20 രാജ്യങ്ങളിലായി സിനിമയുടെ ചിത്രീകരണം എമ്പുരാന്റെ ആദ്യ ഷെഡ്യൂളിൽ മോഹൻലാൽ ഇല്ല ! ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ

ലൂസിഫർ എന്ന ചിത്രം വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ലൂസിഫർ. ആ പ്രതീക്ഷ ഒട്ടും തന്നെ തെറ്റിക്കാതെയാണ് ഈ ചിത്രം പുറത്തേക്ക് വരികയും ചെയ്തത്. പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമായ ലൂസിഫർ അദ്ദേഹത്തിന്റെ കഴിവ് എടുത്തു കാണിച്ച ഒരു ചിത്രം തന്നെയായിരുന്നു. മലയാള സിനിമ ലോകം എത്രത്തോളം കാത്തിരുന്ന ഒരു സിനിമ കൂടിയായിരുന്നു അത്. ഇപ്പോഴിതാ ആ ചിത്രത്തിന്റെ ബാക്കി ഭാഗമായ എമ്പുരാൻ എന്ന ചിത്രത്തിനു വേണ്ടിയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആശിർവാദ് സിനിമാസിനോടൊപ്പം മലയാളത്തിലേക്ക് എത്തുകയാണ് എമ്പുരാൻ എന്ന ചിത്രത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എമ്പുരാൻ എത്താൻ പോകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയത്. ഒക്ടോബർ 5 ന് ആണ് സിനിമയുടെ ചിത്രീകരണം തുടങ്ങുക എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ ലൊക്കേഷൻ കാർഗിലാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. കാർഗിലേ ഷെഡ്യൂളിൽ മോഹൻലാലിന്റെ അബ്രം ഖുറേഷിയുടെ കഥാപാത്രം ഉണ്ടാകില്ല എന്നും മനസ്സിലാക്കാൻ സാധിക്കുന്നു.

വലിയ ബജറ്റിൽ ആണ് എമ്പുരാൻ ഒരുങ്ങുന്നത്. 20 ഓളം രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് നടക്കാൻ പോകുന്നത് എന്നും പറയുന്നുണ്ട്. 20 രാജ്യങ്ങളിൽ ആണ് സിനിമ ചിത്രീകരിക്കുക എന്നും പറയുന്നു. ലൂസിഫറിലെ പ്രധാന താരങ്ങളായ ടോവിനോ തോമസ്, മഞ്ജു വാര്യർ, ബൈജു സന്തോഷ്, ഫാസിൽ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാവും എന്നാണ് അറിയാൻ സാധിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥ തന്നെയാണ് രണ്ടാം ഭാഗത്തിനും അടിത്തറ പകരുന്നത്.

സുജിത്ത് വാസുദേവൻ തന്നെയാണ് ചായഗ്രഹണം നിർവഹിക്കുന്നത്. സംഗീതസംവിധാനം ചെയ്യുന്നത് ദീപക് ദേവാണ്. കഴിഞ്ഞതവണ ലൂസിഫറിൽ ഉണ്ടായിരുന്നത് വിവേക് ഓബ്രോയാണ്. അതുപോലെ ഒരു അന്യഭാഷ നടൻ കൂടി ഈ ചിത്രത്തിൽ കാണുമെന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ഉള്ളത്. വലിയ പ്രതീക്ഷയോടെ തന്നെയാണ് ഈ ഒരു ചിത്രത്തിനു വേണ്ടി ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുകയും ചെയ്യുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് മികച്ച കമന്റുകളുമായി എത്തുന്നത്.

മോഹൻലാലിന്റെ കരിയർ തന്നെ മാറ്റിമറിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും എമ്പുരാൻ എന്നാണ് പലരും പറയുന്നത്. അടുത്തകാലത്ത് വലിയ ഹിറ്റുകൾ ഒന്നും ലഭിച്ചിട്ടില്ലായിരുന്നു മോഹൻലാലിന്. ആ ക്ഷീണം എല്ലാം തീർക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും എമ്പുരാൻ എന്നാണ് പ്രേക്ഷകർ വിചാരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രത്യാശയോടെയാണ് ഈ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നതും. 2024ൽ ചിത്രത്തിന്റെ റിലീസ് ഉണ്ടാവും എന്നാണ് പൃഥ്വിരാജ് അറിയിച്ചിരുന്നത്..

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply