അപകടത്തിൽ പരിക്ക് പറ്റിയ പന്തിന്റെ ഒഴിവിലേക്ക് ഇന്ത്യൻ ടീമിൽ തിളങ്ങാൻ സഞ്ജു സാംസൺ ! പന്തിനോട് സഞ്ജു പറഞ്ഞത് ഇങ്ങനെ

ക്രിക്കറ്റ് ലോകത്തെയും ക്രിക്കറ്റ് ആരാധകരെയും വളരെ അധികം വിഷമത്തിൽ ആക്കി കൊണ്ടാണ് ഇന്ന് രാവിലെ ആ വാർത്ത പുറത്തുവന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയ റിഷാബ് പന്ത് വാഹന അപകടത്തിൽ പെട്ട് ആശുപത്രിയിൽ ആയിരിക്കുകതയാണ്. താരത്തിന്റെ അപകട വാർത്ത വളരെ വലിയ ഞെട്ടലും ആശങ്കയുമാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. റിഷാബ് ഓടിച്ചിരുന്ന വാഹനം ഇന്നാണ് അപകടത്തിൽ പെട്ടത്. വളരെ അത്ഭുതകരമായി താരം ആ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്ന.

ഇന്ത്യൻ സ്റ്റാർ ക്രിക്കറ്റ് താരം അപകടനില തരണം ചെയ്തു എന്നാണ് ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടുകൾ. ശരീര ഭാഗങ്ങളിൽ ഏറ്റിട്ടുള്ള പൊള്ളൽ അല്ലാതെ മറ്റു കാര്യമായ ഗുരുതര പരുക്കുകളൊന്നും താരത്തിന് സംഭവിച്ചിട്ടില്ല എന്നത് ആശ്വാസകരമായ ഒരു വാർത്തയാണ്. കൂടുതൽ നല്ല ചികിത്സകൾ നേടി താരം ഉടനെ തന്നെ കളിക്കളത്തിലേക്ക് തിരികെ എത്തുമെന്ന് പ്രതീക്ഷിക്കാം. ക്രിക്കറ്റ് താരത്തിന്റെ അപകടവാർത്ത പുറത്തെത്തിയതോടുകൂടി ക്രിക്കറ്റ് ലോകത്തു നിന്നും നിരവധി യുവതാരങ്ങൾ ആണ് പ്രാർത്ഥനകളും ആയി എത്തിയത്.

ഇന്ത്യൻ താരങ്ങളും പാക്കിസ്ഥാൻ താരങ്ങളും ക്രിക്കറ്റിലെ മുൻ താരങ്ങളും അടക്കം നിരവധി പേരാണ് റിഷാബ് പന്തിന് ആശംസകളും പ്രാർത്ഥനകളും ആയി ഇപ്പോൾ രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഇത്തരത്തിലുള്ള വാർത്തകൾ ഇന്ന്. മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസനും റിഷാബ് പന്തിന് ആശംസകളും പ്രാർത്ഥനയും നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് ഇപ്പോൾ. മലയാളി താരത്തിന്റെ പുതിയ പോസ്റ്റാണ് ഇന്ന് വൈറലായി കൊണ്ടിരിക്കുന്നത്.

സഞ്ജു സാംസൺ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റിഷാബ് പന്തിന്റെ ആരോഗ്യം മെച്ചപ്പെടാൻ വേണ്ടിയുള്ള ആശംസകൾ അറിയിച്ചത്. “എവരിതിംഗ് വിൽ ബി ഫൈൻ ബ്രദർ” എന്നതായിരുന്നു സഞ്ജു സാംസണിന്റെ കുറിപ്പ്. ഉത്തരാഖണ്ഡിൽ നിന്നും ദില്ലിയിലേക്ക് പോകുന്ന വഴിക്കാണ് റിഷാബ് പന്തിന് അപകടം സംഭവിച്ചത്. റോഡരികിലെ ഡിവൈഡറിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ശേഷം കാറിന് തീപിടിക്കുകയായിരുന്നു ചെയ്തത്. അപകടത്തിനിടെ താരം ബുദ്ധിപൂർവ്വം പുറത്തേക്ക് ചാടിയതുകൊണ്ടാണ് വലിയ അപകടത്തിൽ നിന്നും താരത്തിന് രക്ഷപ്പെടാൻ സാധിച്ചത്.

ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റിയ താരം അപകടനില തരണം ചെയ്തു എന്നാണ് പുതിയ റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസന്റെ ആരാധകരും റിഷാബ് പന്തിന്റെ ആരാധകരും തമ്മിൽ ചെറിയ വാക്കു തർക്കങ്ങൾ ഉണ്ടെങ്കിലും ഇരുവർക്കും ഇടയിൽ അതിന്റെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്നുള്ളത് ആശ്വാസകരമായ ഒരു കാര്യം തന്നെയാണ്. പെട്ടെന്ന് തന്നെ എല്ലാം ശരിയാകും സഹോദരാ എന്ന് പറഞ്ഞുകൊണ്ട് ഐപിഎൽ ദിനങ്ങളിലെ ഇരുവരും ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോയും സഞ്ജു പോസ്റ്റ് ചെയ്തു. ആരാധകർ സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി പൂർണമായും ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply