അവസാനമായി സംസാരിച്ചപ്പോൾ വരാൻ പോകുന്ന മരണത്തെക്കുറിച്ച് തൊട്ടും തൊടാതെ സ്വന്തം വില്ലിനെക്കുറിച്ചും ആണ് സംസാരിച്ചത് -തുറന്നു പറഞ്ഞു ഭദ്രൻ

വേദനയിൽ ആഴ്ത്തി ആയിരുന്നു പ്രതാപ് പോത്തന്റെ മരണവാർത്ത എത്തിയത്. ഈ മരണവാർത്തയുടെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല പ്രിയപ്പെട്ടവർക്ക്. ഇപ്പോഴിതാ പ്രതാപിന്റെ അടുപ്പത്തെ കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പോലും അദ്ദേഹത്തോട് സംസാരത്തിന് കുറിച്ചുമൊക്കെ പങ്കുവയ്ക്കുകയാണ് സംവിധായകനായ ഭദ്രൻ. അദ്ദേഹത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സോഷ്യൽ മീഡിയ പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തന്റെ അച്ഛന്റെ ഫസ്റ്റ് കസിൻ ആണ് പ്രതാപ് എന്നും അദ്ദേഹം പറയുന്നു. ഞങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ എല്ലാം പ്രതിപക്ഷ ബഹുമാനവും സ്നേഹവും ഒക്കെ വാക്കുകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പോലും അദ്ദേഹവുമായി നടത്തിയ സംഭാഷണത്തെ കുറിച്ചാണ് ഞാൻ ഓർക്കുന്നത്.

പ്രതാപ് എന്നും എനിക്ക് പ്രിയങ്കരനായിരുന്നു. അഞ്ചു ദിവസം മുൻപ് ഞങ്ങളുടെ പ്രിയ പ്രസാദിനെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കവെ വരാൻ പോകുന്ന മരണത്തെക്കുറിച്ച് തൊട്ടും തൊടാതെ സംസാരിച്ചു. സൗമ്യമായി ഒഴുകുന്ന പുഴ പോയി അഴിമുഖത്ത് ചേരുമ്പോൾ കാണുന്ന സംഘർഷം പ്രതാപിന്റെ ജീവിതത്തിലുടനീളം ഉണ്ടായിരുന്നു. പക്ഷേ ഒന്നിനെയും കൂസാത്ത വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു. ചിലപ്പോൾ പ്രതാപ് വിസ്മൃതിയിലാണ്ടു പോയേക്കാം പക്ഷെ തകര ജീവിക്കും. ഇങ്ങനെയാണ് പ്രതാപിന്റെ വിയോഗത്തെ കുറിച്ച് താരം പ്രതികരിച്ചത്.

മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ സംവിധാനം ചെയ്ത മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ബറോസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഏറ്റവും അടുത്തിറങ്ങിയ സിബിഐ 5 എന്ന ചിത്രത്തിലും താരത്തിന്റെ സാന്നിധ്യം കാണാൻ സാധിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തൻ കൂടിയാണ്. ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എന്താണ് മരണകാരണം എന്നത് വ്യക്തമല്ല. ഹൃദയാഘാതമാണ് എന്ന അനുമാനത്തിൽ ആണ് എത്തിരിക്കുന്നത്.

തിരുവനന്തപുരത്താണ് ജനിക്കുന്നത്. ഊട്ടിയിലെ ലോറൻസ് സ്കൂളിലാണ് അദ്ദേഹം പഠിച്ചത്. ഊട്ടി സ്കൂളിലേ അദ്ദേഹത്തിന്റെ അനുഭവങ്ങളായിരുന്നു ഡെയ്സി എന്ന സിനിമയ്ക്ക് അദ്ദേഹം ഇതിവൃത്തം ആക്കിയത്.വളരെ മികച്ച അഭിനയം കൊണ്ട് ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരേപോലെ സുപരിചിതരായ നായകൻ എന്ന് വേണമെങ്കിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാം. റിമ കല്ലിങ്കൽ പ്രധാനവേഷത്തിലെത്തിയ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ വളരെ മികച്ചൊരു കഥാപാത്രത്തെ തന്നെയായിരുന്നു അദ്ദേഹം അഭിനയിച്ചിരുന്നത്. നവംബറിന്റെ നഷ്ടം, ലോറി, ഒന്നു മുതൽ പൂജ്യം വരെ, സിന്ദൂരസന്ധ്യയ്ക്ക് മൗനം, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ മികച്ച സിനിമകളിൽ ചിലതുമാത്രമാണ്. 1985 ഇൽ നടി രാധികയെ അദ്ദേഹം വിവാഹം ചെയ്തുവെങ്കിലും അടുത്ത വർഷം തന്നെ അത് വിവാഹമോചനത്തിൽ കലാശിക്കുകയും ആയിരുന്നു.

പിന്നീട് 1990 അമല സത്യനാഥൻ വിവാഹം ചെയ്തുവെങ്കിലും 2012 ഇൽ അതും വേർപിരിയുകയായിരുന്നു. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. പ്രതാപ് പോത്തന്റെ മരണസമയത്ത് മകൾ ഒപ്പമുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply