അഡ്രിയൻ ലൂണയുടെ ആരാധകർക്ക് ഒരു ദുഃഖവാർത്ത-തന്റെ മകളുടെ വേർപാട് അറിയിച്ചു താരം

ഫുട്ബോൾ താരങ്ങൾക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു താരമാണ് അഡ്രിയൻ ലൂണ. കഴിഞ്ഞ സീസണിൽ അദ്ദേഹം കാഴ്ച വെച്ച പ്രകടനം അത്രപെട്ടെന്നൊന്നും ഫുട്ബോൾ ആരാധകർക്ക് മറക്കാൻ സാധിക്കുന്നതല്ല. കാൽപന്ത് കൊണ്ട് ഒരു പുതിയ ചരിത്രം തന്നെയായിരുന്നു അദ്ദേഹം സൃഷ്ടിച്ചത്. ഇപ്പോൾ ലൂണയുടെ ആരാധകർക്ക് വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് അറിയാൻ സാധിച്ചിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ എല്ലാം സജീവമായ അദ്ദേഹം തന്നെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജിലൂടെയാണ് ഈ ഒരു ദുഃഖ വാർത്ത അറിയിച്ചിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് താരമായ അഡ്രിയൻ ലൂണയുടെ 6 വയസുകാരിയായ മകൾ ജൂലിയറ്റ് അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പുറത്തുവരുന്നത്.താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 9 നായിരുന്നു മകളുടെ മരണം എന്നാണ് അറിയിച്ചിരിക്കുന്നത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥ ആയിരുന്നു മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ലൂണ പോസ്റ്റിൽ പറയുന്നുണ്ട്.

മറ്റ് ആന്തരിക അവയവങ്ങളിലും ഒക്കെ ഗുരുതരമായി ബാധിക്കുന്ന ഒരു ജനിതക രോഗമാണ് ഇത്. ഇക്കഴിഞ്ഞ ഐഎസ്എൽ സീസൺ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിക്കുന്നതിൽ വലിയൊരു പങ്കു തന്നെയായിരുന്നു ലൂണ വഹിച്ചിരുന്നത്. 2009 ലെ ഫിഫ അണ്ടർ 17 ലോകകപ്പിൽ ഉള്ള ഉറുഗ്വേ ദേശീയ അണ്ടർ 17 ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് ലൂണ. 2011 സൗത്ത് അമേരിക്കൻ യൂത്ത് ചാമ്പ്യൻഷിപ്പിലും 2011ലെ ഫിഫ 20 ലോകകപ്പിനും ഉറുഗ്വേ ദേശീയ അണ്ടർ 20 ഫുട്ബോൾ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട് അദ്ദേഹം.

രണ്ട് പ്രായ വിഭാഗങ്ങളിലായി അദ്ദേഹം ആകെ കാണിച്ചിട്ടുള്ളത് 19 മത്സരങ്ങളിലാണ്. നിരവധി ആരാധകരുള്ള ലൂണയുടെ താരമൂല്യവും വളരെ വലുത് തന്നെയാണ്. അദ്ദേഹത്തിന്റെ ആരാധകരെ അങ്ങേയറ്റം വേദനയിൽ ആഴ്ത്തിയ ഒരു വാർത്ത തന്നെയാണ് ഇത്. ഇതിനോടകം തന്നെ പല ആരാധകരും താരത്തെ ആശ്വസിപ്പിച്ചുകൊണ്ട് രംഗത്തുവരികയും ചെയ്തിട്ടുണ്ടായിരുന്നു.സ്വകാര്യ ജീവിതത്തിൽ വലിയൊരു വേദന തന്നെയാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടി വരുന്നത്.
സോഷ്യൽ മീഡിയയിൽ അടക്കം സജീവ സാന്നിധ്യമായിരുന്നു ലൂണ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് ഇടയിലേക്ക് പങ്കുവയ്ക്കാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply