തൃശ്ശൂരിൽ വ്ലോഗർ കൂട്ടുകാരികൾക്കൊപ്പം കള്ളുഷാപ്പിലിരുന്ന് വീഡിയോ ചെയ്തു – വീഡിയോ വൈറൽ ആയതിനു പിന്നാലെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് തൃശ്ശൂരിലെ ഒരു ഷാപ്പിൽ പോയിരുന്ന് കൂട്ടുകാരുമൊത്ത് കള്ളുകുടിക്കുന്ന ഒരു യുവതിയുടെ ദൃശ്യങ്ങൾ ആണ്. ഷാപ്പിൽ പോയി കള്ളുകുടിക്കുന്ന ദൃശ്യങ്ങൾ യുവതി തന്നെയായിരുന്നു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇതിനെ തുടർന്ന് എക്സൈസ് സംഘം യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട യുവതി അഞ്ജനയാണ്. ചേർപ്പ് സ്വദേശിനിയാണ് ഇവർ.

ഇവരെ അറസ്റ്റ് ചെയ്തത് തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ആയിരുന്നു. ഇവർക്കെതിരെയുള്ള കേസ് യുവതി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോകളും ഫോട്ടോകളും എടുത്തുകൊണ്ട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു എന്നാണ്. ഇപ്പോൾ പലരും തങ്ങളുടെ ഫോളോവേഴ്സിനെ കൂട്ടുവാൻ വേണ്ടി പലതരത്തിലുള്ള വീഡിയോസും ഫോട്ടോസും ഒക്കെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്തിൽ മോശം സന്ദേശമാണ് കൊടുക്കുന്നത്.

എക്സൈസുകാർ പറയുന്നത് ഈ യുവതി തൻ്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെയും അതുപോലെ തന്നെ റീച്ചും വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചത് എന്നാണ്. യുവതിയുടെ ഇൻസ്റ്റാഗ്രാം ആതിര ആദി എന്ന ഐഡിയിൽ ഉള്ളതാണ്. ഇതിലാണ് വീഡിയോകൾ പങ്കുവെച്ചത്. യുവതിക്ക് 261 K ഫോളോവേഴ്സ് ആണ് ഉള്ളത്. യുവതി അടക്കം 5 പെൺകുട്ടികൾ ചേർന്നായിരുന്നു ഷാപ്പിൽ പോയത്. കൂടാതെ അവിടെ ഭക്ഷണത്തിനോടൊപ്പം കള്ള് കുടിക്കുന്ന വീഡിയോ എടുത്താണ് യുവതി പോസ്റ്റ് ചെയ്തിരുന്നത്.

ഈ വീഡിയോ പോസ്റ്റ് ചെയ്ത ഉടനെ തന്നെ അത് ഇൻസ്റ്റാഗ്രാമിൽ വൈറലാവുകയും ചെയ്തിരുന്നു. ഈ വീഡിയോ എക്സൈസിൻ്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് പണി പാളിയത്. ഇതു കണ്ടതോടെ ആയിരുന്നു യുവതിക്കെതിരെ ഇവർ നടപടിയെടുത്തു കൊണ്ട് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ് ചെയ്ത യുവതിയെ ഇപ്പോൾ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. നമ്മുടെ നാടിൻ്റെ പോക്ക് എങ്ങോട്ടാണ്. ഒരുപാട് പൈസയും സമ്പാദ്യവും ഉണ്ടാക്കുവാൻ വേണ്ടി സോഷ്യൽ മീഡിയകളെ ഉപയോഗിക്കുന്ന ഇത്തരക്കാരെ നിയന്ത്രിക്കേണ്ടതുണ്ട്.

തൃശ്ശൂരിലെ യുവതി ചെയ്തത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണ്. തൃശ്ശൂർ കൊണ്ടോളിക്കടവ് കള്ളുഷാപ്പിൽ നിന്നാണ് കള്ളുകുടിക്കുന്ന ഈ വീഡിയോ യുവതി എടുത്തുകൊണ്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഇത്തരം വീഡിയോകൾ ഒക്കെ കണ്ടു കഴിഞ്ഞാൽ കുട്ടികൾക്കൊക്കെ അങ്ങനെ ചെയ്യാനുള്ള ഒരു ടെൻഡൻസി ഉണ്ടാകും എന്നാണ് പലരും പറയുന്നത്. ഇത്തരം വീഡിയോകൾ കാണുന്നതിലൂടെ പലർക്കും അവിടെ പോയി ഇതുപോലെ കള്ളുകുടിക്കാനും ഭക്ഷണം കഴിക്കാനും തോന്നുകയും ചെയ്യും.

ഇത്തരക്കാർ ഇങ്ങനെ ചെയ്യുന്നത് അവർക്കുള്ള പണസമ്പാദനത്തിൻ്റെ മാർഗ്ഗം ആയിട്ടാണ്. എന്നാൽ സമൂഹത്തിലുള്ളവർ ഇത് കണ്ടുകൊണ്ട് അവിടെ പോയി ഇത് ആവർത്തിക്കുകയും ചെയ്യും. പല യൂട്യൂബേഴ്‌സും ഇത്തരം വീഡിയോകൾ എടുത്തുകൊണ്ട് അവരുടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വീഡിയോകൾ എടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. സമൂഹത്തിനെ നന്മയിലേക്ക് നയിക്കുന്ന തരത്തിലുള്ള വീഡിയോകൾ ആയിരിക്കണം യൂട്യൂബ് ഇൻഫ്ലുവൻസേഴ്സ് അവരുടെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കേണ്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply