത്രങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നാളുകൾക്ക് ശേഷമാണ് മീനയെ കാണാൻ സാധിച്ചത് എന്ന് സന്തോഷത്തിലാണ് ആരാധകരും. വിദ്യാസാഗറിനെ കുറിച്ചുള്ള ഓർമകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. ആ കുറിപ്പും ശ്രദ്ധ നേടിയിരുന്നു. നിങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാൽ വളരെ വേഗം ഞങ്ങളിൽ നിന്നും നിങ്ങൾ അകന്ന് പോയി എന്ന് ആണ് പറഞ്ഞത്. നീ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുമെന്നും എന്ന് പറയുന്നുണ്ടായിരുന്നു. ഈ സന്ദർഭത്തിൽ സ്നേഹവും പ്രാർത്ഥനയും ആയി കൂടുതൽ ആരാധകർക്കും മീന നന്ദി അറിയിച്ചിരുന്നു. ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ വിദ്യാസാഗർ 2009ലാണ് മീനയേ വിവാഹം കഴിക്കുന്നത്. ഇവർക്ക് നൈനിക എന്ന ഒരു മകൾ കൂടിയുണ്ട്.വിജയചിത്രമായ തെരിയിലൂടെ നൈനികയും സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply