സിനിമ നിർമ്മാതാവ് ബിക്കിനി ധരിക്കണമെന്നു ആവശ്യപ്പെട്ടു – അമ്മയോട് ചോദിക്കണമെന്ന് താരം പറഞ്ഞു; അമ്മയുടെ മറുപടി കേട്ടപ്പോൾ ഇഷ ഡിയോൾ ഞെട്ടിത്തരിച്ചുപോയി!

2004ൽ പുറത്തിറങ്ങിയ ധൂം എന്ന സിനിമ ഏറ്റവും ഹിറ്റായ സിനിമകളിൽ ഒന്നായിരുന്നു. ജോൺ എബ്രഹാം, അഭിഷേക് ബച്ചൻ, ഇഷ ഡിയോൾ, റിമി സെൻ തുടങ്ങിയവർ ആയിരുന്നു ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്. ഇഷാ ഡിയോൾ ഈ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് തനിക്കുണ്ടായ ഒരു അനുഭവം പ്രേക്ഷകരുമായി പങ്കുവെച്ചു. ധൂം എന്ന ചിത്രത്തിൻ്റെ നിർമ്മാതാവായ ആദിത്യ ചോപ്ര ഇഷ ഡിയോളിനോട് ബിക്കിനി ധരിച്ചുകൊണ്ട് സിനിമയിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇതുകേട്ട് ഇഷ അദ്ദേഹത്തോട് പറഞ്ഞത് മറുപടി തനിക്ക് ഇപ്പോൾ പറയുവാൻ സാധിക്കില്ല എന്നും തൻ്റെ അമ്മയോട് ആലോചിക്കണമെന്നും പറഞ്ഞു. അതിന് ഒരു ദിവസം ആവശ്യമാണെന്നും അദ്ദേഹത്തോട് പറഞ്ഞു. ബിക്കിനി ധരിച്ച് അഭിനയിക്കണം എന്ന് നിർമ്മാതാവ് ആവശ്യപ്പെട്ടു എന്ന കാര്യം വളരെ പേടിച്ചിട്ടാണ് ഇഷ വീട്ടിലെത്തി അമ്മയോട് പറഞ്ഞത്. അമ്മ ഇഷയോട് പറഞ്ഞത് ബിക്കിനി ധരിക്കണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ അത് ധരിക്കണം.

ബിക്കിനി ധരിച്ചാൽ എന്താണ് കുഴപ്പം എന്ന് അമ്മ ചോദിക്കുകയും ചെയ്തു. കൂടാതെ അമ്മ ചോദിച്ചത് നീ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്ന സമയത്ത് ബിക്കിനി ധരിക്കാറില്ലേ എന്നും. അതുകൊണ്ടുതന്നെ സിനിമയ്ക്ക് അത്യാവശ്യമാണെന്ന് നിർമ്മാതാവ് പറഞ്ഞതുകൊണ്ട് അത് ധരിച്ചോളൂ എന്നും. എന്നാൽ ധരിക്കുന്ന ബിക്കിനിയിൽ നന്നായിരിക്കണമെന്നും പറഞ്ഞു. അമ്മയുടെ മറുപടി കേട്ട് ഇഷ അത്ഭുതപ്പെട്ടു പോയിരുന്നു എന്നും പറഞ്ഞു.

അമ്മ വളരെ സിമ്പിൾ ആയിട്ടായിരുന്നു തനിക്ക് മറുപടി തന്നത് എന്നും. ബോളിവുഡിലെ അഭിനേതാക്കളായ ധർമ്മേന്ദ്രയുടെയും ഹേമമാലിനിയുടെയും മൂത്തമകളാണ് ഇഷ. അഭിനേത്രി മാത്രമല്ല ഒരു നർത്തകി കൂടിയാണ് ഇഷ. ഭരതനാട്യം ഒഡീസി തുടങ്ങിയ നൃത്തങ്ങളാണ് ഇഷക്ക് താൽപ്പര്യം. നല്ലൊരു ഫുട്ബോൾ പ്ലെയർ കൂടിയാണ് ഇഷ. താരം വിവാഹം ചെയ്തിരിക്കുന്നത് ഭരത് തക്താനിയെ ആണ്. 2012 ൽ ആയിരുന്നു ഇവരുടെ വിവാഹം.

വിവാഹത്തിനുശേഷം സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ് ഇഷ. രണ്ടു മക്കളാണ് ഇവർക്കുള്ളത്. സിനിമ അഭിനയം തുടങ്ങിയ കാലത്ത് കൂടെ അഭിനയിച്ച താരങ്ങളുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നതായി ഇഷ ഡിയോൾ പറഞ്ഞിരുന്നു. കൂടെ അഭിനയിച്ച ഒരു നടന് തന്നോട് പ്രണയം തോന്നുകയും വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ആ നടൻ ആരാണെന്ന് വെളിപ്പെടുത്തുകയില്ല എന്നും ഇഷ പറഞ്ഞു.

എന്നാൽ ആ നടൻ ഒരു ഡിമാൻഡ് വച്ചിരുന്നു വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തണമെന്ന്. എന്തുചെയ്യണമെന്നറിയാതെ ഇഷ ഈ കാര്യം അമ്മയോട് പറയുകയും ചെയ്തിരുന്നു. അമ്മയോട് കാര്യങ്ങൾ എല്ലാം തുറന്നു പറയുന്ന പ്രകൃതമാണ് ഇഷയുടേത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply