ഡോക്ടർ എലിസബത്ത് ഉദയന്റെ 2 അര മിനിറ്റ് വീഡിയോ കണ്ടത് 4 അര ലക്ഷം ആളുകൾ ! പറഞ്ഞത് കേട്ടോ

നടൻ ബാലയുമായുള്ള വിവാഹത്തിനു ശേഷം മലയാളികൾക്ക് സുപരിചിതമായ ഒരു പേരാണ് എലിസബത്ത് ഉദയൻ. ഗായിക അമൃത സുരേഷുമായുള്ള വിവാഹ മോചനത്തിനു ശേഷം ബാല വിവാഹം കഴിച്ചത് ഡോക്ടർ എലിസബത്തിനെയാണ്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ആയിരുന്ന എലിസബത്ത് സമൂഹമാധ്യമങ്ങളിലൂടെ ബാലയെ പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയുമായിരുന്നു. ആദ്യമൊക്കെ എലിസബത്തിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് എലിസബത്തിന്റെ പ്രണയം തിരിച്ചറിഞ്ഞ് വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു ബാല. പിന്നീട് അങ്ങോട്ട് ബാലയുടെ വീഡിയോകളിൽ എല്ലാം സ്ഥിരം സാന്നിധ്യമായി മാറി എലിസബത്ത്. ചാനൽ അഭിമുഖങ്ങളിലും ഇരുവരും എത്തുമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ വ്യാപമാകമായി പ്രചരിക്കുന്നത് ബാലയുടെ രണ്ടാം വിവാഹവും പരാജയപ്പെട്ടു എന്നാണ്. അടുത്തിടെയായി എലിസബത്ത് യൂട്യൂബ് ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ സജീവമായി തുടങ്ങി.

വീഡിയോകൾ പങ്കുവയ്ക്കാൻ തുടങ്ങിയ എലിസബത്ത് ഇനി സമൂഹമാധ്യമങ്ങളിൽ സജീവമാകും എന്നും പറഞ്ഞു. ജൂനിയർ ഡോക്ടർ ആയി പ്രവർത്തിച്ചു വരുന്ന എലിസബത്ത് കൂട്ടുകാർക്കും മറ്റുമായി തമാശയ്ക്ക് തുടങ്ങിയതായിരുന്നു യൂട്യൂബ് ചാനൽ. ഇനി അങ്ങനെയല്ല എന്നും കാര്യങ്ങൾ കുറിച്ച് ഗൗരവമായി കാണാൻ തുടങ്ങുകയാണെന്നും എലിസബത്ത് പറയുന്നു. ആദ്യമൊക്കെ വീഡിയോ ചെയ്താൽ ലിങ്ക് ഫേസ്ബുക്കിൽ ഇട്ടു സുഹൃത്തുക്കളോട് ലൈക്ക് ചെയ്യാൻ പറയുന്നതാണ് പതിവ്. എന്നൊന്നുംപ്രത്യേകം വിഷയങ്ങളും ഇല്ലായിരുന്നു.മനസ്സിൽ വരുന്നത് ചെയ്യും. ഞാനൊരു മോട്ടിവേഷണൽ സ്പീക്കർ ഒന്നുമല്ല സാധാരണ രീതിയിലാണ് സംസാരിക്കാനുള്ളത് എന്ന് എലിസബത്ത് പറയുന്നു.എന്നാൽ കാര്യങ്ങൾ കൃത്യമായി പറയും. വമ്പൻ ക്വാളിറ്റി വീഡിയോകൾ ഒന്നും പ്രതീക്ഷിക്കേണ്ട എന്നും പ്രേക്ഷകർക്ക് അറിയേണ്ട എന്തെങ്കിലും വിഷയങ്ങൾ ഉണ്ടെങ്കിൽ അത് കമന്റിൽ പറയുകയാണെങ്കിൽ തയ്യാറെടുത്തു വന്ന് അവതരിപ്പിക്കാമെന്നും എലിസബത്ത് പറഞ്ഞു.

വെറും രണ്ടര മിനിറ്റ് നീണ്ട എലിസബത്തിന്റെ വീഡിയോയ്ക്ക് നാലു ലക്ഷത്തിലധികം വ്യൂകൾ ആണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് എലിസബത്തിന്റെയും ബാലയുടെയും ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു മുന്നോട്ട് വരുന്നത്. ഇതിനെ സംബന്ധിച്ച് ബാല ഒരു വീഡിയോയിൽ സംസാരിച്ചത് അദ്ദേഹം തന്നെ നീക്കം ചെയ്യുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും ബാല പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. കുടുംബജീവിതം രണ്ടു പ്രാവശ്യം തോറ്റു പോയി ഇപ്പോൾ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നി പോകുന്നു എന്നായിരുന്നു ബാല പറഞ്ഞത്.

രണ്ടാമത് ഈ അവസ്ഥയിൽ എത്തിച്ചതിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും ബാല പറഞ്ഞു. മികച്ച ഒരു വ്യക്തിയാണ് എലിസബത്ത്, അവർ ഒരു ഡോക്ടറാണ് അവർക്ക് കുറച്ചു മനസ്സമാധാനം കൊടുക്കണം എന്നും വീഡിയോയിൽ ബാല പറഞ്ഞിരുന്നു. വളരെ വേദനിപ്പിക്കുന്ന ഒരു അവസ്ഥയിലൂടെ ആണ് താരം കടന്നുപോകുന്നത്. എനിക്കും വായിൽ നാവുണ്ട്, പക്ഷേ സംസാരിച്ചാൽ ശരിയാവില്ല, എന്നെ അതിന് നിർബന്ധിക്കരുത് എന്നായിരുന്നു ബാലയുടെ വാക്കുകൾ. നന്ദി പറഞ്ഞു കൊണ്ടായിരുന്നു ബാല ഈ വീഡിയോ അവസാനിപ്പിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply