ലിപ് ലോക്ക് സീൻ കഴിഞ്ഞിട്ടും ഇമ്രാന്റെ ചുണ്ടുകളിൽ തന്നെ ആയിരുന്നു എന്റെ ചുണ്ടും – ചുംബനം നിർത്താനേ തോന്നിയില്ല ! തുറന്നു പറഞ്ഞു താരം

അമേരിക്കൻ മോഡലും അതുപോലെതന്നെ ബോളിവുഡ് സിനിമ നടിയുമായ നർഗീസ് ഫക്രി നായകനായ ഇമ്രാൻ ഹാഷ്മി യോടൊപ്പം അഭിനയിക്കുന്ന സമയത്ത് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയാണ്. നർഗീസിൻ്റെ വാക്കുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി ഒരുപാട് നായകന്മാരും നായികമാരും ഒക്കെ തങ്ങൾക്ക് ഉണ്ടായ അനുഭവങ്ങളൊക്കെ പങ്കുവെക്കാറുണ്ട് അതൊക്കെ തന്നെ വളരെ വേഗം തന്നെ ചർച്ചയായി മാറാറുണ്ട്.

അസർ എന്ന സിനിമയിലെ ഒരു ചുംബനരംഗത്തെക്കുറിച്ച് ആയിരുന്നു നടി മനസ്സു തുറന്നു പറഞ്ഞത്. അസർ എന്ന സിനിമയിൽ നടിയോടൊപ്പം അഭിനയിച്ചത് ബോളിവുഡിലെ ചുംബനവീരൻ എന്നറിയപ്പെടുന്ന ഇമ്രാൻ ഹാഷ്മിയായിരുന്നു. അസർ എന്ന ചിത്രത്തിൻ്റെ കഥ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായ മുഹമ്മദ് അസറുദ്ദീൻ്റെ ജീവചരിത്രം ആണ്. ബോളിവുഡിൽ ധാരാളം ആരാധകരുള്ള നടനാണ് ഇമ്രാൻ ഹാഷ്മി. ഫുട്‌പാത്ത് എന്ന ക്രൈം ത്രില്ലർ സിനിമയിലൂടെ ആയിരുന്നു ഇമ്രാൻ്റെ സിനിമയിലേക്കുള്ള വരവ്.

മർഡർ, കല്യൂഗ്, ഗ്യാങ്സ്റ്റർ തുടങ്ങിയ നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. അഭിനയത്തിൽ കാൽ വയ്ക്കുന്നതിലും മുൻപ് തന്നെ ഹാഷ്മി ഹൊറർ ചിത്രമായ റാസിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടർ ആയിരുന്നു. ബോളിവുഡ് സിനിമയിലെ ചുംബന രംഗങ്ങളിൽ ഒക്കെ തന്നെ കൂടുതലായും ഇമ്രാനാണ് അഭിനയിച്ചത്. പല നായികമാരും ഇമ്രാനോടൊപ്പം അഭിനയിക്കാൻ തയ്യാറാകാത്തത് ചുംബന നായകൻ ആയതുകൊണ്ട് തന്നെയാണ്. താരത്തിന് സീരിയൽ കിസ്സർ എന്ന പേരുമുണ്ട്.

നർഗീസ് ഫക്രി ആദ്യമായി സിനിമയിൽ അഭിനയിച്ചത് റോക്സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച വനിത അരങ്ങേറ്റത്തിനുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്. പതിനാറാം വയസ്സിൽ മോഡലായിട്ടാണ് കരിയർ ആരംഭിച്ചത്. അസർ എന്ന ചിത്രത്തിൽ അഞ്ച് ചുംബന രംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇതൊന്നും അറിയാതെയായിരുന്നു നർഗീസ് സിനിമയുടെ കരാറിൽ ഒപ്പിട്ടത്.

ചുംബന രംഗങ്ങളുണ്ട് എന്ന് അറിഞ്ഞതിനുശേഷം കിട്ടുന്ന പ്രതിഫലത്തിനു പുറമേ എക്സ്ട്രാ പ്രതിഫലം വാങ്ങിയാലോ എന്ന് വരെ ചിന്തിച്ചിരുന്നെന്ന് നർഗീസ് പറഞ്ഞു. എന്നാൽ ഈ സിനിമയുടെ ലൊക്കേഷനിൽ വച്ചുണ്ടായ ഒരു രസകരമായ സംഭവം നടി പങ്കുവെച്ചു. ചുംബനരംഗം ഷൂട്ട് ചെയ്യുവാൻ വേണ്ടി തുടങ്ങി എന്നാൽ ഷൂട്ട് കഴിഞ്ഞതിനു ശേഷവും ഇമ്രാൻ്റെ ചുണ്ടുകളിൽ നിന്ന് ചുണ്ടെടുക്കാൻ തനിക്ക് കഴിഞ്ഞില്ല എന്നാണ് നടി പറഞ്ഞത്.

ഷൂട്ട് കഴിഞ്ഞ് അവർ കട്ട് പറഞ്ഞെങ്കിലും താൻ ഇമ്രാൻ്റെ ചുണ്ടിൽ നിന്നും ചുണ്ടെടുക്കാത്തത് കൊണ്ട് ഇമ്രാൻ ആകെ ടെൻഷൻ ആവുകയും ചെയ്തു. ഇതു കണ്ട് കൂടെ നിൽക്കുന്നവരൊക്കെ തന്നെ ചിരിച്ചു എന്നും താരം പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply