മോഹൻലാലിനെപോലെയുള്ള ഒരു സെലിബ്രറ്റിയിൽനിന്നും ഇത്തരം ഒരു പ്രവൃത്തി അംഗീകരിക്കാവുന്നതിലും അപ്പുറം എന്ന് കുറിപ്പ് – ആൾ ദൈവങ്ങളെ പൊതുസമൂഹത്തിനു മുൻപിൽ ഉയർത്തിക്കാട്ടുന്നത് സമൂഹത്തിനോട് ചെയ്യുന്ന ക്രൂരത

മാതാ അമൃതാനന്ദമയിയുടെ എഴുപതാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് ഗംഭീരമായ ആഘോഷങ്ങളാണ് നടന്നത്. അമൃതപുരിയൊന്നാകെ ഈ ആഘോഷ തിമിർപ്പിലായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും പല പ്രമുഖരും ജന്മദിന ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ ആയിരുന്നു ജന്മദിന ആഘോഷം നടത്തിയത്. ആഘോഷം തുടങ്ങിയത് രാവിലെ അഞ്ചുമണിക്ക് മഹാഗണപതി ഹോമത്തോടുകൂടിയായിരുന്നു.

സപ്തതി ആഘോഷത്തിൽ മലയാള സിനിമയിലെ താരരാജാവ് മോഹൻലാലും പങ്കെടുത്തിരിക്കുന്നു. മോഹൻലാൽ തികഞ്ഞ ഒരു അമൃതാനന്ദമയി ഭക്തനാണ്. മോഹൻലാൽ അമൃതാനന്ദമയിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഹാരം അർപ്പിച്ചു സാഷ്ടാംഗ പ്രണാമവും നടത്തിയിരുന്നു. ആഘോഷത്തിൽ പങ്കുചേർന്ന മോഹൻലാൽ മാതാ അമൃതാനന്ദമയിലിൽ നിന്നും അനുഗ്രഹം വാങ്ങുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടു കൊണ്ട് നടത്തിയ പരിപാടിയിൽ മോഹൻലാൽ പങ്കെടുത്തതിനെതിരെ നിരവധി വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. രോഹിത് കെ പി പങ്കുവെച്ചിരിക്കുന്നത് ആൾദൈവങ്ങളെ സിനിമാതാരങ്ങൾ തന്നെ പ്രമോട്ട് ചെയ്യുന്നതിനെതിരെയാണ്. രോഹിത് പറയുന്നത് നമ്മൾ ഇത്തരത്തിലുള്ള ആൾദൈവമായ മാതാ അമൃതാനന്ദമയിക്കെതിരായി എന്തെങ്കിലും സംസാരിക്കുമ്പോൾ അമൃതാനന്ദമയിയുടെ ഭക്തന്മാർ തിരിച്ചു ചോദിക്കുന്നത് മോഹൻലാൽ വരെ അമ്മയുടെ ശിഷ്യനാണ് പിന്നെയാണോ നിങ്ങൾ ഇങ്ങനെ പറയുന്നത് എന്നാണ്.

അതുകൊണ്ടുതന്നെ സമൂഹത്തിൽ അറിയപ്പെടുന്ന ഇത്തരത്തിലുള്ളവർ തന്നെ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമുക്ക് ആർക്കും തന്നെ അതിനെതിരെ ഒന്നും പറയുവാൻ കഴിയുകയില്ല എന്നാണ് മോഹൻലാൽ ഈ പ്രവർത്തിയിലൂടെ കാണിച്ചുകൊടുക്കുന്നത് എന്നാണ്. മോഹൻലാൽ ഇത്തരത്തിൽ ഈയൊരു പരിപാടിയിൽ പങ്കെടുത്തതും മാതാ അമൃതാനന്ദമയിയുടെ ശിഷ്യൻ ആയതും അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കാര്യം മാത്രമാണ് എന്ന് പറഞ്ഞു ന്യായീകരിച്ചു കഴിഞ്ഞാലും പൊതുസമൂഹത്തോട് ജനങ്ങളുടെ പ്രിയപ്പെട്ട നടന് ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്.

സമൂഹത്തിൽ ഇത്രയും അധികം സ്വാധീനിക്കുന്ന ഒരു വ്യക്തി മതവിശ്വാസങ്ങൾ പരസ്യമായി കൊണ്ടുനടക്കുന്നത് പോലെയല്ല ഒരു ആൾദൈവത്തെ പരസ്യമായി ആരാധിക്കുന്നത്. ഒരു മതത്തിൽ വിശ്വസിക്കുന്നതുപോലെ അല്ല ഒരു ആൾ ദൈവത്തിൽ വിശ്വസിക്കുന്നത്. മോഹൻലാലിനെ പോലെയുള്ള ഇത്തരം വ്യക്തികൾ മതത്തെയും ആത്മീയതയെയും ഉപകരണമായി കാണുന്ന വ്യക്തികളെ പരസ്യമായി പിന്തുണയ്ക്കുന്നതിലൂടെ അത് പൊതു സമൂഹത്തെ തന്നെ ബാധിക്കും.

അത്തരത്തിലുള്ള ആൾദൈവങ്ങളെ ആരാധിക്കുന്നതുകൊണ്ടുതന്നെ സമൂഹത്തിന് യാതൊരുവിധ ഗുണങ്ങളും ഉണ്ടാകുമെന്ന് ബോധമുള്ള ആരും തന്നെ വിശ്വസിക്കുകയും ഇല്ല. അതുകൊണ്ടുതന്നെ ഉത്തരം ആൾ ദൈവങ്ങളെ സമൂഹത്തിനുമുന്നിൽ ഉയർത്തിക്കാട്ടുന്നത് പൊതു സമൂഹത്തിനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണെന്ന് മോഹൻലാൽ മനസ്സിലാക്കണം എന്നും പറഞ്ഞു. കൂടാതെ രോഹിത് പറഞ്ഞത് ഒരാൾക്ക് പിറന്നാൾ ആശംസകൾ അറിയിക്കുന്നതും അതുപോലെ തന്നെ അയാൾക്ക് ശിഷ്യപ്പെടുന്നതും വ്യത്യസ്തമാണ് എന്നും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply