നാട്ടുകാർ എന്തുവേണേൽ പറഞ്ഞോട്ടെ അത് എന്തിനു ഞാൻ നോക്കണം – എന്റെ അച്ഛനും അമ്മയും എന്നെ അങ്ങനെ അല്ല വളർത്തിയിട്ടുള്ളത് !

“നല്ലവൻ” എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് എസ്തർ അനിൽ. “ദൃശ്യം” എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ താരം പിന്നീട് നിരവധി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങി. എസ്തറിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ല് ആയി മാറിയ കഥാപാത്രമായിരുന്നു ദൃശ്യം സിനിമയിലെ അനുമോൾ. അവിസ്മരണീയമായ പ്രകടനമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത “ദൃശ്യ”ത്തിൽ എസ്തർ കാഴ്ചവച്ചത്.

ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് എസ്തർ തന്നെയായിരുന്നു. “ഓള്” എന്ന സിനിമയിലൂടെ മലയാളത്തിൽ നായികയായി ചുവട് വെച്ച എസ്തർ മലയാളത്തിനു പുറമേ തമിഴിലും, തെലുങ്കിലും സജീവമാവാൻ ഒരുങ്ങുകയാണ്. മോഹൻലാൽ നായകനായ ജിത്തു ജോസഫ് ചിത്രം “ദൃശ്യം 2 ” ആണ് എസ്തറിന്റെതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. ആമസോൺ പ്രൈമിലൂടെ ആയിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. ഒരു വിഭാഗം ആളുകൾ നല്ല അഭിപ്രായങ്ങൾ ആയി എത്തുമെങ്കിലും ആരെയും തളർത്തുന്ന മോശമായ കമന്റുകളും എസ്തറിന്റെ ചിത്രങ്ങൾക്ക് താഴെ ലഭിക്കാറുണ്ട്. നടിമാരുടെ ചിത്രങ്ങൾക്ക് മോശമായ കമന്റുകൾ ഇടുക എന്നത് ഒരു പതിവ് ആയി മാറിയിരിക്കുകയാണ് ഇപ്പോൾ. ആരെയും എന്തും പറയാൻ ഉള്ള ഒരു ലൈസൻസ് ആയി മാറിയിരിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയ.

പല നടിമാർക്കും വസ്ത്രധാരണത്തിന്റെ പേരിൽ രൂക്ഷമായ വിമർശനങ്ങളും കടുത്ത സൈബർ ആക്രമണവും നേരിടേണ്ടി വരാറുണ്ട്. പലപ്പോഴും അതിരുകടക്കാറുണ്ട് ഇത്തരം കമന്റുകൾ. എസ്തറിന്റെ ചിത്രങ്ങൾക്ക് നേരെയും പലപ്പോഴും ഇത്തരം വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതൊന്നും വക വെക്കാതെ മുന്നോട്ട് പോവുകയാണ് താരം ചെയ്യാറുള്ളത്. അടുത്തിടെയായിരുന്നു എസ്തർ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്.

അതിൽ പ്രേക്ഷകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം. ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും കുടുംബത്തിന്റെ പരിപൂർണ്ണ പിന്തുണയുണ്ടെന്ന് എസ്തർ പങ്കു വെച്ചു. നാട്ടുകാർ എന്തു പറയും എന്ന് നോക്കി ജീവിക്കാൻ അല്ല അവർ പഠിപ്പിച്ചതെന്നും എസ്തർ പറയുന്നു. അവർ ജീവിച്ചതും അങ്ങനെയല്ല എന്ന് എസ്തർ കൂട്ടിച്ചേർത്തു. സ്വന്തം കുടുംബത്തെ കണ്ടാണ് ഞാൻ പഠിച്ചത്. നാട്ടുകാർ എന്തു പറയും, ഇങ്ങനെ നടക്കൂ എന്നൊന്നും അവർ ഒരിക്കലും പറഞ്ഞിട്ടില്ല.

അതൊന്നും കേട്ട് ശീലവുമില്ല. കുടുംബത്തിന്റെ ഭാഗത്തു നിന്ന് യാതൊരു സമ്മർദ്ദവും തനിക്ക് ഉണ്ടായിട്ടില്ലെന്ന് എസ്തർ പറയുന്നു. ആദ്യമൊക്കെ സൈബർ ആക്രമണവും രൂക്ഷമായ വിമർശനങ്ങളും കാണുമ്പോൾ ഒരുപാട് വിഷം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നും ശ്രദ്ധിക്കാതെയാണ് മുന്നോട്ട് പോകുന്നത്. 21 വയസ്സായ എസ്തർ എക്കണോമിക്സ് ബിരുദം പൂർത്തിയാക്കി. സിനിമ വേണോ പഠനം വേണോ എന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല എന്ന് താരം പങ്കുവെച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply