വനിത ദിനത്തിൽ സ്ഥലം മാറ്റം – കളക്ടറുടെ പേജിലെ കുറിപ്പ് ശ്രദ്ധേയം ! നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് തന്റെ പ്രതിഷേധം എന്ന് രേണുക ഐ എ എസ്

മൂന്നാർ സബ് കളക്ടർ ആയ സമയത്ത് കയ്യേറ്റക്കാർക്കെതിരെ കർശന നിലപാടെടുത്തതിൻ്റെ പേരിലാണ് രേണു രാജ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ കളക്ടർ ആയ രേണു രാജ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. വനിതാ ദിനം ആശംസിച്ചു കൊണ്ടുള്ള പോസ്റ്റ് ആയിരുന്നു കളക്ടർ ഇട്ടത്.

പോസ്റ്റിൽ രേണു രാജ് പറഞ്ഞത് നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ് എന്നും വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം എന്നുമാണ്. രേണുവിൻ്റെ ഈ പോസ്റ്റിനു താഴെ നിരവധി പോസിറ്റീവ് കമൻ്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. വനിതാ ദിനത്തോടുകൂടി തന്നെയാണ് കളക്ടർ രേണു രാജിന് സ്ഥലം മാറ്റ ഉത്തരവ് വന്നത്. തന്നെ സ്ഥലം മാറ്റിയതിൻ്റെ പ്രതിഷേധം ആയാണ് രേണു രാജ് വനിതാ ദിനത്തിൽ തന്നെ വൈകീട്ട് ഏഴര ആയപ്പോൾ ഫേസ്ബുക്കിലൂടെ ചില വാക്കുകൾ പോസ്റ്റ് ചെയ്തത്.

ബ്രഹ്മപുരം പ്ലാൻഡിലെ തീപിടുത്തവുമായുള്ള വിവാദങ്ങൾക്കിടയിലാണ് പെട്ടെന്നുള്ള ഈ സ്ഥലം മാറ്റം. തീ ശമിപ്പിക്കാനുള്ള പ്രയത്നങ്ങളൊക്കെ നടത്തുന്നതിൻ്റെ ഇടയിൽ കളക്ടറെ സ്ഥലം മാറ്റിയതിൽ കളക്ടറേറ്റിൽ വർക്ക് ചെയ്യുന്ന ജീവനക്കാരും പ്രതിഷേധത്തിലാണ്. ദിവസങ്ങൾ കഴിഞ്ഞിട്ടും അവിടുത്തെ അന്തരീക്ഷം നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല എന്നതിൻ്റെ പേരിൽ ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഹൈക്കോടതി അതുകൊണ്ടുതന്നെ സ്വമേധയാ കേസെടുത്ത് ജില്ലാ കളക്ടർക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

രേണു രാജ് എംബിബിഎസ് ഐഎഎസ് ഒക്കെ നേടിയെടുത്തത് ജീവിതത്തോട് പൊരുതിയാണ്. രേണുവിൻ്റെ പോളിസി എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആയി ചിന്തിച്ചുകൊണ്ട് മുന്നോട്ടുപോവുക എന്നതാണ് അതുകൊണ്ടുതന്നെ ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുവാനും രേണുവിന് സാധിച്ചിട്ടുണ്ട്. രേണു രാജ് പഠിത്തത്തിൽ മാത്രമല്ല ഡാൻസ് പ്രസംഗം ഡിബേറ്റ് തുടങ്ങിയവയിൽ ഒക്കെ തന്നെ മുൻപന്തിയിലായിരുന്നു. രേണു ഹൗസ് സർജൻസി കഴിഞ്ഞിട്ടായിരുന്നു സിവിൽ സർവീസ് കോച്ചിങ്ങിന് പോയത്.

വനിതാദിനം ലിംഗ സമത്വത്തിന് പ്രാധാന്യം നൽകുന്ന ഒരു ദിവസമാണ്. പുരുഷനെപ്പോലെ തന്നെ സ്ത്രീകൾക്കും അവകാശങ്ങളും സ്വാതന്ത്ര്യമുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഓരോ വനിതാ ദിനവും കടന്നുപോകുന്നത്. 1990 മാർച്ച് 8 മുതലാണ് വനിതാദിനം ആഘോഷിച്ചു തുടങ്ങിയത്. ഐക്യരാഷ്ട്രസഭ വനിതാ ദിനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയിട്ടുള്ള പോരാട്ടമാണ്.

സ്ത്രീകളെ ബഹുമാനിക്കുന്നു എന്ന് പറയുന്ന നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിക്കുന്നത് സ്ത്രീകൾ തന്നെയാണ്. തനിച്ച് ഒരു സ്ത്രീക്ക് എവിടെയും നടന്നു പോകുവാൻ തന്നെ പേടിയാണ്. എവിടെനിന്നാണ് ആക്രമണങ്ങൾ വരുന്നത് എന്ന് യാതൊരു ഊഹവുമില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply